1. ഒരു വീട്ടില്‍ ഒരു ടിവി മാത്രം മതി. ഒറ്റമുറികളിലെ ടിവി ഒഴുവാക്കുക.
2. ടിവിയിരിക്കുന്ന മുറിയിലെ ഫര്‍ണിചര്‍ ക്രമീകരിക്കുക. ടിവിയെ ഫോക്കസ്‍ കേന്ദ്രത്തില്‍ നിര്‍ത്തി ഫര്‍ണിചര്‍ ക്രമീകരിക്കുന്നതിന് പകരം നെരിപ്പോട്, പുസ്തക അലമാര, ജനാല പോലുള്ളവയെ കേന്ദ്രമാക്കി ഫര്‍ണിചര്‍ ക്രമീകരിക്കുക ടിവി കാണുന്നത് ഇത്തിരി ദുഷ്കരമാകുന്ന വിധം വേണം അത് വെക്കാന്‍. തലതിരിച്ച് ഒക്കെ നോക്കുന്ന രീതിരയില്‍.
3. പ്രത്യേകം പരിപാടികള്‍ക്ക് മാത്രമായി ടിവി ഓണാക്കുക. മുഷിഞ്ഞ് ഇരിക്കുമ്പോള്‍ ഇഷ്ടപ്പെട്ട പരിപാടി തെരഞ്ഞെടുക്കാനായി ചാനലുകളോരോന്നും നോക്കുന്നത് നിങ്ങളുടെ ടണ്‍ കണക്കിന് സമയം പാഴാക്കും. കുടുംബത്തോടൊത്ത് ആഹാരം കഴിക്കുമ്പോള്‍ ടിവികാണാതിരിക്കുക.
4. പൂര്‍ത്തിയാക്കാനുള്ള സ്വകാര്യ ലക്ഷ്യങ്ങള്‍ പദ്ധതിയിടുക. ഉദാഹരണത്തിന് ടിവി ഓണാക്കുന്നതിന് മുമ്പ് അര മണിക്കൂര്‍ ഒരു പുസ്തകം വായിക്കും, അല്ലെങ്കില്‍ ജിമ്മില്‍ അരമണിക്കൂര്‍ ചിലവാക്കും, അല്ലെങ്കില്‍ അരമണിക്കൂര്‍ നടക്കും. സാധാരണ കാണുന്നതിന് പകരം ആ ജോലിയുടെ ഒരു സമ്മാനമായി ടിവി കാണലിനെ കരുതുക.
5. ദിവസം ടിവി കാണുന്ന മിനിട്ടോ മണിക്കൂറോ നിജപ്പെടുത്തുക. ഒരു അലാറം അതിനായി സെറ്റ് ചെയ്യണം. അതടിക്കുമ്പോള്‍ എന്തുവന്നാലും ടിവി ഓഫ് ചെയ്യാന്‍ ശീലിക്കണം.
6. റിമോട്ട് കണ്‍ട്രോളര്‍ വലിച്ചെറിയുക. ചാനല്‍ മാറ്റാനോ ശബ്ദം വ്യത്യാസപ്പെടുത്താനോ എഴുനേറ്റ് പോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ടിവി കാണുന്നതിലെ ഒരു സൌകര്യം ഇതിനാലില്ലാതാവും.
7. മറ്റ് താല്‍പ്പര്യങ്ങള്‍ വികസിപ്പിക്കുക. നിങ്ങള്‍ക്ക് മറ്റ് കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കില്‍ നിങ്ങള്‍ ടിവി കാണാന്‍ സമയം കളയില്ല. സ്പോര്‍ട്സ് സംഘത്തിലോ, പാചക സംഘത്തിലോ, യോഗാ ക്ലാസിനോ ഒക്കെ അംഗമാകുക. ധ്യാനിക്കാന്‍ പഠിക്കുക. സംഗീതം പഠിക്കണമെന്ന് മുമ്പ് തീരുമാനിച്ച നിങ്ങള്‍ സംഗീത ക്ലാസിന് ചേരുക. ഒരു പുസ്തക ക്ലബ് രൂപീകരിക്കുക. സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുക. അങ്ങനെ എണ്ണമറ്റ സാദ്ധ്യതകളുണ്ട്.
8. സൂര്യനുള്ളപ്പോള്‍ നിങ്ങള്‍ ടിവി കാണില്ലെന്ന് തീരുമാനിക്കുക. കുട്ടികളെ സംബന്ധിച്ചടത്തോളം ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പഠിക്കാനും കളിക്കാനുമൊക്കെ ടിവിയെ ആശ്രയിക്കാതെ സ്വയം അവര്‍ കണ്ടെത്തേണ്ടത് അവശ്യമാണ്.
9. കുട്ടികള്‍ അധികം സമയം സ്ക്രീന്‍ നോക്കിയിരിക്കരുത്. ഇന്ന് കുട്ടികള്‍ ദിവസം 7 മണിക്കൂര്‍ എല്ലാ ഡിജിറ്റല്‍ മാധ്യമങ്ങളും കാണാനായി ചിലവാക്കുന്നു എന്ന് American Academy of Pediatrics പറയുന്നു. അത് അംഗീകരിക്കാനാവില്ല. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ ഒരു കാരണവശാലും സ്ക്രീന്‍ കാണരുത്. 3-12 വരെ വയസ് പ്രായമായ കുട്ടികള്‍ ദിവസം 2 മണിക്കൂറില്‍ അധികം സ്ക്രീന്‍ കാണരുത്.
ഇനി കൂടുതല്‍ റാഡിക്കലായ ആശയങ്ങള്‍….
10. കേബിള്‍ കണക്ഷനും സാറ്റലൈറ്റ് subscription ഉം വിച്ഛേദിക്കുക. DVD player ഉപയോഗിച്ച് സിനിമ കാണുക.
11. ടിവി കാഴ്ചയില്‍ പെടാത്ത പോലെ basement ലോ മറ്റോ വെക്കുക. പരിപാടി കാണണ്ടപ്പോള്‍ മാത്രം എടുത്ത് വെക്കുക.
12. ടിവി ഉപേക്ഷിക്കുക. അതിനെ “വിഢിപ്പെട്ടി” എന്ന് വിളിക്കാന്‍ കാരണമുണ്ട്. അതിനെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ അനുവദിക്കാതിരിക്കുക. നിങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ടിവിയുടെ ആവശ്യം തന്നെയില്ല. പക്ഷേ സൂക്ഷിക്കണം. നിങ്ങള്‍ ഇന്റര്‍നെറ്റിന് അടിമയാകാതെ സൂക്ഷിക്കുക.
ടിവി ഉപേക്ഷിച്ച് കഴിഞ്ഞാന്‍ നിങ്ങള്‍ക്ക് മറ്റ് താല്‍പ്പര്യങ്ങള്‍ വികസിപ്പിക്കാം. അത് എങ്ങനെ അനുഭവപ്പെടും എന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ അത്ഭുതം തോന്നും.
— സ്രോതസ്സ് treehugger.com