ബ്രിട്ടണിലെ കൌമാരക്കാര്‍ മദ്യം, പുകവലി എന്നിവയുള്‍പ്പെട്ട YouTube സംഗീത വീഡിയോകള്‍ക്ക് വിധേയരാകുന്നു

മദ്യം, പുകവലി എന്നിവയെക്കുറിച്ചുള്ള വരികളും ചിത്രങ്ങളും ഉള്‍പ്പെട്ട വളരേറെ YouTube സംഗീത വീഡിയോകള്‍ ബ്രിട്ടണിലെ കൌമാരക്കാര്‍ കാണാനിടയാകുന്നു എന്ന് കണ്ടെത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of Epidemiology & Community Health ല്‍ വന്നു.

13-15 വയസ് പ്രായമുള്ളവരും പെണ്‍കുട്ടികളുമാണ് ഇതിന് വിധേയരാവുന്നത്.

YouTube ല്‍ വരുന്ന വീഡിയോകളുടെ ഉള്ളടക്കത്തെക്കുറിച്ച് ഒരു പരിശോധനയും നടക്കുന്നില്ല. ചില വീഡിയോകളില്‍ അതിവ്യാപകമായ തോതിലാണ് മദ്യത്തേയും പുകവലിയേയും കുറിച്ച് ചിത്രീകരിക്കുന്നത്. നല്ലതാണെന്ന പൊതുവെ ധാരണയുള്ള ഇത്തരം വീഡിയോകള്‍ ചെറുപ്പക്കാരുടെ ഇടയില്‍ വലിയ പ്രചാരമാണ് നേടുന്നത് എന്ന് ഗവേഷകര്‍ പറയുന്നു.

കുട്ടികള്‍ കാണുന്ന സമയത്ത് പ്രക്ഷേപണം ചെയ്യുന്ന സിനിമ, TV പരിപാടികളുടെ ഉള്ളടക്കങ്ങള്‍ വിശകലനം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ ഈ ഡിജിറ്റല്‍ സംഗീതത്തിന് ഒരു നിയന്ത്രണവും ഇല്ല. ബ്രിട്ടണില്‍ നിര്‍മ്മിക്കുന്ന സംഗീത വീഡിയോകളുടെ പ്രായ rating ന് വേണ്ടി British Board of Film Classification നെ അവര്‍ സമീപിക്കാറുണ്ടെങ്കിലും അതില്‍ മദ്യപാനത്തിന്റേയും പുകവലിയുടേയും കാര്യം പരിഗണിക്കുന്നില്ല.

അതിന് പകരം മയക്ക് മരുന്ന്, സുരക്ഷിതമെന്ന് പ്രചരിപ്പിക്കുന്ന അപകടകരമായ സ്വഭാവങ്ങള്‍, ചീത്ത ഭാഷ, ലൈംഗികത, നഗ്നത, ഭീഷണിപ്പെടുത്തുന്ന സ്വഭാവം, അക്രമം എന്നിവയാണ് അവര്‍ ശ്രദ്ധിക്കുന്നത്.

മദ്യപാന, പുകവലി ഉള്ളടക്കമുള്ള സിനിമകള്‍ കാണാന്‍ വിധേയരാവുന്ന കൌമാരക്കാര്‍ മദ്യപാനവും, പുകവലിയും തുടങ്ങാനുള്ള കൂടുതല്‍ സാദ്ധ്യതയുണ്ടെന്ന് മുമ്പ് നടന്ന ഗവേഷണ തെളിവുകള്‍ കാണിക്കുന്നു. സംഗീത വീഡിയോകള്‍ “വലിയ ആരോഗ്യ അപകടമുള്ളതിനാല്‍ ശരിയായ regulatory നിയന്ത്രണം അവശ്യമായ” ഒരു അവസ്ഥയിലാണ് എന്ന് ഗവേഷകര്‍ പറയുന്നു.

അവര്‍ ഉദ്ബോധിപ്പിക്കുന്നു: “കൌമാരക്കാരില്‍ വ്യക്തമായ ആരോഗ്യ അപകടത്തിന് കാരണമാകുന്നതിനാല്‍ മദ്യപാനത്തേയും പുകവലിയേയും നല്ലതാണെന്ന് ചിത്രീകരിക്കുന്ന സംഗീത വീഡിയോകളെ മയക്ക് മരുന്നുപയോഗം, അപകടകരമായ സ്വഭാവം പോലുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം. എന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.”

— സ്രോതസ്സ് eurekalert.org

ഒരു അഭിപ്രായം ഇടൂ