
ഫേസ്‌ബുക്ക് ബോര്‍ഡ് മെമ്പറായ Marc Andreessen പറയുന്നത് ഇന്‍ഡ്യ Free Basics സ്വീകരിക്കണം എന്നാണ്. അല്ലെങ്കില്‍ വലിയ ദോഷം അതിനാല്‍ സംഭവിക്കുമെന്ന്. ഇന്‍ഡ്യയുടെ കോളനി വിരുദ്ധ ചിന്താഗതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണ്. Free Basics നെ എതിര്‍ക്കുന്നത് വഴി സര്‍ക്കാര്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നു.
ഫേസ്ബുക്കിന്റെ വിവാദപരമായ Free Basics ഇന്‍ഡ്യ നിരോധിച്ചതിനെക്കുറിച്ച് ധാരാളം ആളുകള്‍ പല രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. Internet.org യാഥാര്‍ത്ഥ്യമാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം തുടരുമെന്ന് CEO ആയ സക്കര്‍ബക്ക് പറഞ്ഞു. “കോളനി വിരുദ്ധത ദശാബ്ദങ്ങളായി ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് സാമ്പത്തിക തകര്‍ച്ചയാണ് നല്‍കുന്നത്. എന്തിന് ഇപ്പോള്‍ നിര്‍ത്തുന്നു?” എന്ന് ബോര്‍ഡ് മെമ്പറായ Marc Andreessen ഇന്‍ഡ്യക്കാരെ അവഹേളിച്ചുകൊണ്ട് ചോദിച്ചു.
ഫേസ്‌ബുക്കിന്റെ പരോപകാരപരമായ Free Basics നെ തള്ളിക്കളഞ്ഞതിനാല്‍ ഇന്‍ഡ്യക്കാര്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് പോകും എന്ന് Andreessen അഭിപ്രായപ്പെടുന്നു.
— സ്രോതസ്സ് fossbytes.com
അതില്‍ ഒരു ഭീഷണിയുടെ സ്വരം ഇല്ലേ? അമേരിക്കന്‍ കമ്പനി നിര്‍മ്മിത ഉല്‍പ്പങ്ങള്‍ ബഹിഷ്കരിക്കുക. കുറഞ്ഞ പക്ഷം കോളയും, പെപ്സിയും മറ്റ് ലഘുപാനീയങ്ങളെങ്കിലും.
ഒപ്പം ഫേസ്ബുക്കും ഉപേക്ഷിക്കു. RMS പറയുന്നത് അത് വളരെ വലിയ രഹസ്യാന്വേഷണ യന്ത്രമാണെന്നാണ്.
എന്തിന് ഇപ്പോള്‍ നിര്‍ത്തുന്നു? എന്നല്ല, എന്തു കൊണ്ടു് ഇപ്പോള്‍ നിര്‍ത്തിക്കൂടാ എന്നാണു് ആ മഹാമനുഷ്യന്‍ ചോദിച്ചതു്! 😀 🙂