കര്‍ഷകരുടെ ആത്മഹത്യകള്‍ തുടരുന്നു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ കര്‍ഷകരുടെ ആത്മഹത്യ 2014 – 2015 കാലത്ത് 42% വര്‍ദ്ധിച്ചു. 2015 ല്‍ ആത്മഹത്യ ചെയ്ത 12,602 വ്യക്തികളില്‍ 8,007 പേര്‍ കര്‍ഷകരും 4,595 പേര്‍ കര്‍ഷക തൊഴിലാളികളുമാണ്. അതായത് 2015 ലെ ഒരോ മണിക്കൂറിലും ഒരു കര്‍ഷകന്‍ എന്ന തോതില്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക രംഗത്തെ മൊത്തം ആത്മഹത്യ പരിശോധിച്ചാല്‍ അത് മണിക്കൂറില്‍ ഒന്ന് എന്ന തോതിനേക്കാള്‍ കൂടുതലാണ്.
ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് കൃഷി. മൊത്തം തൊഴിലിന്റെ 50% വും നല്‍കുന്നത് അതാണ്. രാജ്യത്തിന്റെ GDPയുടെ 14% കൃഷി നല്‍കുന്നു. സര്‍ക്കാര്‍ ഈ രംഗത്തെ എത്രമാത്രം അവഗണിക്കുന്നു എന്നതിന്റെ സൂചനയാണ് കര്‍ഷകരുടെ ആത്മഹത്യ.
കൃഷിയുമായി ബന്ധപ്പെട്ട ആത്മഹത്യയുടെ പ്രധാന കാരണങ്ങളും കടവും
National Crime Records Bureau യുടെ ‘Accidental deaths and suicides in India 2015’ എന്ന റിപ്പോര്‍ട്ട് പ്രകാരം കാര്‍ഷിക രംഗത്തെ ആത്മഹത്യ 2014 ലെ 12,360 ല്‍ നിന്ന് 2% വര്‍ദ്ധിച്ച് 2015 ല്‍ 12,602 ആയി. 2013 ല്‍ 11,772 കര്‍ഷകരായിരുന്നു ആത്മഹത്യ ചെയ്തതിരുന്നു.
വ്യാവസായിക വികസനം നടത്തുന്ന സംസ്ഥാനങ്ങളിലാണ് കര്‍ഷകരുടെ ആത്മഹത്യ ഏറ്റവും കൂടുതല്‍.
7 സംസ്ഥാനങ്ങളിലാണ് ആത്മഹത്യകളുടെ 87% വും നടക്കുന്നത്: മഹാരാഷ്ട്ര, കര്‍ണാടക, തെലുങ്കാന, മദ്ധ്യപ്രദേശ്, ഛത്തീസ്ഘട്ട്, ആന്ധ്രാ പ്രദേശ്, തമിഴ്നാട്.
മഹാരാഷ്ട്രയാണ് ഒന്നാമത്തെ സ്ഥാനത്ത് നില്‍ക്കുന്നത്.
2015 ല്‍ 7 സംസ്ഥാനങ്ങളിലാണ് 12,602 ആത്മഹത്യകളിലെ 11,026 ഉം നടന്നത്.
|
States |
Number of suicides |
|
Maharashtra Karnataka Telangana Madhya Pradesh Chhattisgarh Andhra Pradesh Tamil Nadu |
4,291 1,569 1,400 1,290 954 916 606 |
ആത്മഹത്യകളുടെ കാരണം
കൃഷിയുമായി സംബന്ധിച്ച കാര്യങ്ങള്‍, വലുതാകുന്ന കടം എന്നിവയാണ് ആത്മഹത്യകളുടെ 60% നും കാരണം. കുടുംബ പ്രശ്നങ്ങളാണ് രണ്ടാമത് വരുന്നത് (12%), രോഗങ്ങള്‍ (11%), മയക്കുമരുന്ന് ആസക്തി(4%), ദാരിദ്ര്യം (1%).
— സ്രോതസ്സ് downtoearth.org.in By Jitendra