അമേരിക്കയിലെ കാര്‍ഷിക തൊഴിലാളികള്‍ മൊണ്‍സാന്റോക്ക്(Monsanto) എതിരെ കേസ് കൊടുത്തു. മൊണ്‍സാന്റോയുടെ കളനാശിനിയായ Roundup അവര്‍ക്ക് ക്യാന്‍സറുണ്ടാക്കുന്നു എന്നും സുരക്ഷിതത്വത്തിന്റേയും അപകടത്തിന്റേയും കാര്യത്തില്‍ കമ്പനി പൊതുജനങ്ങളേയും, ജോലിക്കാരേയും, നിയന്ത്രണാധികാരികളേയും കബളിപ്പിക്കുകയായുന്നുമുള്ള രണ്ട് കേസുകളാണ് മൊണ്‍സാന്റോക്ക് എതിരെ ഫയലുചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗം 6 മാസം മുമ്പ് കളനാശിനി Roundup ന്റെ ഘടകമായ glyphosate നെ മനുഷ്യ ക്യാന്‍സര്‍കാരി ആകാന്‍ സാദ്ധ്യതയുള്ളത് എന്ന് മുദ്രണം ചെയ്തിരുന്നു.
ഒരു കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ലോസാഞ്ജലസില്‍ സെപ്റ്റംബര്‍ 22, 2015 ന് 58 വയസുള്ള Enrique Rubio ആണ്. California, Texas, Oregon പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. കൃഷിയിടത്തില്‍ കളനാശിനി Roundup അടിക്കുകയായരുന്നു അദ്ദേഹത്തിന്റെ ജോലി. അതിനാല്‍ 1995 ല്‍ അദ്ദേഹത്തിന് അസ്ഥിയില്‍ ക്യാന്‍സര്‍ വന്നു എന്ന് ആരോപിക്കുന്നു. രണ്ടാമത്തെ കേസ് കൊടുത്തിരിക്കുന്നത് ന്യൂയോര്‍ക്കിലെ 64 വയസുള്ള Judi Fizgerald ആണ്. അവര്‍ ഒരു horticultural ഉല്‍പ്പന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്നു. 1990കളില്‍ അവര്‍ക്ക് Roundup ബാധയേറ്റു. 2012 ല്‍ അവര്‍ക്ക് കിട്ടിയ രക്താര്‍ബുദം ആ കളനാശിനി കാരണമെന്ന് അവരും ആരോപിക്കുന്നു.
കേസില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാന്നും ലേബലില്‍ പറഞ്ഞിരിക്കുന്നത് പോലെ ഉപയോഗിച്ചാല്‍ ഗ്ലൈഫോസേറ്റ് മനുഷ്യന് സുരക്ഷിതമാണെന്നും മൊണ്‍സാന്റോയുടെ വക്താവായ Charla Lord പറഞ്ഞു. ഗ്ലൈഫോസേറ്റിന്റെ അപകടത്തെക്കുറിച്ചുള്ള വര്‍ഗ്ഗീകരണം “possibly carcinogenic to humans” എന്നതില്‍ നിന്നും “evidence of non-carcinogenicity in humans” എന്ന് Environmental Protection Agency മാറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഈ മാറ്റം മൊണ്‍സാന്റോയുടെ നിര്‍ബന്ധത്താലാകും.
കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് ഒരു വാര്‍ത്തയും വന്നില്ല. Fox News Health online മാത്രമാണ് ആ റിപ്പോര്‍ട്ടിക്കുറിച്ച് പരാമര്‍ശിച്ച ഏക കോര്‍പ്പറേറ്റ് വാര്‍ത്താ സ്രോതസ്സ്. എന്നാല്‍ അത് പ്രധാന താളില്‍ കൊടുക്കാതെ വെബ് സൈറ്റിന്റെ കണ്ടെത്താന്‍ വിഷമമുള്ള ഭാഗത്തായിരുന്നു കൊടുത്തത്.
— സ്രോതസ്സ് projectcensored.org