അമേരിക്കക്കാര്‍ ദിവസം 5 മണിക്കൂര്‍ ടെലിവിഷന്‍ കാണുന്നു

2 വയസിന് മേലെയുള്ള ശരാശരി അമേരിക്കന്‍ ആഴ്ചയില്‍ 34 മണിക്കൂറിലധിതം സമയം ലൈവ് ടെലിവിഷന്‍ കാണുന്നു. അതിന്റ കൂടെ ടേപ്പ് ചെയ്ത 6 മണിക്കൂര്‍ പരിപാടിയും കാണുന്നു. പുതിയ Nielsen റിപ്പോര്‍ട്ടിലാണ് ഈ വിവരം വന്നത്.

“ഞാന്‍ അധികം ടിവി കാണാറില്ല” എന്നത് സാധാരണ വാക്യമായ ഈ രാജ്യത്ത് ആളുകളുടെ കീശയും സമയവും കാലിയാക്കുന്നതായാണ് കണ്ടെത്തലുകള്‍. 2012 ന്റെ ആദ്യ പാദത്തിലാണ് സര്‍വ്വേ നടത്തിയത്. എന്നാലും കഴിഞ്ഞ നാല് വര്‍ഷങ്ങളായി കാര്യമായ മാറ്റമൊന്നും അതിന് സംഭവിച്ചിട്ടില്ല.

വലിയ മാറ്റം സംഭവിച്ചിരിക്കുന്നത് DVRs ല്‍ ആണ്. DVRs കാണുന്നത് ഇരട്ടിയായി. 3.6 കോടിയില്‍ കൂടുതല്‍ ആളുകള്‍ മൊബാല്‍ ഫോണില്‍ വീഡിയോ കാണുന്നു. വീഡിയോ ഗെയിമിന്റെ consoles വളരുന്ന മേഖലയാണ്.

മുമ്പ് ആളുകള്‍ പ്രായം കൂടും തോറുമായിരുന്നു കൂടുതല്‍ ടിവി കണ്ടിരുന്നത്.

2-11 പ്രായമുള്ള കുട്ടികള്‍ ആഴ്ചയില്‍ ശരാശരി 24 മണിക്കൂര്‍ ടിവി കാണുന്നു. ദിവസം 3.5 മണിക്കൂര്‍
12-17 പ്രായമുള്ള കുട്ടികള്‍ ആഴ്ചയില്‍ ശരാശരി 22 മണിക്കൂര്‍
18-24 പ്രായക്കാര്‍ ശരാശരി 25 മണിക്കൂര്‍
അത് പിന്നീട് പ്രായം കൂടും തോറും കൂടിവരുന്നു.
65 ല്‍ കൂടിയവര്‍ ആഴ്ചയില്‍ ശരാശരി 48 മണിക്കൂര്‍ ടിവി കാണുന്നു. അതായത് ദിവസം 7 മണിക്കൂര്‍

broadcast networks പ്രായമായവരെ കണക്കാക്കുന്നില്ലെങ്കിലും, Nielsen കണക്കാക്കി.

“Harry’s Law” യെ കഴിഞ്ഞ വര്‍ഷത്തെ എറ്റവും നല്ല സ്ക്രിറ്റുള്ള ഷോ ആയി മാറ്റിയത പ്രായമുള്ളവരായിരുന്നു. എന്നിട്ടും networks അത് റദ്ദാക്കി. ചെറുപ്പാരെ ആകര്‍ഷിക്കുന്ന പരിപാടിയാണ് അവര്‍ക്ക് വേണ്ടത്.

ശരാശരി അമേരിക്കക്കാരന്‍ ആഴ്ചയില്‍ 5 മണിക്കൂറില്‍ താഴെയ കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുള്ളു. 35 – 49 പ്രായക്കാരില്‍ അത് 7 മണിക്കൂറാണ്.

— സ്രോതസ്സ് nydailynews.com

ഒരു അഭിപ്രായം ഇടൂ