വെളുത്ത ഭീകരവാദികളും അങ്ങനെയല്ലാത്ത ഭീകരവാദികളും തമ്മിലുള്ള വ്യത്യാസം

1. വെളുത്ത ഭീകരവാദികളെ “തോക്ക്ധാരികള്‍” എന്ന് വിളിക്കുന്നു. എന്താണ് അതിന്റെ അര്‍ത്ഥം? തോക്ക് കൈവശം വെച്ചിരിക്കുന്ന ഒരു വ്യക്തി? അമേരിക്കയിലെ എല്ലാവരും അതിലുള്‍പ്പെടുമോ? മറ്റുള്ള ഭീകരവാദികളെ “ഭീകരവാദികള്‍” എന്ന് വിളിക്കുന്നു. [അമേരിക്കയില്‍ തോക്ക് കൈവശം വെക്കുന്നത് കുറ്റമല്ല.]

2. വെള്ളക്കാരായ ഭീകരവാദികള്‍ “ഒറ്റപ്പെട്ട പ്രശ്നക്കാര്‍” ആണ്. മറ്റുള്ള ഭീകരവാദികള്‍ എല്ലായ്പോഴും ഒരു ആഗോള plot ന്റെ ഭാഗമായി സംശയപ്പെടുന്നവരായിരിക്കും.

3. Department of Homeland Security ല്‍ വെള്ളക്കാരായ ഭീകരവാദികളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയാല്‍ ദേഷ്യം പിടിച്ച വെള്ളക്കാരായ ജനപ്രതിനിധികള്‍ നിങ്ങളെ ഒറ്റപ്പെടുത്തും. മറ്റുള്ള ഭീകരവാദികളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയാല്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ഉറപ്പായും കിട്ടും.

4. വെള്ളക്കാരായ ഭീകരവാദികളുടെ കുടുംബത്തെ മാധ്യമങ്ങള്‍ അഭിമുഖം നടത്തുമ്പോള്‍, എന്തുകൊണ്ട് അയാള്‍ക്ക് വഴി പിഴച്ചു എന്ന് കരഞ്ഞുകൊണ്ട് അവര്‍ ചോദിക്കും. മറ്റ് ഭീകരവാദികളുടെ കുടുംബത്തെ ഒരിക്കലും മാധ്യമങ്ങള്‍ അഭിമുഖം നടത്താറില്ല.

5. വെള്ളക്കാരായ ഭീകരവാദികള്‍ “പാര്‍ശ്വവല്‍ക്കരിച്ചവരാണ് (fringe)”. മറ്റ് ഭീകരവാദികള്‍ മുഖ്യധാരായിലുള്ളവരും.

6. വെള്ളക്കാരായ ഭീകരവാദികള്‍ യാദൃശ്ഛികമായ സംഭവങ്ങളാണ്. മറ്റ് ഭീകരവാദികള്‍ ദീര്‍ഘകാലമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരും.

7. വെള്ളക്കാരായ ഭീകരവാദികളെ “വെള്ളക്കാര്‍” എന്ന് ഒരിക്കലും വിളിക്കില്ല. എന്നാല്‍ മറ്റ് ഭീകരവാദികളെ അവരുടെ വംശീയതയുടെ പേരിലാവും അറിയപ്പെടുക.

8. വെള്ളക്കാരായ ആളുകളെ പോലെയാണ് വെള്ളക്കാരായ ഭീകരവാദികള്‍ എന്ന് ആരും കരുതുന്നില്ല. എന്നാല്‍ മറ്റുള്ള ഭീകരവാദികളെ അവരുടെ സമൂഹത്തിന്റെ മാതൃകകളായി കണക്കാക്കന്നു.

9. വെള്ളക്കാരായ ഭീകരവാദികള്‍ മദ്യപാനികളും, മയക്ക് മരുന്നടിക്കുന്നവരും, മാനസിക രോഗികളുമാണ്. എന്നാല്‍ മറ്റുള്ള ഭീകരവാദികള്‍ ശുദ്ധ ജീവിതം ജീവിക്കുന്ന നല്ല ആരോഗ്യമുള്ളവരാണ്.

10. വെള്ളക്കാരായ ഭീകരവാദികളെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. തോക്ക് നിയന്ത്രണം അവരെ തടയില്ല. അവര്‍ക്ക് ആഘാതമുണ്ടാക്കാനായി ഒരു നയവും നിങ്ങള്‍ക്ക് നടപ്പാക്കാനാവില്ല, ഒരു സര്‍ക്കാര്‍ പരിപാടിയും നടക്കില്ല. എന്നാല്‍ മറ്റ് ഭീകരവാദികളെ നേരിടാനായി പ്രതി വര്‍ഷം 6 കോടി ജനത്തെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കാന്‍ ശത കോടിക്കണക്കിന് ഡോളര്‍ പോലീസിനും, Department of Defense ഉം, TSA ക്കും വേണ്ടി ചിലവാക്കണം.

— സ്രോതസ്സ് truthdig.com

ഒരു അഭിപ്രായം ഇടൂ