- യൂറോപ്പിലെ കാറുകള്‍ അവയുടെ 92% സമയവും വെറുതെ പാര്‍ക്ക് ചെയ്യപ്പെട്ട് കിടക്കുകയാണ്. മിക്കപ്പോഴും നഗരത്തിലെ വിലപിടിപ്പുള്ള സ്ഥലം അപഹരിച്ചുകൊണ്ട്.
- കാര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ 5 പേര്‍ക്ക് കയറാന്‍ പറ്റുുമെങ്കിലും 1.5 പേര്‍ മാത്രമേ കയറുകയുള്ളു.
മൊത്തം സമയത്തിന്റെ 1% സമയം ട്രാഫിക് ബ്ലോക്കില്‍ നഷ്ടപ്പെടുന്നു. 1.6% സമയം പാര്‍ക്കിന് സ്ഥലം അന്വേഷിച്ചുള്ള യാത്രക്ക്. 5% ശരിക്കുള്ള യാത്രക്ക്. - ഇന്ധനത്തിലെ ഊര്‍ജ്ജത്തിന്റെ 86% ഒരിക്കലും ചക്രങ്ങളിലെത്തില്ല.
- deadweight ratio മിക്കപ്പോഴും 12:1 ആണ്.
- പെട്രോളിയത്തിലെ ഊര്‍ജ്ജത്തിന്റെ 20% ല്‍ കുറവ് മാത്രം ആണ് ഗതികോര്‍ജ്ജമായി മാറ്റാന്‍ കഴിയുന്നത്. അതിന്റെ തന്നെ 1/13 മാത്രമാണ് ആളുകളെ കടത്താനായി ഉപയോഗിക്കുന്നത്.
- നഗരത്തിന്റെ 50% ഭൂമിയും ഗതാഗതത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നു (റോഡുകള്‍ പാര്‍ക്കിങ് സ്ഥലം തുടങ്ങിയവ).
- 5% റോഡുകളില്‍ 5% സമയത്ത് മാത്രമാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. അപ്പോള്‍ റോഡിന്റെ 10% മാത്രമേ കൈയ്യടക്കുന്നുള്ളു.
- വര്‍ഷം തോറും 30000 പേര്‍ യൂറോപ്പില്‍ വാഹന അപകടത്തില്‍ മരിക്കുന്നു. [അമേരിക്കയില്‍ അത് 48000 ആണ്.]
- 95% അപകടങ്ങളും മനുഷ്യന്റെ അശ്രദ്ധ കാരണമാണ് സംഭവിക്കുന്നത്.

— സ്രോതസ്സ് makewealthhistory.org