പങ്ക് വെക്കല്‍ സമ്പദ്‌വ്യവസ്ഥ തൊഴിലാളികള്‍ക്ക് ദോഷമാണ് ചെയ്യുന്നത്

അമേരിക്കയില്‍ സ്ഥിരമായ ജോലിയില്ലാത്ത എത്ര പേരുണ്ട്?

“share economy” എന്ന് വിളിക്കുന്ന രംഗത്ത് സ്വന്തമായ കരാറുകാര്‍, താല്‍ക്കാലിക ജോലിക്കാര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, part-timers, freelancers, free agents തുടങ്ങിയവരുള്‍പ്പെടുന്നു.

5 വര്‍ഷം കഴിയുമ്പോള്‍ അമേരിക്കയിലെ തൊഴിലാളികളുടെ 40% വും ഇത്തരം അസ്ഥിര തൊഴില്‍ ചെയ്യുന്നവരായിരിക്കും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ദശാബ്ദം കഴിഞ്ഞാല്‍ നമ്മളെല്ലാം അത്തരക്കാരാകും.

മൂന്നില്‍ രണ്ട് അമേരിക്കന്‍ തൊഴിലാളികളും കഷ്ടിച്ച് ജീവിക്കുന്നവരാണ്.

ഈ ഗതി എല്ലാ സാമ്പത്തിക കഷ്ടതകളും തൊഴിലാളികളുടെ തലയിലേക്ക് വെക്കുകയാണ് ചെയ്യുന്നത്. ഡിമാന്റില്‍ ഒരു കുറവ് വന്നാല്‍, ഉപഭോക്താക്കളുടെ ആവശ്യത്തില്‍ ചെറിയൊരു മാറ്റം പെട്ടെന്ന് വന്നാല്‍, അല്ലെങ്കില്‍ രോഗം വന്നാല്‍ അവരുടെ ജീവിതം താറുമാറാകും.

ഈ പങ്ക് വെക്കല്‍ സമ്പദ്‌വ്യവസ്ഥ അടിസ്ഥാന ശമ്പളം, തൊഴില്‍ സുരക്ഷ, കുടുംബ ആരോഗ്യ ലീവ്, ഓവര്‍ടൈം തുടങ്ങി എല്ലാ തൊഴിലാളി സംരക്ഷണങ്ങളേയും ഇല്ലാതാക്കും.

തൊഴില്‍ ദാദാവ് പണമടക്കുന്ന ഇന്‍ഷുറന്‍സ്– Social Security, തൊഴിലാളി ശമ്പളം, തൊഴിലില്ലായ്മ ഗുണങ്ങള്‍, Affordable Care Act പ്രകാരം തൊഴില്‍ ദാദാവ് നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഒക്കെ ഇല്ലാതാകും.

ഭാവിയില്‍ തങ്ങള്‍ക്ക് വേണ്ട വരുമാനം നേടാനാവില്ല എന്ന് അമേരിക്കയിലെ നാലിലൊന്ന്(25%) തൊഴിലാളികള്‍ ഭയപ്പെടുന്നു. പത്ത് വര്‍ഷം മുമ്പ് അങ്ങനെ ഭയപ്പെട്ടിരുന്ന വരുടെ ശതമാനം 15% ആയിരുന്നു.

അത്തരം അസ്ഥിരത കുടുംബങ്ങളേയും മോശമായി ബാധിക്കും. മാതാപിതാക്കളായ തൊഴിലാളികള്‍ അസ്ഥിരമായ ജോലി സമയമോ സാധാരണ പ്രവര്‍ത്തി സമയത്തിന് പുറത്തുള്ള അസമയങ്ങളില്‍ ജോലിചെയ്യുന്നത് കുട്ടികളുടെ cognitive skills താഴ്ത്തുകയും അവര്‍ക്ക് സ്വഭാവത്തില്‍ വലിയ ദോഷങ്ങളുമുണ്ടാക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍ കാണിച്ചുതരുന്നു.

എന്ത് ചെയ്യും?

“ജോലിക്കാരെ” “സ്വതന്ത്ര കരാറുകാര്‍” എന്ന് കമ്പനികള്‍ കണക്കാക്കുന്നതിനെതിരെ നടത്തിയ കേസുകള്‍ ധാരാളമായി കോടതികളിലേക്ക് എത്തുകയാണ്. profusion of criteria and definitions ആണ് ഫലം.

എന്നാല്‍ നാം ലളിതമായ കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്: ഒരാളിന്റെ വരുമാനത്തിന്റെ പകുതിയിലധികം നല്‍കുന്നവരോ, അയാളുടെ പ്രവൃത്തി സമയത്തിന്റെ പകുതിയിലധികമോ ചിലവാക്കുന്നിടമോ അയാളുടെ തൊഴില്‍ സംരക്ഷണത്തിന്റേയും അയാള്‍ക്ക് കിട്ടേണ്ട ഇന്‍ഷുറന്‍സിന്റേയും ഉത്തരവാദിത്തം ഏറ്റെടുക്കണം.

അത് കൂടാതെ ആളുകളുടെ ജീവിതത്തിന് സ്ഥിരത തിരിച്ചെടുക്കാന്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സിന് പകരം വരുമാന ഇന്‍ഷുറന്‍സിലേക്ക് പോകണം.

ഉദാഹരണത്തിന്, നിങ്ങളുടെ മാസ വരുമാനം, കഴിഞ്ഞ 5 വര്‍ഷം നിങ്ങള്‍ക്ക് കിട്ടിയ ശരാശരി മാസ വരുമാനത്തിന്റെ 50% നേക്കാള്‍ കൂടുതല്‍ താഴ്ന്നു എന്ന് കരുതുക. വരുമാന ഇന്‍ഷുറന്‍സ് പ്രകാരം അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് ആ ശരാശരി വരുമാനത്തിന്റെ പകുതി ലഭിക്കും.

flexible സമ്പദ്‌വ്യവസ്ഥ സാദ്ധ്യമാണ്. അതൊടൊപ്പം തൊഴിലാളികള്‍ക്ക് ഒരു minimal സുരക്ഷിതത്വം നല്‍കാനാവും.

മാന്യമായ ഒരു സമൂഹത്തിന് ഇതില്‍ കുറഞ്ഞതൊന്നും സ്വീകരിക്കാനാവില്ല.

— സ്രോതസ്സ് robertreich.org

ഒരു അഭിപ്രായം ഇടൂ