തൊഴിലലന്വേഷണത്തിനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്

തൊഴിലിനെക്കുറിച്ചൊരു സര്‍വ്വേ അടുത്ത കാലത്ത് Labour Bureau നടത്തി. 2015-16 കാലത്ത് ആദ്യ പാദത്തില്‍ ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥ 7.1% ആണ് വളര്‍ന്നത് ലോകത്തെ ഏറ്റവും വലിയ വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നു. എന്നാല്‍ തൊഴിലില്ലായ്മ 5% ആയി. അത് കഴിഞ്ഞ 5 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതില്‍.

ജനസംഖ്യയുടെ 65% വും തൊഴില്‍ സേനയില്‍ ചേരാന്‍ യോഗ്യരായ ഒരു രാജ്യത്ത് ഇതൊരു മോശം വാര്‍ത്തയാണ്. കൂടാതെ ഇന്‍ഡ്യയിലെ തൊഴില്‍ രംഗം ഇപ്പോഴും സംഘടിതരല്ല. സംഘടിത രംഗത്തു നിന്നുള്ള തൊഴില്‍ 10% ആണ്. ഇത് തൊഴില്‍ ചുറ്റുപാടിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. എന്നാല്‍ ഇത് നമുക്ക് പുതിയ കാര്യമാണോ? അല്ല.

തൊഴില്ലായ്മ വളര്‍ച്ചയുടെ trend തുടങ്ങിയത് 2004 ല്‍ ആണ്. അത് ഇപ്പോഴും വളരുന്നു. 2004 ല്‍ National Democratic Alliance (NDA) സര്‍ക്കാര്‍ പുറത്ത് പോയി പിന്നീട് 2014 ല്‍ വലിയ ഭൂരിപക്ഷത്തോട് തിരിച്ചുവന്നു. ഇതിനിടക്ക് രണ്ട് പ്രാവശ്യം United Progressive Alliance ഭരിച്ചു. NDA നയിക്കുന്ന നരേന്ദ്ര മോഡി പ്രതിവര്‍ഷം ഒരു കോടി തൊഴില്‍ നല്‍കുമെന്ന വാഗ്ദാനമാണ് നല്‍കിയത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആ വാഗ്ദാനം നടപ്പാക്കാനായില്ല. മുമ്പുള്ള ദശാബ്ദങ്ങളില്‍ തൊഴിലില്ലാത്ത വളര്‍ച്ചാണുണ്ടായത് എന്ന അദ്ദേഹത്തിന്റെ 2014 ലെ തെരഞ്ഞെടുപ്പ് പ്രചരണം പ്രസംഗം ശരിയാണ്. National Sample Survey Office (NSSO) തൊഴിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ 2011 ല്‍ പുറത്തുവിട്ടിരുന്നു. അത് പ്രകാരം 2004-05 ലും 2009-10 ലും പത്ത് ലക്ഷം തൊഴിലായിരുന്നു പ്രതിവര്‍ഷം പുതിയതായിയുണ്ടായത്. ആ സമയത്ത് ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയായ 8.43% ആയിരുന്നു രേഖപ്പെടുത്തിയത്.

അതുകൊണ്ട് മോഡി എങ്ങനെയാണ് പ്രശ്നം പരിഹരിക്കുന്നത്? അതിര്‍ത്തി കടന്നുള്ള തീവൃവാദത്തിനെതിരെ അക്രമാസക്തമായ നിലപാടാണ് അദ്ദേഹം എടുത്തത്. ഒരുപാട് പ്രചരിപ്പിച്ച Line of Control കടന്ന് നടത്തിയ “surgical strikes” അതില്‍ ഉള്‍പ്പെടുന്നു. അത് അദ്ദേഹത്തെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന പ്രവര്‍ക്കുന്ന നേതാവെന്ന ചിത്രമാണ് പ്രചരിപ്പിച്ചത്. രാഷ്ട്രീയപരമായി ഭീകരവാദത്തെക്കാള്‍ കൂടുതല്‍ അപകടകരം തൊഴിലില്ലായ്മയാണ്.

അതുകൊണ്ടാണ് മോഡി തൊഴിലില്ലാത്ത വളര്‍ച്ചയെക്കുറിച്ച് കൂടുതല്‍ ഗൌരവത്തില്‍ കാണുന്നത്. കഴിഞ്ഞ രണ്ട് ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം തൊഴിലിനെക്കുറിച്ചും തൊഴിലില്ലാത്ത വളര്‍ച്ചയേയും കുറിച്ച് സംസാരിക്കുകയുണ്ടായി. തൊഴില്‍ വളര്‍ത്താനുള്ള തന്റെ അടുത്ത കാലത്തെ പരിപാടികള്‍ കൂടുതല്‍ തൊഴിലുണ്ടാക്കും എന്ന് ശുഭാപ്തിവിശ്വാസത്തോടെയുള്ള തന്റെ ശൈലിയില്‍ അദ്ദേഹം പ്രഖ്യാപിച്ചു. Start up India, Digital India, Micro Units Development & Refinance Agency Ltd (MUDRA), Make in India, infrastructures വികസനം തുടങ്ങിയ അതില്‍ ഉള്‍പ്പെടുന്നു. ഈ എല്ലാ പരിപാടികളും സാമ്പത്തിക വളര്‍ച്ചയെ താഴേക്ക് ഇറ്റിറ്റ് വീഴുഴ്ത്തുകയും തൊഴില്‍ നല്‍കുകയും ചെയ്യും എന്ന് അദ്ദേഹം കരുതുന്നു. എന്നാല്‍ സാമ്പത്തികവളര്‍ച്ചക്ക് അനുസരിച്ച് തുല്യമായ തോതില്‍ ശരിക്കും ഈ പരിപാടികള്‍ തൊഴില്‍ നല്‍കുമോ?

സാമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചടത്തോളം ശുഭാപ്തിവിശ്വാസം മിക്കപ്പോഴും നല്ലതല്ല. ഇന്‍ഡ്യയില്‍ മാത്രമല്ല, ലോകം മൊത്തം തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ Gross Domestic Product ന്റെ പങ്ക് കുറഞ്ഞ് വരുകയാണ്. Planning Commission ന്റെ Arun Mairaയുടെ അഭിപ്രായത്തില്‍ ഇന്‍ഡ്യയുടെ employment elasticity ലോകത്തെ ഏറ്റവും കുറവായതാണ്. അദ്ദേഹത്തിന്റെ ലേഖനമനുസരിച്ച് 2000 – 2010 കാലത്ത് അത് ലോക ശരാശരിയെക്കാള്‍ കുറവായിരുന്നു. ലോക സമ്പദ്‌വ്യവസ്ഥയുടെ ശരാശരി employment elasticity ആ കാലത്ത് 0.3 ആയിരുന്നപ്പോള്‍ ഇന്‍ഡ്യയുടേത് 0.2 ആയിരുന്നു. ഇതിന് പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രധാന രംഗങ്ങളിലെ യന്ത്രവല്‍ക്കരണമാണ്. വ്യവസായം/സേവന രംഗങ്ങളില്‍ നിന്ന് മാത്രം പുതിയ തൊഴില്‍ കണ്ടെത്തുക എന്ന നയം കൃഷി പോലുള്ള പരമ്പരാഗത രംഗങ്ങളെ അവഗണിക്കുന്നതിന് കാരണമായി. അസംഘടിത വിഭാഗത്തില്‍ ഇപ്പോഴും ഏറ്റവും അധികം തൊഴില്‍ നല്‍കുന്നതാണ് കൃഷി.

അതായത് തൊഴിലുണ്ടാക്കാനുള്ള പരിപാടികളില്‍ മോഡി ശ്രദ്ധാകേന്ദ്രം മാറ്റണം. ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 1.2 കോടി ആളുകളാണ് തൊഴില്‍ സേനയിലേക്ക് ചേരുന്നത്. കൃഷിക്ക് തൊഴില്‍ സാദ്ധ്യത ഉയര്‍ന്നതാണെങ്കിലും മുരടിപ്പ് നേരിടുന്നു. ഗ്രാമീണ മേഖലയില്‍ കൃഷിക്കാവും കൂടുതല്‍ തൊഴില്‍ നല്‍കാന്‍ കഴിയുക. അതുകൊണ്ട് തൊഴില്‍ നിര്‍മ്മിക്കാനുള്ള സമവാക്യങ്ങളെ പുനര്‍നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. അതിന് ഇന്‍ഡ്യയുടെ അതിര്‍ത്തി മുറിച്ച് കടക്കേണ്ടകാര്യമില്ല. ഇന്‍ഡ്യക്കകത്ത് നിന്ന് ചിന്തിച്ചാല്‍ മതി.

— സ്രോതസ്സ് downtoearth.org.in By Richard Mahapatra

ഒരു അഭിപ്രായം ഇടൂ