സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും

റയില്‍വേ ബഡ്ജറ്റും പൊതു ബഡ്ജറ്റും ഒന്നിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിനിടെ ധനകാര്യവകുപ്പിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നതിന്റെ തോത് തീരുമാനിക്കുന്ന Railway Convention Committee (RCC) യെ പിരിച്ചുവിട്ടു.

കമ്മറ്റിയില്‍ 18 ആംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 12 പേര്‍ ലോക്‌സഭയില്‍ നിന്നുള്ളവരും 6 പേര്‍ രാജ്യസഭയില്‍ നിന്നുള്ളവരും. റയില്‍വേ മന്ത്രിയും ധനകാര്യമന്ത്രിയും കൂടി കമ്മറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു. ഡിവിഡന്റിന്റെ തോത്, ഇളവിന്റേയും ചിലവാക്കലിന്റേയും രീതികള്‍ എന്നിവ തീരുമാനിക്കാനായി 1949 ല്‍ ആണ് അത് ആദ്യമായി രൂപീകരിക്കപ്പെട്ടത്. 1971 ന് ശേഷം വിവിധ വിഷയങ്ങളില്‍ റയില്‍വേയുടെ പ്രവര്‍ത്തനത്തേയും അതിന്റെ സാമ്പത്തികത്തേയും വലിയ തോതില്‍ പരിശോധിച്ചിരുന്നു.

2017-18 കാലത്തെ നിക്ഷേപത്തിന് റയില്‍വേ ഇനി സര്‍ക്കാരിന് ഡിവിഡന്റ് കൊടുക്കില്ല എന്ന് കഴിഞ്ഞദിവസം Union Cabinet തീരുമാനിച്ചു. “ഡിവിഡന്റ് കൊടുക്കാത്തതിനാല്‍ RCC യേയും പിരിച്ചുവിടാം,” എന്ന് റയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു.

2016-17 കാലത്ത് Rs. 9,731 കോടി രൂപയാണ് ഡിവിഡന്റായി നല്‍കിയത്. നഷ്ടത്തിലായ റൂട്ടുകളില്‍ വണ്ടി ഓടിക്കുന്നതിനുള്ള സബ്സിഡിയായി റയില്‍വേ കണക്കാക്കിയത് Rs. 4,301 കോടിയും. അതും കൂടി കണക്കാക്കിയാല്‍ ശരിക്കും Rs. 5,430 കോടി രൂപ റയില്‍വേ സര്‍ക്കാരിന് നല്‍കി.

“ഈ ഇളവ് track renewal, maintenance, station improvement, passenger amenities എന്നിവയില്‍ റയില്‍വേക്ക് നിക്ഷേപം നടത്താന്‍ സഹായിക്കും,” എന്ന് ഒരു ഉയര്‍ന്ന റയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. [മനസിലായി മോനേ നിന്റെ ഉദ്ദേശം. ഒരു നിക്ഷേപം വന്നേക്കുന്നു. പോടാ ജനദ്രോഹി.]

എന്നാലും പെന്‍ഷന്‍ റയില്‍വേയും ബാധ്യതയാവും. 2016-17 കാലത്ത് Rs. 45,500 കോടി രൂപയാണ് പെന്‍ഷന്‍ കൊടുത്തത്. ശമ്പളമായി Rs. 70,125 കോടി രൂപയും. യാത്രാ ഇളവുകള്‍, സബ്സിഡികള്‍ തുടങ്ങിയ സാമൂഹ്യ ബാധ്യതകളും ഉത്തരവാദിത്തവും റയില്‍വേ തന്നെ താങ്ങും എന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നു.

— സ്രോതസ്സ് thehindu.com

ആര്‍ക്കാണ് അതിന്റെ ഗുണം‍?
മനസിലായി. ഭാവിയില്‍ റയില്‍വേയെ റിലയന്‍സ് ഏറ്റെടുത്ത് കഴിഞ്ഞിട്ട് ഇത് നടപ്പാക്കാനാവില്ലല്ലോ. അതിനായി എല്ലാം പടിപടിയായി നടപ്പാക്കുന്നു അല്ലേ. ഭീകരാക്രമണം നടന്നതിന്റെ കാരണം ഇപ്പോള്‍ വ്യക്തമല്ലേ. നാം നമ്മേ ബാധിക്കുന്ന ശരിയാ രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കരുത് എന്നതാണ് ഭീകരവാദത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. ഭീകരവാദം ഒരു പെയ്ഡ് സര്‍വ്വീസ് ആണ്. അധികാരികള്‍ ജനങ്ങളുടെ വായടപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ നയം നടപ്പാക്കാനുപയോഗിക്കുന്ന ഉപകരണം ആണ് അത്.

ഒരു അഭിപ്രായം ഇടൂ