2016 ലെ UK ബഡ്ജറ്റിലെ എണ്ണക്കുള്ള നികുതിയിളവുകള്‍

£130 കോടി പൌണ്ടിന്റെ നികുതിയിളവുകള്‍പ്പെടുന്ന ബഡ്ജറ്റ് ബ്രിട്ടണ്‍ പ്രസിദ്ധപ്പെടുത്തി. അടുത്ത കുറച്ച് വര്‍ഷങ്ങളായി ഫോസിലിന്ധനങ്ങള്‍ക്കുള്ള സബ്സിഡി വര്‍ദ്ധിപ്പിക്കുന്ന ഏക G7 രാജ്യമാണ് ബ്രിട്ടണ്‍.

“സ്വതന്ത്ര കമ്പോളത്തെ വികൃതമാക്കുന്ന നികുതിദായകരെ ദരിദ്രരാക്കുന്ന സാമ്പത്തികമായും പരിസ്ഥിതിപരമായും തലതിരിഞ്ഞ ഫോസില്‍ ഇന്ധന സബ്സിഡികള്‍ക്കെതിരെ യുദ്ധം ചെയ്യണം,” എന്ന് 2014 സെപ്റ്റംബറില്‍ നടന്ന ന്യൂയോര്‍ക്ക് കാലാവസ്ഥാ സമ്മേളനത്തില്‍ ഡേവിഡ് കാമറോണ്‍ പറഞ്ഞിരുന്നു. World Trade Organisation ന്റെ നിര്‍വ്വചന പ്രകാരം ഇന്നത്തെ ബഡ്ജറ്റിലെ നികുതി ഇളവുകളെ എണ്ണ സബ്സിഡിയായി കണക്കാക്കാം.

Oil Change International and Platform കഴിഞ്ഞ ആഴ്ച Oil Tax Facts എന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു, അതില്‍ പറയുന്നു:

എണ്ണ സബ്സിഡിയും പുനരുത്പാദിതോര്‍ജ്ജ നിക്ഷേപം കുറക്കുന്നതും ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ വൈകിപ്പിക്കുന്നു.
എണ്ണ സബ്സിഡി തൊഴിലവസരം സംരക്ഷിക്കുന്നില്ല.
എണ്ണവ്യവസായ രംഗത്ത് സംരക്ഷിക്കുന്ന തൊഴിലിനേക്കാളേറെ തൊഴില്‍ നഷ്ടം സൌരോര്‍ജ്ജ രംഗത്ത് ഈ എണ്ണ സബ്സിഡി കാരണമാകുന്നു.
ബ്രിട്ടണിന്റെ എണ്ണ വ്യവസായം വളരെ കാലമായി വമ്പന്‍ ലാഭം നല്‍കുന്ന ഒന്നാണ്.
മറ്റ് രാജ്യങ്ങളിലെ എണ്ണവ്യവസായം കൊടുക്കുന്ന നികുതിയേക്കാള്‍ കുറവ് നികുതിയേ ബ്രിട്ടണിലെ എണ്ണവ്യവസായം കൊടുക്കുന്നുള്ളു.

— സ്രോതസ്സ് priceofoil.org

ഒരു അഭിപ്രായം ഇടൂ