നാഴികക്കല്ല്: അമേരിക്ക ഇതുവരെ ISIS ന് മേല്‍ 50,000 ബോംബിട്ടു

ഓഗസ്റ്റ് 2014 ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ ഇറാഖിലും സിറിയയിലും ബോംബിടാന്‍ തുടങ്ങി. ഒബാമയുടെ വാക്കുകളില്‍ പറഞ്ഞാല്‍ “ഭീകരവാദ സംഘടനയായ ISIS ന്റെ ശക്തി കുറക്കാനും പൂര്‍ണ്ണായും ഇല്ലാതാക്കാനുമായി.” കഴിഞ്ഞ നവംബറില്‍ ISIS നെ നിലക്ക് നിര്‍ത്തി എന്ന് ഒബാമ പ്രഖ്യാപിച്ചിട്ടും രണ്ട് വര്‍ഷമായ ബോംബിടല്‍ തുടരുകയാണ്.

അങ്ങനെ ഈ മാസം അമേരിക്ക ഒരു നാഴികക്കല്ല് നാട്ടി. അവര്‍ 50,000 ആമത്തെ ബോംബും ഇറാഖിനും സിറിയക്കും എതിരെ ഇട്ടു. ഓരോ ബോംബിന്റേയും വില $50,000 ഡോളര്‍ വരും. അതിന് അമേരിക്കയിലെ നികുതിദായകര്‍ക്ക് 250 കോടി ഡോളറാണ് ചിലവായത്. ഈ യുദ്ധവിമാനങ്ങളെ ആകാശത്ത് നിര്‍ത്താനും, പൈലറ്റ്മാരെ പരിശീലിപ്പിക്കാനും, പരിപാലനത്തിനും ഒക്കെ അതിന്റെ പുറത്ത് ആകാശംമുട്ടെയുള്ള ചിലവുണ്ട്.

ഈ വര്‍ഷം ഫെബ്രിവരിയില്‍ അമേരിക്കയുടെ “ISIS ന് മേലുള്ള യുദ്ധ” ചിലവ് Beltway യുദ്ധ കരാറുകാരെ അതീവ സന്തോഷിപ്പിച്ചുകൊണ്ട് $600 കോടി ഡോളറിന് മേലെയായി.

ഈ ബോംബിടല്‍ പരിപാടി അവസാനിച്ചാലും Beltwayയെ കൂടാതെ അനേകം കരാറുകാര്‍ക്കും ധാരാളം പണം കിട്ടും. സിറിയന്‍ പ്രസിഡന്റ് ആസാദിനെ പുറത്താക്കുക എന്ന ആത്യന്തിക ലക്ഷ്യത്തില്‍ അമേരിക്ക എത്തിച്ചേരും. infrastructure, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളില്‍ ഈ 50,000 ബോംബുകളുണ്ടാക്കിയ നാശം എത്രമാത്രം ഉണ്ടാകും എന്ന് ചിന്തിക്കൂ. സ്ഥലം തകര്‍ക്കാനായി അമേരിക്കന്‍ നികുതിദായകര്‍ പണം കൊടുക്കുന്നു, പിന്നീട് അവിടെ നിര്‍മ്മാണം നടത്താനും അമേരിക്കന്‍ നികുതിദായകര്‍ പണം കൊടുക്കുന്നു. അഫ്ഗാനിസ്ഥാനിലൊഴികെ ഒരിടത്തും ഒന്നും പുതിയതായി നിര്‍മ്മിക്കില്ല. ആ പണം ചുമ്മാ അപ്രത്യക്ഷമാകുകയാണ്.

യുദ്ധം എന്നത് ഒരു തട്ടിപ്പാണ്.

— സ്രോതസ്സ് ronpaulinstitute.org by Daniel McAdams

ഒരു അഭിപ്രായം ഇടൂ