സ്ത്രീകളുടെ അവകാശത്തിനായി സെനക്ക ഫാള്‍സില്‍(Seneca Falls) 1848 ല്‍ നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളുമായി തന്റെ സ്ഥാനത്തെ ചേര്‍ത്തുവെക്കുകയായിരുന്നു കഴിഞ്ഞ ദിവസം ഹിലറി ക്ലിന്റണ്‍ നടത്തിയ വിജയ പ്രസംഗം. അതോടൊപ്പം മറ്റ് നാഴികക്കല്ലുകളായ 1919 ലെ സ്ത്രീകളുടെ വോട്ടവകാശം, 1932 ല്‍ ആദ്യമായി സെനറ്റിലേക്ക് സ്ത്രീയെ തെരഞ്ഞെടുക്കുന്നത്.
എന്നാല്‍ അമേരിക്ക ഈ രംഗത്ത് വളരെ പിന്നിലാണ്. Australia, Denmark, Iceland തുടങ്ങിയ രാജ്യങ്ങള്‍ വളരെ മുമ്പ് തന്നെ ദേശീയ പാര്‍ളമെന്റ് തെരഞ്ഞെടുപ്പുകളിലെ സ്ത്രീകളെ വിജയിപ്പിച്ചിട്ടുണ്ട്. 1918ല്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാന്‍(Azerbaijan) സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി.
1945 ല്‍ ഫ്രാന്‍സില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് മുമ്പ് തന്നെ മുസ്ലീം രാജ്യമായ തുര്‍ക്കി 1934 ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. ബ്രിട്ടീഷ് ഇന്‍ഡ്യയിലെ സ്ത്രീകള്‍ക്ക് 1935 ല്‍ വോട്ടവകാശം ലഭിച്ചു.
സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യത്തില്‍ അമേരിക്ക മുസ്ലീം രാജ്യമായ അസര്‍ബൈജാനേക്കാള്‍ വളരെ പിന്നിലായിരുന്നുവെന്ന് മാത്രമല്ല, രാജ്യത്തിന്റെ തലപ്പത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിലും പിന്നിലായിരുന്നു.
പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയി സ്ഥാനമേറ്റ 11 മുസ്ലീം സ്ത്രീകള്‍ ഇവരാണ്. ചിലര്‍ രാഷ്ട്രത്തിന്റെ തലവന്‍മാരായിരുന്നു. ചിലര്‍ സര്‍കിന്റെ തലവന്‍മാരായിരുന്നു. സൈന്യത്തിന്റെ commander in chief ആയിരുന്നു മിക്കവരും. അതുകൊണ്ട് അമേരിക്കയിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ഒരു സ്ത്രീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിപ്പിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ രാഷ്ടീയത്തിലെ ലിംഗനീതിയുടെ കാര്യത്തില്‍ അമേരിക്ക മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ് എന്ന കാര്യത്തില്‍ സംശയമില്ല. tv പണ്ഡിതര്‍, മുസ്ലീം രാജ്യങ്ങളില്‍ സ്ത്രീകള്‍ താഴ്ന്ന നിലയിലാണ് ജീവിക്കുന്നതെന്ന് പ്രചരിപ്പിക്കുന്ന അമേരിക്കയാണ് സത്യത്തില്‍ ഈ രംഗത്ത് പിന്നില്‍.
Benazir Bhutto, Prime Minister of Pakistan, 1988 – 1990; 1993 – 1996
Khaleda Zia, Prime Minister of Bangladesh, 1991 – 1996; 2001 – 2006
Tansu Ciller of Turkey, prime minister 1993-1996
Sheikh Hasina, Prime Minister of Bangladesh, 1996 – 2001; 2009 – Present
Megawati Sukarnoputri, President of Indonesia, 2001-2004
Mame Madior Boye, Prime Minister of Senegal, 2001-2002
Atifete Jahjaga, President of Kosovo, 2011-present
Roza Otunbayeva, President of Kyrgyzstan, 2010-2011
Cissé Mariam Kaïdama Sidibé, prime minister of Mali 2011-2012
Aminata Toure, Prime Minister of Senegal, 2013-2014
Ameena Gurib-Fakim, President of Mauritius, 2015 – Present
— സ്രോതസ്സ് juancole.com By Juan Cole
ലോകത്ത് ഏതെങ്കിലും രാജ്യം മതമൌലികവാദത്തിന് അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ ആ രാജ്യങ്ങള്‍ അമേരിക്കയുമായി ഉറ്റ ചങ്ങാത്തത്തിലുള്ള അമേരിക്കന്‍ നയങ്ങള്‍ നടപ്പാക്കുന്ന രാജ്യങ്ങളാണെന്ന് കാണാം. ഇനി പറയൂ ആരാണ് ശരിക്കും മതമൌലികവാദികള്‍.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.