ഹീത്രൂ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സമാധാനപരമായി പ്രതിഷേധ സമരം നടത്തിയ 13 പേര്‍ക്ക് കഴിഞ്ഞ മാസം ബ്രിട്ടണിലെ ഒരു ജഡ്ജി ജയില്‍ ശിക്ഷ വിധിച്ചു.
ഹീത്രൂ റണ്‍വേയില്‍ അത് ആദ്യമായാണ് അത്തരം ഒരു സമരം നടന്നത്. ആറ് മണിക്കൂര്‍ സമയം നടന്ന ആ സമരത്തിനാല്‍ 25 ഓളം ഫ്ലൈറ്റുകള്‍ റദ്ദാക്കുകയോ താമസിക്കുകയോ ചെയ്തു.
വിമാനത്താവളം വികസിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന Plane Stupid എന്ന സംഘടനയാണ് സമരം നടത്തിയത്.
ജീവന് ഭീഷണിയാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ വിമാനത്താവളത്തിന്റെ പങ്ക് കാരണം തങ്ങളുടെ പ്രവര്‍ത്തി അവശ്യമാണെന്ന് ഹീത്രൂ 13 എന്ന് അറിയപ്പെടുന്ന ഈ സാമൂഹ്യപ്രവര്‍ത്തകര്‍ വാദിച്ചു.
വാഷിങ്ടണ്‍ സംസ്ഥാനത്ത് എണ്ണ തീവണ്ടിവഴി കൊണ്ടുപോകുന്നതിനെ തടഞ്ഞ Delta 5 അമേരിക്കയില്‍ ഇതേ കാരണം ആണ് തങ്ങളുടെ ന്യായമായി കോടതിയില്‍ പറഞ്ഞത്.
Delta 5 ന്റെ കേസിലെ ജഡ്ജി ആ പ്രവര്‍ത്തിയെ പ്രശംസിക്കുയുമുണ്ടായി. എന്നാല്‍ അതിന് വിപരീതമായ കാര്യമാണ് ഹീത്രൂ 13 ന് സംഭവിച്ചിരിക്കുന്നത്.
— തുടര്‍ന്ന് വായിക്കൂ priceofoil.org