ചൈന മരുഭൂമിയില്‍ സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു

ഓഗസ്റ്റ് 2009 നാണ് ചൈനയിലെ ആദ്യത്തെ വലിയ സൌരോര്‍ജ്ജ നിലയത്തിന്റെ പണി തുടങ്ങിയത്. ആറ് വര്‍ഷത്തിന് ശേഷം ധാരാളം സൂര്യപ്രകാശം കിട്ടുന്ന Gobi മരുഭൂമിയുടെ വിസ്ത്രിതിയിലേക്ക് സോളാര്‍ പാനലുകള്‍ പരന്നു.

Dunhuang ന് അടുത്ത് വടക്കന്‍ ചൈനയിലെ Gansu പ്രദേശത്തെ ഈ സൌരോര്‍ജ്ജ പാടത്തിന്റെ ചിത്രങ്ങള്‍ Earth Observing-1 ഉപഗ്രഹത്തിന്റെ Advanced Land Imager (ALI) എടുത്തു. മുകളിലത്തെ ചിത്രം 2012 ലേതാണ്. 2015 ലേതാണ് താഴത്തെ ചിത്രം. കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നതായി കാണാം.

China Dailyയുടെ അഭിപ്രായത്തില്‍ Gansu Province ന്റെ മൊത്തം സൌരോര്‍ജ്ജ ശേഷി 2014 ല്‍ 5200 മെഗാവാട്ടായി. 2015 ല്‍ അത് 500 മെഗാവാട്ടും കൂടി വര്‍ദ്ധിപ്പിക്കും.

ചൈനയുടെ മൊത്തം സൌരോര്‍ജ്ജ ശേഷി 28,050 മെഗാവാട്ടാണ്. അതില്‍ 10,000 മെഗാവാട്ട് 2014 ല്‍ പുതിയതായി സ്ഥാപിച്ചതാണ്. 200% വര്‍ദ്ധനവായിരുന്നു അത്. 2015 ന്റെ ആദ്യ പാദത്തില്‍ ചൈന 5,000 മെഗാവാട്ടിന്റെ സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു.

— സ്രോതസ്സ് earthobservatory.nasa.gov

ഒരു അഭിപ്രായം ഇടൂ