എന്തേ ഇത്രയേറെ കടം?

എന്തേ ഇത്ര അധികം കടം?

സാമ്പത്തിക തകര്‍ച്ചക്ക് 10 വര്‍ഷം മുമ്പ്, ബ്രിട്ടണിലെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മൊത്തം £48,000 കോടി പൌണ്ട് കടമായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷം, നമ്മുടെ കടം ഇരട്ടിയിലധികം വര്‍ദ്ധിച്ചു. എന്നാല്‍ ആരില്‍ നിന്നാണ് നമ്മള്‍ ഇത്ര അധികം പണം കടം വാങ്ങുന്നത്? അമ്മുമ്മമാരുടെ ഒരു സൈന്യം ജീവിതകാലം മുഴുവന്‍ അവരുടെ പണം മോശം കാലത്തേക്ക് വേണ്ടി സൂക്ഷിച്ച് വെക്കുന്നതില്‍ നിന്നാണോ?

അല്ല.

നിങ്ങള്‍ ബാങ്കില്‍ പോയി വലിയ ഒരു അളവ് പണം കടം വാങ്ങി ഒരു ചെറിയ അളവ് വീട് വാങ്ങുമ്പോള്‍ ആ പണം മറ്റാരുടേയും സഞ്ചിതനിധിയില്‍ നിന്നും വരുന്നതല്ല. അത് ശൂന്യതയില്‍ നിന്ന് ബാങ്ക് വെറുതെ നിര്‍മ്മിക്കുന്നതാണ്, കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ അമര്‍ത്തി. ഭ്രാന്ത് പറയുന്നതായി തോന്നുന്നോ?

ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യമല്ല; ഇങ്ങനെയാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. Bank of England ഇങ്ങനെ അതിനെക്കുറിച്ച് വിശദീകരിക്കുന്നു:

“ബാങ്ക് വായ്പ കൊടുക്കുമ്പോള്‍ അവര്‍ വായ്പ വാങ്ങുന്നവന്റെ പേരില്‍ ഡിപ്പോസിറ്റുകള്‍ അധികം നിര്‍മ്മിക്കുന്നു”.

ഈ ‘അധിക ഡിപ്പോസിറ്റുകള്‍’ നിങ്ങളുടെ അകൌണ്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന വെറും അക്കങ്ങളാണ്. അതുപയോഗിച്ച് നിങ്ങള്‍ക്ക് പുതിയ വീട് വാങ്ങാനാവും.

യഥാര്‍ത്ഥത്തില്‍ മൊത്തം പണത്തിന്റെ 97% ഈ രീതിയിലാണ് നിര്‍മ്മിക്കുന്നത്, ശൂന്യതയില്‍ നിന്ന്, ബാങ്ക് വായ്പ കൊടുക്കുമ്പോള്‍. അവര്‍ കൊടുക്കുന്ന ഓരോ പുതിയ വായ്പയും സമ്പദ്‌വ്യവസ്ഥയില്‍ പുത്തന്‍ പണം നിര്‍മ്മിക്കുന്നു. അത് വ്യക്തിഗത വായ്പയോ, കാര്‍ വായ്പയോ, ഭവനവായ്പയോ എന്തുമാകാം.

ഇനി, ഇതാണ് പ്രശ്നം.

നാം ഇന്ന് ഉപയോഗിക്കുന്ന മുഴുവന്‍ പണവും ബാങ്ക് വായ്പകൊടുക്കുമ്പോള്‍ നിര്‍മ്മിക്കപ്പെട്ടതാണെങ്കില്‍ സമ്പദ്‌വ്യവസ്ഥയിലെ ഓരോ രൂപക്കും തത്തുല്യം ഓരോ രൂപാ കടവും ഉണ്ടാകണം. സമ്പദ്‌വ്യവസ്ഥയില്‍ നമുക്ക് കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍, നാം കൂടുതല്‍ കടത്തിലകപ്പെടും, കാരണം ബാങ്കില്‍ നിന്ന് കൂടുതല്‍ വായ്പയെടുക്കുക എന്നതിന്റെ അര്‍ത്ഥം കൂടുതല്‍
പണം നിര്‍മ്മിക്കപ്പെട്ടു എന്നാണ്.

എന്നാല്‍ നാം കടം തിരിച്ചടക്കുമ്പോള്‍ ഈ പ്രവര്‍ത്തനം തിരികെ സംഭവിക്കും; നാം കടം വീട്ടുമ്പോള്‍ പണം ഫലത്തില്‍ അപ്രത്യക്ഷമാകും.

നമുക്കെല്ലാം നമ്മുടെ കടം കുറച്ചുകൊണ്ടുവരുന്നത് അസാദ്ധ്യമാക്കുകയാണ് ഇത്. നാം അത് അടച്ച് തീര്‍ക്കാന്‍ തുടങ്ങിയാല്‍, അപ്പോള്‍ സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്റെ അളവ് ചെറുതാകും. സമ്പദ്‌വ്യവസ്ഥയിലെ കുറവ് പണം എന്നാല്‍ കുറവ് ചിലവാക്കല്‍, കുറവ് ചിലവാക്കല്‍ എന്നാല്‍ കുറവ് തൊഴില്‍.

അതുകൊണ്ട് തെരഞ്ഞെടുക്കല്‍: നമുക്ക് ഒന്നുകില്‍ ധാരാളം പണവും … ധാരാളം കടവും … അല്ലെങ്കില്‍ നമുക്ക് കുറവ് കടം … കുറവ് പണം. സമ്പദ്‌വ്യവസ്ഥയില്‍ പണം എത്തിക്കാന്‍ ഒരേയൊരു വഴി പണം നിര്‍മ്മിക്കുന്ന ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നതാകുമ്പോള്‍ നാം കടത്തിന്റെ പര്‍വ്വതത്തില്‍ അകപ്പെട്ടു പോകും.

എന്നാല്‍ അത് അങ്ങനെയായിരിക്കേണ്ട കാര്യമില്ല.

പണം നിര്‍മ്മിക്കാനുള്ള ശക്തി നാം ബാങ്കുകളില്‍ നിന്ന് എടുത്തു മാറ്റി, താല്‍ക്കാലിക ലാഭത്തിനായല്ലാതെ ഒരു പൊതു സ്ഥാപനം പണം നിര്‍മ്മിക്കുകയാണെങ്കില്‍ … ആ പുതിയ പണം, തൊഴിലുകളേയും സമ്പദ്‌വ്യവസ്ഥയേയും സഹായിക്കും. കടം അടച്ച് തീര്‍ക്കാന്‍ സഹായിക്കും. …അങ്ങനെ നമുക്ക് ഈ പര്‍വ്വതത്തെ ഇല്ലാതാക്കാന്‍ കഴിയും.

— സ്രോതസ്സ് positivemoney.org

ഒരു അഭിപ്രായം ഇടൂ