വീടിന്റെ വില ഇത്ര വര്‍ദ്ധിക്കുന്നതെന്തുകൊണ്ടാണ്?
സാമ്പത്തിക തകര്‍ച്ച കഴിഞ്ഞ് പത്ത് വര്‍ഷത്തില്‍ വീടിന്റെ വില 200% വര്‍ദ്ധിച്ചു. ഒരുപാട് ആളുകളുണ്ട്, കുടിയേറ്റം വര്‍ദ്ധിക്കുന്നു, വളരെ കുറവ് വീടുകളേയുള്ളു എന്നതാണ് പൊതുവെയുള്ള ഒരു വിശ്വാസം ഇതൊരു കെട്ടുകഥയാണ്.
സത്യത്തില്‍, ഈ സമയത്ത് ഓരോ പുതിയ നാല് പേര്‍ക്ക് നാം പുതിയ മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ അതേ സമയത്ത് ഭവനവായ്പ രംഗം 370% ആണ് വര്‍ദ്ധിച്ചത്!എവിടെ നിന്നാണ് വീടുവാങ്ങാനായി ഇത്ര അധികം പണം കണ്ടെത്തിയത്?
നിങ്ങള്‍ ഒരു ഭവനവായ്പ എടുക്കുമ്പോള്‍, മറ്റാരുടെയെങ്കിലും സഞ്ചിതനിധിയില്‍ നിന്നല്ല പണം യഥാര്‍ത്ഥത്തില്‍ വരുന്നത്. അല്ല. അത് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ബാങ്ക് കമ്പ്യൂട്ടറില്‍ അക്കങ്ങള്‍ അടിച്ച് കയറ്റി വെറുതെ നിര്‍മ്മിക്കുകയാണ്, ഇലക്ട്രോണിക് ആയി.
പുതിയതായി നിര്‍മ്മിച്ച് ആ അക്കങ്ങള്‍, അല്ലെങ്കില്‍ പുതിയതായി നിര്‍മ്മിച്ച ആ പണം ഉപയോഗിച്ച് പുതിയ വീട് വാങ്ങാനായി നിങ്ങള്‍ക്ക് ചിലവാക്കാം. എല്ലാ ഭവന വായ്പകളും ഇങ്ങനെ പ്രവര്‍ത്തിക്കുന്നതിനാല്‍, സാമ്പത്തികതകര്‍ച്ച് മുമ്പ് നിര്‍മ്മിച്ച ഭ്രാന്ത് പിടിച്ച വായ്പകൊടുപ്പ് ശതകോടിക്കണക്കിന് പുത്തന്‍ പണമാണ് നിര്‍മ്മിച്ചത്. ഈ പുതിയ പണം ആസ്തികളില്‍ ഒഴുകി… വീടിന്റെ വിലയെ ഇത്ര അധികം വര്‍ദ്ധിപ്പിച്ചു.
എല്ലാവരും താമസിക്കാനുള്ള സ്ഥലത്തിനായി കൂടുതല്‍ പണം ചിലവാക്കുന്നു, അതായത്, ഭവനവായ്പയോ, വാടകയോ അടച്ച ശേഷം ചിലവാക്കാന്‍ കുറവ് പണം മാത്രമേ അവശേഷിക്കുന്നുള്ളു ബിസിനസുകളിലും കടകളിലും ചിലവാക്കാന്‍ കുറവ് പണം മാത്രം അവശേഷിക്കുന്നു.
അതുകൊണ്ട് വീടിന്റെ ഉയര്‍ന്ന വില നമ്മേ സമ്പന്നരാക്കുകയല്ല – അവ നമ്മേ ദരിദ്രരാക്കുകയാണ്. നമ്മളിലെല്ലാവരുമല്ല,
ഉയര്‍ന്ന വിലയും വലിയ ഭവനവായ്പയും എന്നാല്‍ ബാങ്കിന് വലിയ ലാഭം എന്നാണര്‍ത്ഥം. പണം അച്ചടിക്കാനുള്ള ഫലപ്രദമായ ലൈസന്‍സ് ആയതിനാല്‍ ഇത് കൂടുതല്‍ അധികം കടം കൊടുക്കാന്‍ പ്രേരിപ്പിക്കുന്നു.
സാധാരണക്കാര്‍ക്ക് വീട് താങ്ങാവുന്ന നിലയിലെത്തിക്കണമെങ്കില്‍ നാം ബാങ്കുകളെയാണ് നോക്കേണ്ടത്, നന്മക്കായി നമുക്കൊന്നിച്ച് പണം നിര്‍മ്മിക്കാനുള്ള അവരുടെ ശക്തി ഇല്ലായ്മ ചെയ്യാം.
— സ്രോതസ്സ് positivemoney.org