എന്തുകൊണ്ടാണ് ഫേസ്‌ബുക്ക് ട്രമ്പിന്റെ വെറുപ്പ് പ്രസംഗം സെന്‍സര്‍ ചെയ്യാത്തത്

മാര്‍ച്ച് 2015 മുതല്‍ വെറുപ്പ് പ്രസംഗത്തെക്കുറിച്ച് വെറുപ്പ് പ്രസംഗം(hate speech) ഫേസ്‌ബുക്കിന് വ്യക്തമായ വമ്പന്‍ നയമുണ്ട്. എന്തൊക്കെയാണ് തില്‍ പരിധിക്ക് പുറത്തുള്ളതായി നിശ്ഛയിച്ചിരിക്കുന്നത്? “race, ethnicity, national origin, religious affiliation, sexual orientation, sex, gender, gender identity, serious disabilities, or diseases തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ആളുകളെ ആക്രമിക്കുന്ന ഉള്ളടക്കം.”

എങ്കില്‍ എന്തുകൊണ്ട് ഡോണാള്‍ഡ് ട്രമ്പിന് മുസ്ലീംങ്ങളേയും അമേരിക്കയിലെ മുസ്ലീം കുടിയേറ്റക്കാരേയും നേരിട്ട് ആക്രമിക്കാനും ഫേസ്‌ബുക്ക് സേവനങ്ങള്‍ അനുവദിക്കുന്നതെന്തുകൊണ്ടാണ്? ഫേസ്‌ബുക്ക് ട്രമ്പിന്റെ പോസ്റ്റ് പ്രസിദ്ധപ്പടുത്താനും, പിന്നീട് അയാള്‍ തന്നെ അത് വായിക്കുന്ന വീഡിയോ പ്രസിദ്ധപ്പെടുത്താനും അനുവദിക്കുന്നു. സിനിമ സംവിധായകനായ മൈക്കല്‍ മൂര്‍ ഉള്‍പ്പടെ ധാരാളം ഉപയോക്താക്കള്‍ ആ പോസ്റ്റുകള്‍ മോശമാണെന്ന് അടയാളപ്പെടുത്തിയിട്ടും ഫേസ്‌ബുക്ക് അവ നിലനിര്‍ത്തുകയാണ്.

ഫേസ്‌ബുക്കിന്റെ നയം പരീക്ഷിക്കാന്‍ Fast Company ഒരു പുതിയ അകൌണ്ട് നിര്‍മ്മിച്ച് ട്പമിന്റെ അതേ പോസ്റ്റ് പകര്‍ത്തി പ്രസിദ്ധീകരിച്ചു. അത് ഇങ്ങനെയായിരുന്നു, “ഞാന്‍ ട്രമ്പ് ആണ്. നമ്മുടെ രാജ്യത്തിന്റെ പ്രതിനിധികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നത് വരെ, ഈ രാജ്യത്തേക്ക് മുസ്ലീങ്ങള്‍ വരുന്നതിനെ പൂര്‍ണ്ണമായും നിര്‍ത്തലാക്ക​ണം..” ആ പോസ്റ്റ് അനുയോജ്യമല്ല എന്ന് അടയാളപ്പെടുത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും Community Standards ലംഘിക്കുന്നു എന്ന കാരണത്താല്‍ ഫേസ്‌ബുക്ക് ആ പോസ്റ്റ് നീക്കം ചെയ്തു.

“ഞങ്ങളുടെ നയം ലംഘിക്കുന്ന ഉള്ളടക്കങ്ങള്‍ ഞങ്ങള്‍ പുനഃപരിശോധന ചെയ്യുമ്പോള്‍ അതിന്റെ സന്ദര്‍ഭവും ഞങ്ങള്‍ പരിശോധിക്കും. ആ സന്ദര്‍ഭത്തിന് ചിലപ്പോള്‍ രാഷ്ട്രീയ പ്രസംഗത്തിന്റെ ഭാഗമാകാം. ധാരാളം ആളുകള്‍ ഈ ഒരു പ്രത്യേക ഉള്ളടക്കത്തെക്കുറിച്ച് ശബ്ദമുയര്‍ത്തിയത് ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അടുത്ത പ്രസിഡന്റ് ആരായിരക്കണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇതൊരു പ്രധാന ഭാഗമായിരിക്കുകയാണ്. ആ കാരണത്താല്‍ ഞങ്ങള്‍ ഓരോ റിപ്പോര്‍ട്ടും ശ്രദ്ധയോടെ വിശകലനം ചെയ്യുന്നു. ഓരോന്നിന്റേയും സന്ദര്‍ഭത്തെക്കുറിച്ചും പരിശോധിക്കുന്നു,” എന്ന് ഫേസ്‌ബുക്കിന്റെ വക്താവ് Fast Companyയെ അറിയിച്ചു.

അതായത് ട്രമ്പിന്റെ പ്രസ്താവന വാര്‍ത്തയായി കണക്കാക്കുന്നു. കാരണം അയാള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ആളാണ്. അവ അതുപോലെ നിലനിര്‍ത്തും. കാരണം അയാള്‍ ഡോണാള്‍ഡ് ട്രമ്പാണ്.

— സ്രോതസ്സ് refinery29.com

[ചുരുക്കത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ വെറുപ്പ് പ്രചരിപ്പിക്കുന്നെങ്കില്‍ അതിന് രാഷ്ട്രീയമായ ഫലമുണ്ടാകണം. ഹിറ്റ്‌റെ പോലെ. അല്ലാതെ മുക്കിനും മൂലയിലുമിരുന്ന് ആരും കേള്‍ക്കാതെ വെറുപ്പ് പ്രസംഗിക്കരുത്.]

ഒരു അഭിപ്രായം ഇടൂ