https://youtu.be/7nYHCd2QMEg&rel=0
അറിയപ്പെടുന്ന കവി, ശാസ്ത്രജ്ഞന്‍, ശാസ്ത്ര പ്രചാരകന്‍ എന്ന നിലയില്‍ ശോഭിക്കുന്ന ഒരു വ്യക്തിയാണ് ഗൌഹര്‍ റാസ(Gauhar Raza). 35 വര്‍ഷങ്ങളായി സാമൂഹ്യ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച അദ്ദേഹം Delhi science forum, All india people science network (aipsn) തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകനാണ്.
എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ രാജ്യദ്രോഹിയാണെന്ന് ആരോഹിച്ച് കൊണ്ട് BREAKING NEWS ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു.. ഇന്‍ഡ്യയിലേയും പാകിസ്ഥാനിലേയും കവികളുടെ സംഗമമായ, കഴിഞ്ഞ 51 വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന, അടിയന്തിരവാസ്ഥാ കാലത്ത് പോലും നിരോധിക്കപ്പെയാത്ത മുഷൈറ എന്ന പരിപാടിയില്‍ പങ്കെടുത്തതാണ് അദ്ദേഹത്തിനെതിരായ ‘കുറ്റം’.
അധികാരികളുടെ മാനസികാവസ്ഥ നമുക്ക് മനസിലാക്കാവുന്നതാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അതിനേക്കാള്‍ വളരെ വലിയ പ്രശ്നമുണ്ട്. ജനത്തിനെതിരെ, പ്രത്യേകിച്ച് ദുര്‍ബലരായ ജനത്തിനെതിരെ മാധ്യമങ്ങള്‍ തിരിയുന്നത് അപകടകരമായ അവസ്ഥയാണത്.
നമുക്കറിയാം പാകിസ്ഥാനും ബംഗ്ലാദേശും പട്ടാളഭരണവും പാതി പട്ടാളഭരണവും ഒക്കെയുള്ള വളരെ മോശം രാജ്യങ്ങളാണ്. സര്‍ക്കാരിനെതിരെ അവിടെയും പ്രതിഷേധങ്ങളുണ്ടാവുന്നുണ്ട്. എന്നാല്‍ അവിടെയെങ്ങും പോലും മാധ്യമങ്ങള്‍ ഒരിക്കലും ജനത്തിനെ എതിരെ തിരിഞ്ഞിട്ടില്ല.
Zee group നെ ബഹിഷ്കരിക്കുക.
Essel Group
Zee
Dish TV
ItzCash Card Ltd
India Today Group
KIDZEE
Daily News and Analysis (DNA)
കോര്‍പ്പറേറ്റ് അധിനിവേശക്കാലമാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. അതിപ്പോള്‍ ദേശീയതയും അസഹിഷ്ണുതയും ആയുധമാക്കി ആരേയും കടന്നാക്രമിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ വെറും ഡിവിഷന്‍ മാത്രമായി അവയുടെ ചാനലുകളും പത്രവും പ്രവര്‍ത്തിക്കുകയാണിപ്പോള്‍. അതിനാല്‍ അവയ്ക്ക് സ്വതന്ത്രമായ നിലപാടുകളില്ല. കടന്നാക്രമണം സുഗമമാക്കാനുള്ള ഉപാധികള്‍ മാത്രമായി മാധ്യമങ്ങള്‍ അധഃപതിച്ചുപോയി. പോരാടുക, അവയുടെ ജനവിരുദ്ധത തുറന്നുകാട്ടുക, നിയമനടപടികളുമായി മുന്നോട്ടുപോവുക. ജനങ്ങള്‍ക്ക് അവയെക്കുറിച്ചൊരു അഭിപ്രായം പറയാനാകട്ടെ. ഒപ്പമുണ്ടാകും.