20ആം നൂറ്റാണ്ടിന്റെ അവസാനത്തെ പകുതിയില്‍ അന്റാര്‍ക്ടിക്ക മുനമ്പായിരുന്നു ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ ചൂടായിക്കൊണ്ടിരുന്ന സ്ഥലം. പ്രാദേശിക പരിസ്ഥിതിക്ക് ഗൌരവകരമായ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടും ആഗോള സമുദ്രനിരപ്പ് ഉയര്‍ത്തിക്കൊണ്ടും, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളായിരുന്നു തകര്‍ന്ന് കടലില്‍ ഉരുകി ഇല്ലാതായിക്കൊണ്ടിരുന്നത്.
എന്നാല്‍ Nature മാസികയില്‍ വന്ന പുതിയ പഠന വിവരമനുസരിച്ച് 1990കള്‍ക്ക് ശേഷം ആ മുനമ്പില്‍ താപനില കുറയുന്നതായി കാണപ്പെടുന്നു. ആപേക്ഷികമായ ഈ തണുക്കലിന്റെ ഒരു കാരണം ഓസോണ്‍ പാളിയിലെ തുള ഇല്ലാതാകുന്നതാണ്.
ചെറിയ തോതിലാണ് തണുക്കല്‍ സംഭവിക്കുന്നത്. 1990കള്‍ക്ക് ശേഷം ഒരു ഡിഗ്രി സെന്റീഗ്രേഡ് തണുത്തു. അത് പശ്ഛാത്തല ചൂടാകലിനെ അത് ബാധിക്കുന്നില്ല. ഭൂമിയുടെ അന്തരീക്ഷത്തില്‍ താപത്തെ തടഞ്ഞ് നിര്‍ത്തുന്ന ഹരിതഗ്രഹവാതകങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ചൂടാകല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആ ഗവേഷകരും പറഞ്ഞു. തല്‍ക്കാലത്തേക്ക് ആ ഫലം അവിടെ പ്രകടമാകുന്നില്ല എന്ന് മാത്രം. കാലം കഴിയുമ്പോള്‍ ഓസോണ്‍ പാളി മെച്ചമായതിനാലും മറ്റ് കാരണങ്ങളാനുമുണ്ടായ തണുപ്പിക്കലിനെ കവച്ച് വെച്ചുകൊണ്ട് താപനില വീണ്ടും ഉയരും.
ഉയര്‍ച്ചയും താഴ്ചയും
കരയുടെ ഒരു കൈ പോലെയാണ് ഭൂഖണ്ഢത്തില്‍ നിന്ന് നീണ്ടുനില്‍ക്കുന്ന അന്റാര്‍ക്ടിക്ക മുനമ്പ്. 1951 – 2000 കാലത്ത് അവിടെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ താപനിലാമാപിനി 2.8 ഡിഗ്രി സെന്റീഗ്രേഡ് താപനിലാ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ലോകം മൊത്തം ആ സമയത്ത് 0.5 ഡിഗ്രി സെന്റീഗ്രേഡ് താപനില വര്‍ദ്ധിച്ചു.
ആ ചൂടാകല്‍ കാരണം വന്‍തോതില്‍ കടല്‍ മഞ്ഞ് ഉരുകി ഇല്ലാതയായി. സസ്യങ്ങളേയും ജന്തുക്കളേയും ഒക്കെ അത് ബാധിച്ചു. കരയിലെ മഞ്ഞ് മലകളും വെള്ളത്തില്‍ പൊങ്ങിക്കിടന്നിരുന്ന മഞ്ഞ് പാളി(ice shelves) ഉം ഉരുകി.
അന്റാര്‍ക്ടിക് ഗവേഷകരെ ഞെട്ടിപ്പിച്ചുകൊണ്ട് 2002 ല്‍ ലാര്‍സന്‍ ബി(Larsen B) എന്ന മഞ്ഞ് പാളി തകര്‍ന്നു. മുമ്പത്തെ വേനല്‍കാലങ്ങളില്‍ മുനമ്പില്‍ അടിച്ച ചൂടുപിടിച്ച വായൂ ആണ് മഞ്ഞ് പാളിയുടെ തകര്‍ച്ച് കാരണമായത് എന്ന് 2014 ലെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു.
1990കള്‍ക്ക് ശേഷം മുനമ്പിലെ ശരാശരി താപനില ദശാബ്ദത്തിന് 0.5°C എന്ന തോതില്‍ കുറഞ്ഞു എന്ന് കാലാവസ്ഥാ നിലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ പഠിച്ച Turner ഉം കൂട്ടരും പറയുന്നു. അതിന് മുമ്പുള്ള 5 ദശാബ്ദങ്ങളില്‍ അതേ തോതിലായിരുന്നു ആ പ്രദേശം ചൂടായിക്കൊണ്ടിരുന്നത്.
കൂടിയ താപനിലയില്‍ വളരുന്ന ചെടികളുടെ വളര്‍ച്ച മന്ദഗതിയിലായി. അതുപോലെ ഹിമാനികളുടെ പിന്‍വാങ്ങള്‍ കുറഞ്ഞു തുടങ്ങിയ ചൂടാകല്‍ abated ആയി എന്നതിന്റെ സൂചനകള്‍ കാണപ്പെടുന്നു. Turner ഉം കൂട്ടരും ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് പഠിച്ചു.
“ഭൂമിയിലൊരിടത്തും കാലാവസ്ഥാമാറ്റം ഒരു കാരണം കൊണ്ട് സംഭവിക്കുന്ന ഒന്നല്ല,” അദ്ദേഹം പറഞ്ഞു.
തണുക്കലിന്റെ കാരണങ്ങള്‍
പ്രാദേശികമായി കാറ്റിന്റെ ഗതി മാറി എന്ന് ഗവേഷകര്‍ കണ്ടെത്തി. ചൂട് കൊണ്ടുവരുന്ന westerlies ല്‍ നിന്ന് തണുപ്പ് കൊണ്ടുവരുന്ന easterlies ആയി മാറി. മുനമ്പിലെ ചൂടാകലിന്റേയും തണുക്കലിന്റേയും കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട് കാണാം.
“ഓസോണ്‍ തുളക്ക് വലിയ സ്വാധീനമുണ്ട്, പ്രത്യേകിച്ച് വേനല്‍കാലത്ത്,” Turner പറയുന്നു.
ഓസോണ്‍ തുള, ഹരിത ഗ്രഹ പ്രഭാവം, പസഫിക് സമുദ്രത്തിലെ El Niño, തുടങ്ങിയവയെല്ലാം ആ കാലത്ത് ചൂടാകലിന് അനുകൂലമായി ആണ് സംഭവിച്ചത്. തണുക്കുന്ന കാലം തുടങ്ങിയത് ഓസോണ്‍ തുള ഇല്ലാതാകുന്നത്, പസഫിക് സമുദ്രത്തിലെ La Niña, കൂടുതല്‍ easterlies എന്നിവ സംഭവിച്ച കാലത്തായിരുന്നു. (easterlies കാറ്റ് കടല്‍ മഞ്ഞിനെ മുനമ്പിലേക്ക് നീക്കുന്നതിനും തണുപ്പിക്കല്‍ വീണ്ടും ശക്തമാക്കാനും സഹായിച്ചു. താപം കടലില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് കടക്കുന്ന തടയുകയാണ് അവിടെ മഞ്ഞ് ചെയ്യുന്നത്.)
അവസാന വിജയം ചൂടാകലിനായിരിക്കും
ചൂടാകുന്നതിന്റേയും, തണുപ്പിക്കലിന്റേയും കാലത്തെ താരതമ്യം ചെയ്യാനായി ഗവേഷകര്‍ മഞ്ഞ് കാതല്‍(ice core) രേഖകള്‍ പരിശോധിച്ചു. അന്റാര്‍ക്ടിക് ഹിമാനികളില്‍ നിന്ന് കുഴിച്ചെടുക്കുന്ന മഞ്ഞ് ഗോളസ്‌തംഭം (cylinders) താപനിലാ ക്രമങ്ങള്‍ വ്യക്തമാക്കുകയും കാലാവസ്ഥയില്‍ പ്രകൃതിദത്തമായ വ്യത്യാസങ്ങള്‍ ഇതുപോലുള്ള മാറ്റങ്ങള്‍ മുമ്പും ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവും നല്‍കുന്നു.
അതുകൊണ്ട് മുനമ്പിലോ, അന്റാര്‍ക്ടിക്ക മൊത്തത്തിലോ ഹരിത ഗ്രഹ വാതകങ്ങളാലുണ്ടാകുന്ന ചൂടാകലിന് പ്രാധാന്യമില്ല എന്നല്ല ഇത് കാണിക്കുന്നത്. (മുനമ്പ് 1% മാത്രമേയുള്ളു.) ഓസാണ്‍ തുളയും പ്രകൃതിദത്തമായ മാറ്റങ്ങളും ഉണ്ടാക്കുന്ന വലിയ മാറ്റങ്ങള്‍ തല്‍ക്കാലത്തേക്ക് ദീര്‍ഘകാലം നില്‍കുന്നു എന്ന് മാത്രമാണ്.
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും മറ്റ് വാതകങ്ങളുടേയും ഉദ്‌വമനം വര്‍ദ്ധിക്കുകയാണെങ്കില്‍ അടുത്ത രണ്ടോ മൂന്നോ ദശാബ്ദങ്ങളില്‍ ഈ മാറ്റങ്ങള്‍ കൂടിച്ചേരും. അപ്പോള്‍ അവിടെ ഉരുകല്‍ വീണ്ടും തുടങ്ങും.
— സ്രോതസ്സ് grist.org By Andrea Thompson