
Everett എന്ന സ്ഥലത്ത് സെപ്റ്റംബര്‍ 2014 എണ്ണ തീവണ്ടി തടഞ്ഞ പ്രസിദ്ധമായ “Delta 5” എന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരല്ല എന്ന് വിധിച്ചു. അവരുടെ പ്രവര്‍ത്തനം തടസമുണ്ടാക്കുകയല്ല, പകരം കാലാവസ്ഥാമാറ്റത്തിന്റെ ഭീഷണിയാല്‍ നിര്‍ബന്ധിതരായി ചെയ്ത പ്രവര്‍ത്തിയാണെന്ന് ജൂറികള്‍ പറഞ്ഞു.
അതിക്രമിച്ച് കയറി എന്ന കുറ്റം പ്രതികളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തടസമുണ്ടാക്കി എന്ന കുറ്റത്തില്‍ നിന്ന് വിമുക്തരാക്കിയതിനാല്‍ Burlington Northern Santa Fe (BNSF) റയില്‍ വേ കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി എന്ന വാദം അഭിമുഖീകരിക്കേണ്ടിവരില്ല. അതുപോലെ അവര്‍ക്ക് ജയില്‍ ശിക്ഷയും നേരിടേണ്ടിവരില്ല.
വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നത്തില്‍ പൊതു അവബോധം സൃഷ്ടിക്കാനാണ് പ്രതികള്‍ ശ്രമിച്ചത് എന്ന് ജൂറി അഭിപ്രായപ്പെട്ടു എന്ന് സിയാറ്റിലെ Peaceful Uprising എന്ന സംഘടനയുടെ സ്ഥാപകരിലൊരാളായ ടിം ഡിക്രിസ്റ്റഫര്‍ പറഞ്ഞു.
“ഈ ബോധവല്‍ക്കരണത്തിന് നന്ദി” എന്ന ഒരു ജൂറി അവരോട് നേരിട്ട് പറഞ്ഞു.
— സ്രോതസ്സ് commondreams.org