വെര്‍ജീനിയയിലെ Augusta ഗ്രാമപ്രദേശത്തെ ഒരു സ്കൂളിലെ അദ്ധ്യാപിക തന്റെ വിദ്യാര്‍ത്ഥികളെ അറബിയിലുള്ള ഒരു മൂലപ്രമാണം കാണിച്ചു. എന്നാല്‍ ഇതറിഞ്ഞ രക്ഷകര്‍ത്താക്കളുടെ ബഹളം കാരണം സ്കൂള്‍ ഒരു ദിവസം അടച്ചിട്ടു.
എന്നാല്‍ അറബി ഭാഷയും അറബി എഴുത്തും യൂറോപ്യന്‍മാരും പുതിയ ലോക സംസ്കാരത്തിനും നല്‍കിയ സമ്മാനത്തെക്കുറിച്ചുള്ള അജ്ഞതമൂലമാണ് ഈ ‘എഴുത്ത് അരിശം’ സംഭവിച്ചത്. ആ സമ്മാനം ലഭിച്ചവരില്‍ ഒരാള്‍ മദ്ധ്യകാലത്തെ ജൂത ചിന്തകനായ Maimonides ആണ്. ക്രിസ്തു മത പുരോഹിതനായ Thomas Aquinas നേയും വളരേറെ സ്വാധീനിച്ചതാണ് അറബി. അമേരിക്കാരെന്ന് പറയുന്നവര്‍ അമേരിക്കയിലെത്താന്‍ കാരണമായത് കൊളംബസ് ഭൂമിയ ഉരുണ്ടതാണെന്ന് തിരിച്ചറിഞ്ഞ al-Farghani യുടെ കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിനാലാണ്.
അറബി ഭാഷയിലെ ശാസ്ത്രത്തിന്റേയും സര്‍ഗ്ഗശക്തിയുടേയും ചില ഉദാഹരണങ്ങളിതാ.
1. അറബി അക്കങ്ങള്‍. സംസ്കൃതത്തില്‍ നിന്നാണ് അവ എത്തിയത്. അറബികള്‍ അത് സ്വീകരിക്കുകയും യൂറോപ്പിലേക്ക് പ്രചരിപ്പിക്കുകയും ചെയ്തു. CLXII നെ XLIV കൊണ്ട് ഹരിക്കുന്നതിനെക്കുറിച്ച് ഓര്‍ത്തു നോക്കൂ. ഇന്‍ഡ്യക്കാരാണ് പൂജ്യം കണ്ടുപിടിച്ചത്, എന്നാല്‍ നമ്മുടെ വട്ടത്തിലുള്ള പൂജ്യം വന്നത് ഇറാനില്‍ നിന്നുള്ള പണ്ഡിതനായ Muhammed ibn Musa al-Khwarizmi, 780 – 850, ല്‍ നിന്നാണ്.
2. ബീജഗണിതം (Algebra). Al-Khwarizmi ആണ് ബീജഗണിതത്തിന് അടിത്തറ പാകിയത്. അദ്ദേഹത്തിന്റെ പേരിന്റെ ഒരു തെറ്റായ പ്രയോഗത്തില്‍ നിന്നാണ് algorithm എന്ന വാക്ക് വന്നത്. വെര്‍ജീനിയയിലെ Augusta ജില്ലയിലെ വിദ്യാര്‍ത്ഥികളെ ബീജഗണിതം പഠിപ്പിക്കുന്നുണ്ടെങ്കില്‍ അറബിയിലെഴുതിയ മൂലപ്രമാണത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കുകയാണ്.
3. മുസ്ലീം ശാസ്ത്രജ്ഞരാണ് ആദ്യമായി pharmacology യെ medicine ല്‍ നിന്ന് വേര്‍പെടുത്തി അതിനെ professionalize ചെയ്തത്.
4. Nasir al-Din Tusi ആണ് ത്രികോണമിതി കണ്ടുപിടിച്ചത്.
5. ആധുനിക ആശുപത്രി കണ്ടുപിടിച്ചത് മുസ്ലീങ്ങളാണ്.
— സ്രോതസ്സ് juancole.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.