സാമ്പത്തിക കമ്പോളത്തില്‍ ആഹാരത്തെ ഉപയോഗിച്ച് പന്തയം കളിക്കന്നത് ആഹാരത്തിന്റെ വില റോക്കറ്റ് വെച്ച അവസ്ഥയിലെത്തിച്ചു. അതിനാല്‍ ലോകം മൊത്തം പട്ടിണിയും ദാരിദ്ര്യവും വര്‍ദ്ധിക്കാന്‍ കാരണമായി. സാമ്പത്തിക കമ്പോളത്തില്‍ ആഹാരത്തെ വെച്ച് ഊഹക്കച്ചവടം നടത്തുന്നത് നിയന്ത്രിക്കാനുള്ള ഒരു നിയമം EU ല്‍ കൊണ്ടുവരാന്‍ 2014 ജനുവരിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ഇപ്പോള്‍ ആ നിയമം നടപ്പാക്കണോ വേണ്ടയോ എന്നതിന് ഒരു തീരുമാനമെടുക്കാന്‍ European Commission ന് സമയമായിരിക്കുകയാണ്. വീണ്ടുവിചാരമില്ലാത്ത ഊഹക്കച്ചവടം തുടരാന്‍ വേണ്ടി, നാം സമരം ചെയ്ത് നേടിയെടുത്ത ആ നിയമത്തില്‍ വളരേറെ ദുര്‍ബലമാക്കിയിരിക്കുകയാണ്.
ശക്തമായതും ഫലവത്തായതുമായ നിയമത്തിനായി സാമ്പത്തിക സേവനത്തിനുള്ള European commissioner ആയ Jonathan Hill ന് ഒരു തുറന്ന കത്ത് അയക്കാന്‍ പരിപാടിയുണ്ട്. അതില്‍ പങ്കുചേര്‍ന്ന് കോര്‍പ്പറേറ്റുകള്‍ വിശപ്പിനെ വെച്ച് ചൂതുകളിക്കുന്നത് തടയൂ.
— സ്രോതസ്സ് globaljustice.org.uk