ഏപ്രില്‍ 2013 മുതല്‍ ജൂണ്‍ 2016 വരെയുള്ള കാലത്ത് പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി എന്ന് പാര്‍ളമെന്റില്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.
2013-14 കാലത്ത് എല്ലാ പൊതുമേഖലാ ബാങ്കുകളും Rs 34,409 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. 2015-16 കാലത്ത് Rs 56,012 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളി എന്ന് Minister of State for Finance ആയ Santosh Kumar Gangwar രാജ്യസഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ Rs 15,163 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളി.
Rs 100 കോടിയിലധികം കടമുള്ള 661 അകൌണ്ടുകളിലൂടെ Rs 3.78 ലക്ഷം കോടി രൂപ കിട്ടാകടമാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് മാര്‍ച്ച് 31, 2016 ല്‍ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. – PTI
— സ്രോതസ്സ് thehindu.com