ഒക്റ്റോബര്‍ 17 വരെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ വിതരണം സുപ്രീം കോടതി തടഞ്ഞു. ജനിതകമാറ്റം വരുത്തിയ വിളകളുടെ വിതരണം തടയണമെന്ന അരുണ റോഡ്രിഗസിന്റെ പരാതിയില്‍മേലുള്ള വാദം അന്ന് കോടതി കേള്‍ക്കും.
എല്ലാത്തരത്തിലുള്ള ജനിതകമാറ്റം വരുത്തിയ വിളകളേയും നിരോധിക്കണം എന്നും പൊതുവായി ഒരു ജൈവസുരക്ഷാ protocol സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഇത്തരം വിളകളുടെ പാടത്തെ പരീക്ഷണണങ്ങളും HT Mustard DMH 11 ഉള്‍പ്പടെ കളനാശിനി സഹനശേഷിയുള്ള വിളകളും (Herbicide Tolerant (HT)) അവയുടെ വകഭേദങ്ങളും നിരോധിക്കണം. HT Mustard DMH 11 ന്റെ പാടത്തെ പരീക്ഷണണങ്ങളും അവയുടെ അപേക്ഷാ രീതിയും അന്വേഷണണ വിധേയമാക്കണം.
പ്രശസ്ത വക്കീലായ പ്രശാന്ത് ഭൂഷനാണ് പരാതിക്കാരിക്ക് നിയമ സഹായം നല്‍കുന്നത്.
ജനിതകമാറ്റം വരുത്തിയ കടുക് മനുഷ്യനും, മൃഗങ്ങള്‍ക്കും, പരിസ്ഥിതിക്കും സുരക്ഷതമാണെന്ന് സെപ്റ്റംബര്‍ 5 ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ Genetic Engineering Appraisal Committee സബ്കമ്മറ്റി പ്രഖ്യാപിച്ചിരുന്നു. ഒക്റ്റോബര്‍ 5 വരെ അവര്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു. അതേ കമ്മറ്റി തന്നെയാണ് ആ പരാതികള്‍ വിശകലനം ചെയ്യുന്നത്.
ജനിതകമാറ്റം വരുത്തിയ കടുക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കേരള കൃഷി മന്ത്രി വിഎസ്സ് സുനില്‍കുമാറും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കൃഷിമന്ത്രി രാധാമോഹന്‍സിങ്ങിനും കത്തുകളെഴുതി.
“നമുക്ക് GM അല്ലാത്ത ഹൈബ്രിഡുകള്‍ ലഭ്യമായിരിക്കെ സര്‍ക്കാര്‍ കളനാശിനി സഹനശേഷിയുള്ള GM കടുകിന് വേണ്ടി പോകുന്നതെന്തിനാണ് എന്ന് വ്യക്തമാകുന്നില്ല,” എന്ന് നിതീഷ് കുമാര്‍ കത്തില്‍ ചോദിക്കുന്നു.
— സ്രോതസ്സ് downtoearth.org.in