അമേരിക്കയിലെ കൃഷിയിടങ്ങളില്‍ മൊണ്‍സാന്റോയുടെ 113 കോടി കിലോഗ്രാം റൌണ്ട് അപ് കീടനാശിനി തളിച്ചിട്ടുണ്ട്

1992 മുതല്‍ 2012 വരെയുള്ള കാലത്ത് അമേരിക്കയിലുപയോഗിച്ച കീടനാശിനികളേയും കളനാശിനികളേയും കുറിച്ചുള്ള U.S. Geological Survey നടത്തിയ ഒരു പഠനത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആ രണ്ട് ദശാബ്ദക്കാലത്ത് ഏകദേശം 113 കോടി കിലോഗ്രാം മൊണ്‍സാന്റോയുടെ ഗ്ലൈഫോസേറ്റ് അടിസ്ഥാനമായ കളനാശിനിയാണ് അമേരിക്കയുടെ മണ്ണില്‍ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിളകളോടൊപ്പം ഉപയോഗിക്കുന്ന പ്രധാന കളനാശിനായായ അത്, 1990 ന്റെ പകുതിക്ക് ശേഷം മൊണ്‍സാന്റോ അവരുടെ ജനിതകമാറ്റം വരുത്തിയ “Roundup Ready”ചോളവും സോയാബീനും ഇറക്കിയതിന് ശേഷമാണ് ഉപയോഗിക്കപ്പെട്ടത്.

Environmental Working Group (EWG) ന്റെ “2.6 Billion Pounds of Monsanto’s Glyphosate Sprayed on U.S. Farmland in Past Two Decades,” എന്ന ലേഖനത്തില്‍ കൊടുത്തിരിക്കുന്ന അമേരിക്കയുടെ മാപ്പിന്റെ ഒരു time-lapse video റൌണ്ട് അപ്പിന്റെ നാടകീയമായ വ്യാപനത്തെ വ്യക്തമാക്കുന്നു.

ഗ്ലൈഫോസേറ്റ് സമ്പര്‍ക്കം ഗൌരവകരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിന്റെ ധാരാളം തെളിവുകളാണ് ഇക്കാലത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ 2013 ന് Huffington Post ല്‍ വന്ന ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ഗ്ലൈഫോസേറ്റ് വിവിധ തരം ക്യാന്‍സര്‍, Parkinson രോഗം, വന്ധ്യത തുടങ്ങിയവുണ്ടാക്കും എന്ന് പറയുന്നു.

Midwest ല്‍ ആണ് ഗ്ലൈഫോസേറ്റ് ഉപയോഗിച്ചിരിക്കുന്നത് എന്ന് EWG time-lapse video യില്‍ നിന്ന് വ്യക്തമാകും. ആ സ്ഥലത്തെ ക്യാന്‍സര്‍ നിരക്കും ഞാന്‍ നോക്കി. Dana-Farber Cancer Institute ന്റെ അഭിപ്രായത്തില്‍ സ്തനാര്‍ബ്ബുദം ഏറ്റവും കൂടുതലുള്ളത് Northeast ല്‍ ആണ്. എന്നാല്‍ സ്തനാര്‍ബ്ബുദം കാരണം ഏറ്റവും കൂടുതല്‍ മരണം നടക്കുന്നത് Midwest ല്‍ ആണ്.

അമേരിക്കയില്‍ ഗ്ലൈഫോസേറ്റിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നുവെങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അത് നിരോധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുഴപ്പമില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും യൂറോപ്പിലെ കച്ചവടക്കാര്‍ ഗ്ലൈഫോസേറ്റ് അടങ്ങിയ Roundup വില്‍ക്കാന്‍ തയ്യാറാവുന്നില്ല എന്ന് 2015 ഓഗസ്റ്റില്‍ Guardian ല്‍ വന്ന ലേഖനം പറയുന്നു.

— സ്രോതസ്സ് naturalnews.com

ഒരു അഭിപ്രായം ഇടൂ