എന്തുകൊണ്ട് ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക് വേണ്ട

ഫേസ്‌ബുക്കിന് പ്രത്യേക സൌകര്യം ചെയ്തുകൊടുക്കാതെ ജനത്തിന് സൌജന്യമായി ഇന്റര്‍നെറ്റ് കൊടുക്കാന്‍ വേറെ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അതില്‍ ഏറ്റവും മോശമായതാണ് ഫ്രീ ബേസിക്.

ഫ്രീ ബേസികിന് വേണ്ടിയുള്ള പണം ചിലവാക്കുന്നത് ഫേസ്‌ബുക്കല്ല, ടെലിഫോണ്‍ കമ്പനികളാണ്. അവര്‍ക്ക് ആ പണം എവിടെ നിന്ന് വന്നു? ഉപഭോക്താക്കള്‍ അടക്കുന്ന പണമാണത്. ആളുകളെ ഫ്രീ ബേസിക് ഉപയോഗിക്കാന്‍ പ്രരിപ്പിക്കുന്നതോടെ പണം കൊടുത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ചിലവ് കുറക്കാനുള്ള പദ്ധതികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ആളുകളെ ഓണ്‍ലൈനില്‍ കൊണ്ടുവരാനുള്ള പദ്ധതിയല്ല ഫ്രീ ബേസിക്. ഫേസ്‌ബുക്കിനേയും അവരുടെ പങ്കാളികളേയും സൌജന്യമാക്കുകയും ബാക്കിയുള്ളവരെ പണം കൊടുത്ത് ഉപയോഗിക്കേണ്ടതുമാക്കുകയാണ് ചെയ്യുന്നത്. പണം കൊടുത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഫ്രീ ബേസിക് സൌജന്യമായി ഉപയോഗിക്കാം. ഇത് ഫേസ്‌ബുക്കിനും അനുയായിക്ള്‍ക്കും പ്രത്യേക ഗുണം നല്‍കുകയാണ്. നെറ്റ്‌നിഷ്പക്ഷത ഇല്ലാതാക്കുന്ന പരിപാടിയാണിത്.

ഇന്‍ഡ്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം അതിവേഗം വര്‍ദ്ധിച്ച് വരുകയാണ്. 2015 ല്‍ 10 കോടിയാളുകളെ നാം നെറ്റിലേക്ക് ചേര്‍ത്തു. കഴിഞ്‍ ഒരു വര്‍ഷമായി കൂട്ടിച്ചേര്‍ത്ത് ആളുകളാരും തന്നെ ഫ്രീ ബേസിക് കാരണം നെറ്റിലെത്തിയവരല്ല.

പുതിയ ഒരു തുറന്ന തട്ടകമല്ല. ഫ്രീ ബേസിക്കിന്റെ സാങ്കേതിക നയങ്ങള്‍ ഫേസ്‌ബുക്ക് നിര്‍വ്വചിച്ചിട്ടുണ്ട്. അത് അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റാം എന്ന അവകാശം ഫേസ്‌ബുക്കിനാണെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്‌ബുക്കിന്റെ നയങ്ങളുമായി ഒത്തുപോകാത്ത അപേക്ഷകള്‍ തള്ളിക്കളയാനുള്ള അവകാശം അവര്‍ക്കുണ്ട്. അതായത് നിര്‍ബന്ധിച്ച് മാറ്റും. ഇതിന് വിപരീതമായി അമേരിക്കയില്‍ അവര്‍ ‘permissionless innovation’ ആണ് പിന്‍തുണക്കുന്നത്.

ഫ്രീ ബേസിക്കിനെക്കുറിച്ചുള്ള ഏക വിവര സ്രോതസ്സ് ഫേസ്‌ബുക്ക് മാത്രമാണ്. അത് ആളുകളെ തെറ്റിധരിപ്പിക്കുകയും ചെയ്യുന്നു. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ കൊടുത്തതിന് ബ്രസീലില്‍ ഫേസ്‌ബുക്ക് വിമര്‍ശനങ്ങള്‍ നേരിട്ടു. ഇന്‍ഡ്യയിലെ അവരുടെ വിവര വിനിമയവും തെറ്റിധാരണയുണ്ടാക്കുന്നതാണ്. ആളുകള്‍ ഫേസ്‌ബുക്കില്‍ നിന്നും റിലയന്‍സില്‍ നിന്നുമുള്ള ഫ്രീ ബേസിക്കിന്റെ പരസ്യത്തിലെ ഫ്രീ ഭാഗത്തെ സൌജ്യന്യ ഇന്റര്‍നെറ്റുമായി തെറ്റിധരിക്കുന്നു.

ഫേസ്‌ബുക്കിന് ആളുകളുടെ എല്ലാ സ്വകാര്യ വിവരങ്ങളും ലഭ്യമാകും. അതിനോടൊപ്പം ആളുകളുടെ ഫ്രീ ബേസിക്കിലുള്ള മറ്റ് സൈറ്റുകളിലെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും കിട്ടും. ഫേസ്‌ബുക്കുമായി പങ്കാളിയാകണമെങ്കില്‍ ആ സൈറ്റുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്‌ബുക്കിന് നല്‍കിയിരിക്കണം. ഫേസ്‌ബുക്ക് ആ വിവരങ്ങള്‍ NSAക്ക് കൊടുക്കും. ഇത് ഇന്‍ഡ്യയുടെ സുരക്ഷയുടെ പ്രശ്നം കൂടിയാണ്. [ഈ പ്രശ്നം ഇപ്പോഴുമുണ്ട്. അതുകൊണ്ട് കഴിവതും സോഷ്യല്‍ മീഡിയകളെ സൂക്ഷിച്ച് ഉപയോഗിക്കുക.]

— സ്രോതസ്സ് saynotofreebasics.fsmi.in
#FreeBasicsKillsInternet

Respond to TRAI now: http://saynotofreebasics.fsmi.in/#about

ഒരു അഭിപ്രായം ഇടൂ