ഇല്ല ഭൂമി പരന്നതല്ല

ശൂന്യാകാശത്ത് പറക്കുകയോ ഫോട്ടോ എടുക്കുയോ ചെയ്യാതെ പ്രാചീന ഗ്രീക്കുകാര്‍ 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് തിരിച്ചറിഞ്ഞിരുന്നു. അത് എത്ര കഠിനമാണ്‍?

ഭൂമി എന്തുകൊണ്ട് ഉരുണ്ടതാണെന്ന് പൈതഗോറസ് 500 B.C. യില്‍ സൂചനകള്‍ നല്‍കുന്നുണ്ട്. ചന്ദ്രന്‍ ഉരുണ്ടതാണ് എന്ന് അദ്ദേഹം ശ്രദ്ധിച്ചു. അതായത് ഭൂമിയും അതുപോലെ ഉരുണ്ടതായിരിക്കണം എന്ന് അദ്ദേഹം അനുമാനിക്കുന്നു.

ഭൂമി ഉരുണ്ടതാണെന്നതിന്റെ ഭൌതികമായ തെളിവുകള്‍ നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അരിസ്റ്റോട്ടില്‍ മുന്നോട്ടുവെച്ചു എന്ന് American Physical Society പറയുന്നു. അകലേക്ക് പോകുന്ന കപ്പലുകളുടെ hull ആണ് ആദ്യം കാഴ്ചയില്‍ നിന്ന് മറയുന്നത്. അതുപോലെ ഗ്രഹണ സമയത്ത് ഭൂമി ചന്ദ്രനില്‍ വൃത്താകൃതിയിലുള്ള നിഴലാണുണ്ടാക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. അക്ഷാംശങ്ങള്‍ മാറുന്നതിനനുസരിച്ച് നക്ഷത്രങ്ങളുടെ സ്ഥാനവും മാറുന്നതിനാല്‍ ഭൂമി ഉരുണ്ടാതാകണം എന്ന് അദ്ദേഹം അനുമാനിച്ചു.

“ഇതെല്ലാം കാണിക്കുന്നത് ഭൂമി ഗോളമാണെന്ന് മാത്രമല്ല അത് വളരെ വലിപ്പമുള്ള ഒരു ഗോളമല്ലെന്നുമാണ്. അല്ലെങ്കില്‍ സ്ഥലത്തെ ചെറിയ മാറ്റം തിരിച്ചറിയാന്‍ പറ്റാത്തത്ര നിരാമായേനേ,” എന്ന് അരിസ്റ്റോട്ടില്‍ “On the Heavens” ല്‍ എഴുതി.

അരിസ്റ്റോട്ടിലിന് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ ഇറാതോസ്തനീസ് ആദ്യമായി ഭൂമിയുടെ ചുറ്റളവിനെക്കുറിച്ചുള്ള ശാസ്ത്രീയമായ കണക്കുകള്‍ നിഴലുകളും ഒരു കൂട്ടം bematists ഉം, പ്രാചാന ഗ്രീസിലെ സര്‍വ്വേയര്‍മാരേയും ഉപയോഗിച്ച് നല്‍കി. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം മദ്ധ്യരേഖയില്‍ കണ്ടെത്തിയ 250,000 stadia (46,250 കിലോമീറ്റര്‍) എന്നത് യഥാര്‍ത്ഥ ചുറ്റളവായ 40,075 കിലോമീറ്റര്‍ ന് അടുത്ത് വരുന്നുണ്ട്.

കൊളംബസിന്റെ കാലത്ത് ഭൂമി ഉരുണ്ടതാണെന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനം തെറ്റായി ആരോപിക്കപ്പെട്ടിരുന്നു. ഭൂമിയുടെ അരില്‍ നിന്ന് താഴെ വീഴും എന്ന് അയാളുടെ നാവികര്‍ കരുതിയതായും കെട്ടുകഥകളുണ്ട്. യഥാര്‍ത്ഥത്തില്‍ കൊളംബസ് തീര്‍ച്ചയായും അരിസ്റ്റോട്ടിലിനെ പഠിച്ചിട്ടുണ്ട്. ഭൂമി ഉരുണ്ടതാണെന്നും അറിഞ്ഞിരുന്നു. ഭൂമിയുടെ ഭീമമായ വലിപ്പം കാരണം സ്പെയിനില്‍ നിന്ന് ഇന്‍ഡ്യയിലേക്കുള്ള ദൂരും വളരെ വലുതാണെന്ന് കരുതിയതിനാലാണ് Ferdinand രാജാവിന്റെ ശാസ്ത്ര ഉപദേഷ്ടാക്കള്‍ കൊളംബസിന്റെ യാത്രക്ക് തടസം പറഞ്ഞത്.

പരന്ന ഭൂമിയെന്നത് ആധുനികമായ വിശ്വാസമാണ്. Zetetic Society യുടെ സ്ഥാപകനായ 1800കളില്‍ Samuel Birley Rowbotham ന്റെ സൃഷ്ടികളില്‍ തുടങ്ങി, പിന്നീട് 20 ആം നൂറ്റാണ്ടില്‍ Flat Earth Society യും അത് പ്രചരിപ്പിച്ചു എന്ന് LiveScience പറയുന്നു.

തറയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും ഭൂമി പരന്നതായാണ് അനുഭവപ്പെടുന്നത്. ഭൂമി ഒരു disk ആയും സൂര്യനും നക്ഷത്രങ്ങളും നൂറ് കണക്കിന് കിലോമീറ്റര്‍ അകലെ പൊങ്ങിക്കിടക്കുന്നതായും ആണ് Rowbotham അനുമാനിച്ചത്. Flat Earth Society യുടെ വിശ്വാസ പ്രകാരം ഭൂഗുരുത്വം എന്നത് ഒരു മിഥ്യയാണ്, ശൂന്യാകാശ പരിപാടി ഒരു തട്ടിപ്പാണ്, അറിയാന്‍ വയ്യാത്ത കാരണത്താല്‍ സര്‍ക്കാരുകള്‍ ജനത്തെ കബളിപ്പിക്കുകയാണ്..

ലളിതമായ നിരീക്ഷണങ്ങളില്‍ നിന്ന് തന്നെ ഭൂമിയുടെ ആകൃതി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതാണ്. അതിനെ പിന്‍തുണക്കുന്ന ധാരാളം തെളിവുകള്‍ പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഭൂഗുരുത്വം, time zones, GPS, ആകാശയാത്ര, സൌരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ടെലസ്കോപ്പ് ചിത്രങ്ങള്‍, ഇതെല്ലാം ഭൂമി ഉരുണ്ടതാണെന്ന് വ്യക്തമാക്കുന്നു. ഇത്രയധികം തെളിവുണ്ടിയിട്ടും ഗൂഢാലോചനാ സിദ്ധാന്തത്തില്‍ അടിസ്ഥാനമായ ഒരു കപട ശാസ്ത്ര പ്രസ്ഥാനത്തിന് നിലനില്‍ക്കാനുള്ള എന്തെങ്കിലും സാദ്ധ്യതയു​ണ്ടോ?

— സ്രോതസ്സ് discovery.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ