അമേരിക്കയില്‍ ടൂത്ത് പേസ്റ്റിലെ ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിച്ചു

microbeads എന്ന് അറിയപ്പെടുന്ന ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിക്കാനുള്ള നിയമം US House of Representatives പാസാക്കി. cosmetics ല്‍ ഉപയോഗിക്കുന്ന ഈ synthetic microplastics ന്റെ ഉപയോഗത്തെ തടയുന്ന ഈ നിയമം 2018 ഓടെ പ്രാബല്യത്തില്‍ വരും.

microbeads നെക്കുറിച്ചുള്ള മുന്നറീപ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വളരെ മുമ്പ് മുതല്‍ നല്‍കിക്കൊണ്ടിരുന്നതാണ്. ജലശുദ്ധീകരണ നിലയങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും ചെറുതാണ് ഇവ. ഒരു face wash ട്യൂബില്‍ 3 ലക്ഷം microbeads ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കക്കാര്‍ പ്രതിവര്‍ഷം 300 ടണ്‍ microbeads ആണ് അമേരിക്കയിലെ ജലാശയങ്ങളിലേക്ക് തള്ളുന്നത്. വിഷവസ്തുക്കള്‍ക്ക് ഒരു സ്പോഞ്ച് പോലെയാണ് microplastics പ്രവര്‍ത്തിക്കുന്നത്. മീനുകള്‍ ഇതിനെ ആഹാരമായി തെറ്റിധരിക്കുന്നു. അങ്ങനെ അവ ഭക്ഷ്യശൃംഘലയില്‍ കടക്കുന്നു. ചൂരയിലും swordfish ലും ഇവയെ കാണാം.

ധാരാളം അമേരിക്കന്‍ സംസ്ഥാനങ്ങള്‍ microbead നെ നിരോധിച്ചിട്ടുണ്ട്. 2014 ല്‍ Illinois ഈ നിരോധനം നടത്തി. കാലിഫോര്‍ണിയ synthetic ഉം biodegradable ഉം ആയ പ്ലാസ്റ്റിക് നിയന്ത്രിക്കാനുള്ള ശക്തമായി നിയമം കൊണ്ടുവന്നു. biodegrade പ്ലാസ്റ്റിക് എന്നൊന്നില്ല എന്നാണ് വിദഗ്ദധരുടെ അഭിപ്രായം.

— സ്രോതസ്സ് motherjones.com By Julia Lurie

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകൂ. neritam-subscribe@lists.riseup.net ലേക്ക് ഒരു മെയില്‍ അയക്കുകയോ neritam സന്ദര്‍ശിക്കുകയോ ചെയ്യുക.

ഒരു അഭിപ്രായം ഇടൂ