വെബ്ബിനെ ഫേസ്ബുക്കിന്റെ കുത്തകയാക്കുന്നത്

ഉള്ളടക്കം വായിക്കാനായി ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു രീതി പ്രസിദ്ധീകരണ platforms ല്‍ വര്‍ദ്ധിച്ച് വരുകയാണ്. സുതാര്യ വെബ്ബ്(open web) എന്ന വ്യവസ്ഥയില്‍ നിന്നുള്ള ഒരു മാറ്റമാണത്. 2015 ഡിസംബറില്‍ ഫേസ്ബുക്ക് അവരുടെ സ്വന്തം in-app browser പുറത്തിറക്കി. ഫേസ്ബുക്ക് ആപ്പില്‍ വരുന്ന ലിങ്കുകള്‍ കാണാനുള്ള ഒരു web-view ആണ് അടിസ്ഥാനപരമായി അത്. ചിലര്‍ക്ക് അത് ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിന്റെ അടിസ്ഥാന ലക്ഷ്യം ഉപയോക്താക്കളെ കഴിയുന്നത്ര സമയം ആപ്പിനകത്ത് തന്നെ നിര്‍ത്തുക എന്നതാണ്. അത് പരസ്യത്തിനുള്ള സാദ്ധ്യതയും അതില്‍ നിന്നുള്ള വരുമാനവും വര്‍ദ്ധിപ്പിക്കുന്നു. [ആ പേരില്‍ ഇപ്പോള്‍ എന്തും ചെയ്യാമല്ലോ]. ഇത് സുതാര്യ വെബ്ബ് എന്നതിന് ഒരു വെല്ലുവിളിയാണ്. ഉപയോക്താവിന്റെ മൊബൈലിലെ സാധാരണയായുള്ള browser ന് ഈ അടഞ്ഞ സിസ്റ്റത്തില്‍ സ്ഥാനമില്ലാതാകുന്നു. browser നേക്കാള്‍ വേഗത്തില്‍ Instant Articles for publishers എന്ന സംവിധാനം ലേഖനങ്ങള്‍ കാണിക്കുന്നു. കാഴ്ചയില്‍ നിന്ന് പണമുണ്ടാക്കുന്നതിനും ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യതയില്‍ ഇടപെടാനും അവസരമൊരുക്കുകയാണിത്. in-app browser ന് നല്ല സ്വകാര്യതാ നിയന്ത്രണ സംവിധാനങ്ങളൊന്നുമില്ല.

ഇന്റര്‍നെറ്റിന്റെ അടഞ്ഞ വകഭേദത്തെ നിര്‍മ്മിക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വെബ്‌സൈറ്റുകളുടെ സൌജന്യ ലഭ്യത നല്‍കുന്ന അവരുടെ Free Basics പദ്ധതി ഒരു പാറാവുകാരനാണ്. ഈ നീക്കത്തിനെതിരെ ഇന്‍ഡ്യയിലെ സ്വകാര്യതാവക്താക്കള്‍ അടങ്ങിയ Telecom Regulatory Authority of India (TRAI)യെ എല്ലാ ഡാറ്റക്കും തുല്യ വിലയേ ഈടാക്കാവൂ എന്നും ചില ഉള്ളടക്കത്തിന് സൌജന്യവും മറ്റ് ചിലതിന് കൂടുതല്‍ വിലയും പാടില്ല എന്നും 2016-02-08 ന് വോട്ട് ചെയ്തു. ആ തീരുമാനം നെറ്റ് നിഷ്പക്ഷതക്ക് പ്രാധാന്യം നല്‍കുന്നു. ഒപ്പം ഫേസ്ബുക്കിന്റെ ശ്രമത്തെ ഇന്‍ഡ്യയില്‍ നിരോധിക്കുകയും ചെയ്തു. content agnostic ആയി വേണം വിലയിടാന്‍ എന്ന് Indian TRAI നിയമം പറയുന്നു. ഫേസ്ബുക്ക് ഒരു monolithic platform ആയി മാറിയിരിക്കുകയാണ്. അത് ഇപ്പോള്‍ ലഭ്യമായ വീഡിയോ, പണ കൈമാറ്റം തുടങ്ങി എല്ലാ സേവനങ്ങളെയെല്ലാം അനുകരിക്കാന്‍ ശ്രമിക്കുന്നു. പടരുന്ന ഒരു വന്യജീവി എന്ന പോലെ അത് എല്ലാറ്റിനേയും വിഴുങ്ങുന്നു.

അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാകാത്തത് വഴി ഭാവിയില്‍ പ്രതിരോധം നിഷ്ഫലമാകുമോ?

— സ്രോതസ്സ് soylentnews.org

ഒരു അഭിപ്രായം ഇടൂ