വിദേശ അകൌണ്ടുകളില്‍ പണം സൂക്ഷിച്ച ഉന്നതരായ 500 ഇന്‍ഡ്യാക്കാരുള്‍പ്പെടുന്ന പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് ഒരു Special Investigation Team (SIT) രൂപീകരിക്കാനുള്ള “അനുയോജ്യമായ സമയമാണ്” ഇതെന്നെ സുപ്രീം കോടതി പറഞ്ഞു.
“എല്ലാം” കള്ളപ്പണത്തേക്കുറിച്ചന്വേഷിക്കുന്ന ഒരു SIT ന്റെ നിയന്ത്രണത്തിലാകാന്‍ കഴിയില്ല എന്ന് Justices Dipak Misra യുടേയും R. Banumathi ന്റേയും ബഞ്ച് പറഞ്ഞു. മുമ്പത്തെ സുപ്രീം കോടതി ജഡ്ജി Justice M.B. Shah ആയിരിക്കും SIT നെ നയിക്കുക.
“ഒരു SIT ന് എല്ലാം നിയന്ത്രിക്കാനാവില്ല. ഞങ്ങള്‍ ചിന്തിക്കുന്നത് മറ്റൊരു SIT നെക്കുറിച്ചാണ്. സ്വതന്ത്രമായ ഒരു SIT നമുക്ക് വേണം,” Justice Misra കാണുന്നു.
പനാമാ പേപ്പറിന്റെ ആരോപണങ്ങളെ ഗൌരവകരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന Additional Solicitor General ആയ P.S. Narasimha സുപ്രീംകോടതിയോട് പറഞ്ഞു.
ഇതിനിടെ ലീക്കില്‍ പറയുന്നതനുസരിച്ച് വലിയ തട്ടിപ്പാണ് നടന്നെന്ന് ആരോപിക്കുന്ന SEBIയും writ petition കൊടുക്കാനുള്ള സമയം ആവശ്യപ്പെട്ടു.
പനാമാ പേപ്പര്‍ ലീക്കില്‍ വളരെ വലിയ അളവ് രേഖകളാണ് പുറത്തുവന്നത്. 21 വിദേശ രാജ്യങ്ങളിലിലെ 2,10,000 കമ്പനികളുടെ 1.1 കോടി രേഖകള്‍ പുറത്തുവന്നു.
— സ്രോതസ്സ് thehindu.com By Krishnadas Rajagopal