കേരളാ ജൈവ കർഷക സമിതി ജൈവകൃഷി പരിശീലന കോഴ്സ് ആരംഭിക്കുന്നു. ജൈവകൃഷിയുടെ അടിസ്ഥാന തത്വങ്ങൾ, എല്ലാവിധ വിളകളും ജൈവരീതിയിൽ കൃഷി ചെയ്യുന്ന വിധം, വളക്കൂട്ടുകളുടെയും ജൈവകീടനിയന്ത്രണ മാർഗ്ഗങ്ങളുടെയും നിർമ്മാണം, മണ്ണ് ജൈവ സമ്പുഷ്ടമാക്കാനുള്ള വിദ്യകൾ, കന്നുകാലി വളർത്തൽ, വിത്ത് ശേഖരണവും സംരക്ഷണവും, കൃഷി ആദായകരമാക്കാനുള്ള വഴികൾ, കാർഷികോൽപന്നങ്ങളുടെ പുതിയ വിപണന രീതികൾ, നല്ല ഭക്ഷണം കൊണ്ടുള്ള ആരോഗ്യ രക്ഷ തുടങ്ങിയവ ചിട്ടയായും പ്രായോഗികമായും പഠിപ്പിക്കുന്നു.മാതൃകാ ജൈവകൃഷി തോട്ടങ്ങളിൽ വെച്ച് പ്രായോഗിക പരിശീലനത്തോടു കൂടി ജൈവകൃഷിയിൽ ദീർഘകാലത്തെ അനുഭവസമ്പത്തും അറിവും നേടിയവരാണ് ക്ലാസുകൾ നൽകുന്നത്.
വീടിനും നാടിനും ഒരേപോലെ വിഷവിമുക്തമായ ഭക്ഷണം ഉൽപാദിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിലും താൽപര്യമുള്ള ആർക്കും ജൈവകൃഷി കോഴ്സിലേയ്ക്ക് സ്വാഗതം. ഞായറാഴ്ചകളിലോ അവധി ദിനങ്ങളിലോ 10 മണി മുതൽ 4 മണി വരെ 20 ദിവസമാണ് ക്ലാസ്. മലപ്പുറം ജില്ലയിൽ നവംബർ ആദ്യ വാരത്തിൽ ആദ്യ ബാച്ച് ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
ചന്ദ്രൻ മാസ്റ്റർ: 8129001449,
അശോകകുമാർ: 9747737331,
സലിം പൂക്കാട്ടിരി: 9946475493,
ഹസ്സൻ കരുവമ്പലം: 9495873498.
via ഇല്യാസ്