തേന്‍ വ്യാപാരികള്‍ ജനിതകമാറ്റം വരുത്തിയ കടുകിനെ എതിര്‍ക്കുന്നു

വ്യത്യസ്ഥ സംസ്ഥാനങ്ങളിലെ തേനീച്ച കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 28 ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യ വ്യാപനത്തിനെതിരെ ഒരു ദിവസത്തെ പ്രതിഷേധ സമരം നടത്തി. സംഘടനകളുടെ അഭിപ്രായത്തില്‍ ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകള്‍ക്ക് ദോഷം ചെയ്യുകയും തേന്‍ ഉത്പാദനം കുറക്കുകയും ചെയ്യും.

തേന്‍ വ്യാപാരികളുടേയും തേനീച്ച കര്‍ഷകരുടേയും സംഘടനകള്‍ Confederation of Beekeeping Industry (CBI) എന്ന കൂട്ടായ്മയുടെ കീഴില്‍ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മദ്ധ്യപ്രദേശ്, ബീഹാര്‍, പശ്ഛിമ ബംഗാള്‍, ജമ്മു & കാഷ്മീര്‍, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തേനീച്ച കര്‍ഷ സംഘടനകള്‍ ഇതില്‍ പങ്കെടുത്തു.

ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യ കൃഷി നിര്‍ത്തലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു. ഇന്‍ഡ്യയിലെ 5 ലക്ഷം തേനീച്ച കര്‍ഷകരെ നിരോധനം സഹായിക്കും.

60% ല്‍ അധികം തേനും കടുകിന്റെ തേനാണ്

സംഘടനകളുടെ അഭിപ്രായത്തില്‍ 60% ല്‍ അധികം തേനും കടുകിന്റെ തേനാണ്. അതായത് തേനീച്ചകള്‍ കടുക് ചെടിയുടെ പൂവില്‍ നിന്നുമാണ് പൂമ്പൊടി ശേഖരിച്ചാണ് തേനുണ്ടാക്കുന്നത്. ഇന്‍ഡ്യ 90,000 ടണ്‍ തേനുല്‍പ്പാദിപ്പിക്കുന്നു. അതില്‍ 35,000 ടണ്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നുണ്ട്.

“ജനിതകമാറ്റം വരുത്തിയ കടുകിനെ അനുവദിച്ചാല്‍ അത് ഈ വിഭാഗത്തെ തകര്‍ക്കും. 5 ലക്ഷം തേനീച്ച കര്‍ഷകരുടെ ജീവിതം നശിക്കും. എന്ന് തേന്‍ വ്യാപാരിയായ Dev Vrat Sharma പറയുന്നു.

Bt പരുത്തിയില്‍ നിന്ന് പഠിച്ച പാഠം

2002 ല്‍ ഇറക്കിയ ജനിതകമാറ്റം വരുത്തിയ പരുത്തി (Bt പരുത്തി) എങ്ങനെയാണ് തേനീച്ചകളെ മോശമായി ബാധിച്ചത് എന്ന് CBI ചൂണ്ടിക്കാണിക്കുന്നു. കര്‍ഷകരുടെ അറിവില്ലായ്മ കാരണം അതിനെതിരെ ആരും ശബ്ദമുയര്‍ത്തിയില്ല. എന്നാല്‍ GM പരുത്തി പൂക്കളിലേക്ക് തേനീച്ച പോകാത്തിനാല്‍ തേനിന്റെ ഉത്പാദനത്തിലെ കുറവ് അവര്‍ കണ്ടു.

“Bt പരുത്തി കൃഷി തുടങ്ങിയതിന് ശേഷം Kharif സീസണില്‍ തേന്‍ ഉത്പാദിപ്പിക്കാനുള്ള ഒരു വിള തേനീച്ചകള്‍ക്ക് പൂര്‍ണമായും നഷ്ടപ്പെടുകയാണ് ഉണ്ടായത്. ആദ്യം തേനിന്റെ ഉത്പാദനമായിരുന്നു കുറഞ്ഞത്. പിന്നീട് തേനീച്ചകള്‍ തന്നെ കുറഞ്ഞു തുടങ്ങി,” എന്ന് തേന്‍ വ്യാപാരിയായ I S Hooda വിശദീകരിച്ചു.

“തേനീച്ചകളില്‍ Bt പരുത്തിയുണ്ടാക്കിയ ആഘാതത്തേക്കുറിച്ച് സര്‍ക്കാര്‍ ആദ്യം പഠിക്കണം. ഉത്പാദനം വര്‍ദ്ധിപ്പിക്കു എന്ന പേരില്‍, അതുപോലും തര്‍ക്കവിഷയമാണ്, ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യപരമായി കൃഷിചെയ്യുന്നത് പോലുള്ള നടപടികളില്‍ നിന്ന് പ്രധാനപ്പെട്ട ഒരു വിളയായ കടുകിനെ രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാരെടുക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

bio-safety data യും GM കടുകിന്റെ കാര്‍ഷികസാമ്പത്തിക ഫലങ്ങളെക്കുറിച്ചുള്ള മറ്റ് പരീക്ഷണ വിവരങ്ങളും പങ്കുവെക്കപ്പെട്ടിട്ടില്ല ഈ രംഗത്ത് ഒരു സുതാര്യതയുമില്ല എന്ന് പറഞ്ഞ CBIയുടെ മറ്റൊരു അംഗമായ Yogeshwar Singh അവ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നു.

“മൊത്തം bio-safety dossier പൊതുജനങ്ങള്‍ക്ക് പൊതു സൂക്ഷ്മപരിശോധനക്കായി തുറന്നുകൊടുക്കണമെന്ന് സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു,” Singh പറയുന്നു.

— സ്രോതസ്സ് downtoearth.org.in By Jitendra

ഒരു അഭിപ്രായം ഇടൂ