ISIS ന് എതിരായ യുദ്ധത്തിന് അമേരിക്ക ചിലവാക്കുന്ന പണം

ഇറാഖ് സൈന്യം ISIS ന് എതിരെ നടത്തുന്ന യുദ്ധത്തെ ശക്തിപ്പെടുത്താന്‍ ഇറാഖില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനും പട്ടാളക്കാരെ ഇറക്കാനും വൈറ്റ് ഹൌസ് തീരുമാനിച്ചതോടെ യുദ്ധത്തിന്റെ ചിലവ് കുത്തനെ ഉയര്‍ന്നു.

ഓഗസ്റ്റില്‍ ISIS ന് എതിരായ യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിരോധ വകുപ്പ്(DOD) $270 കോടി ഡോളര്‍, അതായത് ദിവസം $90 ലക്ഷം ഡോളര്‍ എന്ന തോതില്‍, ചിലവാക്കി. 2015 സാമ്പത്തിക വര്‍ഷത്തില്‍ DOD ദിവസം $1.4 കോടി ഡോളര്‍ എന്ന തോതിലായിരുന്നു പണം ചിലവാക്കിയത്. ഇത് വളരെ ചെറിയ സംഖ്യയാണ്. കാരണം ഇറാഖ് യുദ്ധത്തിന്റെ ഓരോ ദിവസവും അമേരിക്ക പൊട്ടിച്ചുകൊണ്ടിരിക്കുന്നത് $18.7 കോടി ഡോളര്‍ ആണ്.

എന്താണ് ഫലം? DOD പറയുന്നതനുസരിച്ച് 9 മാസത്തില്‍ 6,200 ലക്ഷ്യങ്ങള്‍ തകര്‍ത്തു. അതിന്റെ മൂന്നില്‍ രണ്ടും വായൂ സേനയുടേതാണ്. $180 കോടി ഡോളറിനേക്കാള്‍ അല്‍പ്പം കൂടുതല്‍ വരും. പ്രതിദിനം $50 ലക്ഷം ഡോളര്‍ വീതം.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് $57,900 കോടി ഡോളറിന്റെ defense spending bill ഹൌസ് പാസാക്കിയിട്ടുണ്ട്.

us-war-exp

— സ്രോതസ്സ് motherjones.com

യുദ്ധം എത്ര ലാഭകരമായ ബിസിനസ്സാണ്!

ഒരു അഭിപ്രായം ഇടൂ