ദാദ്രി സംഭവത്തിന്റെ പാപക്കറ കഴുകാന്‍ RSS ശ്രമിക്കുന്നു

മുഹമ്മദ് അഖ്‌ലാഫിന്റെ കൊലപാതകത്തെ ന്യായീകരിച്ചു എന്ന ആരോപണത്തെ Rashtriya Swayamsewak Sangh തള്ളിക്കളയുന്നതായി അവര്‍ പറഞ്ഞുവെങ്കിലും പശുക്കളെ കൊല്ലുന്നവരെ കൊല്ലാന്‍ വേദങ്ങളില്‍ പറയുന്നുണ്ടെന്ന് വേദങ്ങളെ ഉദ്ധരിച്ച സംഘത്തിന്റെ മുഖപത്രമായ പഞ്ചജന്യത്തില്‍ വന്ന ലേഖനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

“ദാദ്രി സംഭവമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും കള്ളവുമാണ്. RSS ഒരിക്കലും അക്രമത്തെ അനുകൂലിക്കുന്നില്ല” എന്ന് RSS prachar pramukh ആയ Manmohan Vaidya അഭിപ്രായപ്പെട്ടു.

പശുക്കളെ കൊല്ലുന്നവരെ കൊല്ലണമെന്നാണ് വേദങ്ങള്‍ അനുശാസിക്കുന്നത് എന്ന് ഈ ആഴ്ചയിലെ പഞ്ചജന്യത്തിലും ഒരു ലേഖനത്തിലും എഴുതിയിരിക്കുന്നത്. ഇന്‍ഡ്യയുടെ പാരമ്പര്യത്തെ വെറുക്കാനാണ് മുസ്ലീം നേതൃത്വവും മദ്രസകളും പഠിപ്പിക്കുന്നത് എന്നും അതില്‍ പറയുന്നുണ്ട്.

ഏത് പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകുമെന്ന ന്യൂട്ടണ്‍ന്റെ മൂന്നാം സിദ്ധാന്ത പ്രകാരമുള്ള പ്രതിപ്രവര്‍ത്തനം ഉണ്ടാകം എന്നത് പോലെ പശുവിനെ കൊന്ന “പാപ”ത്തിനുള്ള “സ്വാഭാവികമായ പ്രതികരണം” ആണ് അഖ്‌ലാഖിന്റെ കൊലപാതകം എന്ന് പോലും ആ ലേഖനത്തില്‍ എഴുതിയിട്ടുണ്ട്.

“80% വരുന്ന ഭൂരിപക്ഷത്തിന്റെ വികാരത്തെ മാനിക്കാതിരുന്നാല്‍ എങ്ങനെ ഇത്തരം സംഭവങ്ങള്‍ തടയാനാവും” എന്നും ആ ലേഖനം ചോദിക്കുന്നു.

— സ്രോതസ്സ് thehindu.com

ഒരു അഭിപ്രായം ഇടൂ