2015 ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു. എല്‍ നിനോ പ്രതിഭാസമുള്ളതിനാല്‍ 2016 ഇതിലും ചൂടുകൂടുതലായിരിക്കും എന്ന് World Meteorological Organization പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവര്‍ത്തിക്കാതിരിക്കുന്നത് ശരാശരി താപനില 6 ഡിഗ്രീ സെന്റീഗ്രൈഡ് വരെ വര്‍ദ്ധിക്കാന്‍ കാരണമാകും. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനം വേണ്ട നടപടികള്‍ എടുത്താല്‍ താപനില വര്‍ദ്ധനവ് 2C ല്‍ താഴെ നിര്‍ത്താന്‍ ഇപ്പോഴും കഴിയുമെന്ന് WMO ന്റെ ഡയറക്റ്ററായ Michel Jarraud പറഞ്ഞു.
കാലാവസ്ഥാ മാറ്റം ഇല്ലാതാക്കാനായി “silver bullet” ഒന്നുമില്ല. പാരീസില്‍ ശക്തമായ ഒരു കരാറുണ്ടാവണം. പൌരന്‍മാര്‍ കാറുകള്‍ക്ക് പകരം പൊതു ഗതാഗതം ഉപയോഗിക്കണം. വീടുകള്‍ ശരിയായി insulate ചെയ്യണം. ഊര്‍ജ്ജ നിലയങ്ങള്‍, ഗതാഗതം, സിമന്റ്, കൃഷി, രാസവളം തുടങ്ങി ഹരിത ഗ്രഹ വാതക ഉദ്‌വമനം നടത്തുന്ന വ്യവസായങ്ങള്‍ അത് നിയന്ത്രിക്കണം.
കാലാവസ്ഥാ മാറ്റത്തിന് മനുഷ്യനലല്ല കാരണക്കാരെന്നിന് ശാസ്ത്രത്തില്‍ തര്‍ക്കങ്ങള്‍ തുടരുന്നു എന്ന സംശയാലുക്കളുടെ വാദങ്ങളെ Jarraud തള്ളിക്കളഞ്ഞു.
“വിശ്വസിക്കുന്നോ ഇല്ലയോ എന്നതല്ല കാര്യം. വസ്തുതകള്‍ കാണുന്നതിനെക്കുറിച്ചാണ് പ്രശ്നം. വസ്തുതകളെല്ലാം അവിടെയുണ്ട്,” Jarraud കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് reuters.com