സാമൂഹ്യ പ്രവര്‍ത്തകര്‍, കൃഷിക്കാര്‍, ആദിവാസി ജനങ്ങള്‍, തുടങ്ങിയവര്‍ മൊണ്‍സാന്റോയ്ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു.

കോര്‍പ്പറേറ്റ് വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍, ജൈവ കര്‍ഷകര്‍, ആദിവാസി ജനങ്ങള്‍, പരിസ്ഥിതി സംഘങ്ങള്‍, മറ്റുള്ളവരും ആറ് ഭൂഘണ്ഡങ്ങളിലെ 400 ല്‍ അധികം നഗരങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച ജൈവഎഞ്ജിനീയറിങ് ഭീമനായ മൊണ്‍സാന്റോയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.
“നമ്മുടെ ആഹാരത്തിലെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിനെതിരായ സമരം ലോകം മൊത്തമാണ്” എന്ന് ലണ്ടനില്‍ നടന്ന റാലിയില്‍ Global Justice Now എന്ന സന്നദ്ധ സംഘടന പറഞ്ഞു.
“ഭക്ഷ്യ സ്രോതസ്സുകള്‍ തിരിച്ച് പിടിക്കുക” എന്ന ആശയത്തോടെ 2013 ല്‍ ആണ് March Against Monstanto എന്ന പ്രതിഷേധം തുടങ്ങിയത്.
GMO വിളകള്‍ക്കും വിഷമായ കളനാശിനി Roundup നും അമേരിക്കയിലും യൂറോപ്പിലും നിയന്ത്രണ സംവിധാത്തെ തകര്‍ത്തുകൊണ്ട് അംഗീകകാരം കൊടുക്കുന്നതിനെ ഈ വര്‍ഷത്തെ പ്രതിഷേധം അപലപിച്ചു.
ഫ്രാന്‍സില്‍ ജനാധിപത്യ പ്രസ്ഥാനമായ Nuit Debout (“Up All Night”) ഉം പാരീസിലെ മാര്‍ച്ചില്‍ പങ്കുചേര്‍ന്നു. തലസ്ഥാനത്തെ വീധികളില്‍ വളരെ വലിയ പ്രകടനമായി അത് മാറി.
Frankfurt, London, Cape Town, Teipei, തുടങ്ങിയ നഗരങ്ങളിലും സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി:
— സ്രോതസ്സ് commondreams.org