India Meteorological Department (IMD) 2015 ലെ മണ്‍സൂണ്‍ പ്രവചനം downgrad ചെയ്തതിന് ശേഷം, ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ അതിവേഗത്തിലുള്ള ചൂടാകല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തെക്കെ ഏഷ്യയിലെ മഴ കുറയുന്നതിന് കാരണമാകുന്നു എന്ന റിപ്പോര്‍ട്ട് ഒരു പഠനം പ്രസിദ്ധീകരിച്ചു. 1901 – 2012 വരെയുള്ള വിവരങ്ങള്‍ പരിശോധിച്ച് Indian Institute of Tropical Meteorology ലെ ശാസ്ത്രജ്ഞ Roxy Mathew Koll വേനല്‍കാലത്തെ മണ്‍സൂണിന്റെ അളവ് ക്രമമായി കുറയുന്നതായി കണ്ടെത്തി. തെക്കന്‍ പാകിസ്ഥാന്‍ മുതല്‍ ബംഗ്ലാദേശ് വരെയുള്ള പ്രദേശത്ത് മഴകുറയുകയും മദ്ധ്യ ഇന്‍ഡ്യയില്‍ മഴയുടെ അളവ് വളരെ 10% – 20% വലിയ തോതില്‍ കുറഞ്ഞതായും കാണാന്‍ കഴിഞ്ഞു.
കര-കടല്‍ താപനില വ്യത്യാസം മണ്‍സൂണിനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. അത് തെക്കനേഷ്യന്‍ പ്രദേശത്ത് കുറയുകയാണ്. കടലിന്റെ താപനില വര്‍ദ്ധിക്കുന്നതാണ് അതിന് കാരണം. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ ഉപരിതല താപനില 1.2°C വര്‍ദ്ധിച്ചു. മറ്റ് മദ്ധ്യരേഖ പ്രദേശത്തേക്കാള്‍ വലിയ വര്‍ദ്ധനവാണിത്. അതേ സമയം ഇന്‍ഡ്യാ sub ഭൂഖണ്ഢത്തില്‍ ഭൂമി “subdued” ചൂടാകലാണ് കണ്ടത്. ഇതുവരെ അതിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
കടല്‍ ചൂടാകുന്നതും മണ്‍സൂണിനെ ബാധിക്കുന്നു എന്ന് പഠനം വ്യക്തമാക്കുന്നു. ചൂടായ കടല്‍ കാരണം ഈര്‍പ്പമുള്ള വായൂ നേരെ മുകളിലേക്ക് പോകുന്നു. അതിന്റെ പ്രതികരണമായി sub ഭൂഖണ്ഢത്തില്‍ വരണ്ട വായൂ subsidence (താഴേക്ക് നീങ്ങുന്നു.). കരയേക്കാള്‍ കൂടുതല്‍ മഴ ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ പെയ്യുന്നുതാണ് ഇതിന്റെ ഫലം.
Nature Communications journal ലില്‍ ഈ പഠനം പ്രസിദ്ധപ്പെടുത്തു. കൃഷി കൂടുതലും മഴയെ ആശ്രയിച്ചിരിക്കുന്നതു കൊണ്ട് ഇന്‍ഡ്യന്‍ sub ഭൂഖണ്ഢത്തിലെ ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്.
— സ്രോതസ്സ് downtoearth.org.in