താഴെയുള്ള 99% ആളുകളേക്കാള്‍ സമ്പത്ത് ലോകത്തെ ഏറ്റവും മുകളിലുള്ള 1%ക്കാര്‍ കൈവശം വെച്ചിരിക്കുന്നു. Credit Suisse ന്റെ 2015 ലെ Global Wealth Report പ്രകാരമാണ് ഈ വിവിരം. ഏറ്റവും സമ്പന്നരായ 1 % മുതിര്‍ന്ന മനുഷ്യര്‍ ലോകത്തെ മൊത്തം സമ്പത്തിന്റെ 48 % വും കൈവശം വെച്ചിരിക്കുന്നു എന്ന് കഴിഞ്ഞ വര്‍ഷം Credit Suisse കണ്ടെത്തി. ലോകത്തെ മൊത്തം വീടുകളുടെ സമ്പാദ്യത്തിന്റെ 50.4 % വും കൈയ്യാളുന്നത് ഏറ്റവും മുകളിലുള്ള ഈ 1 % ക്കാരാണെന്ന് ആ റിപ്പോര്‍ട്ട് പറയുന്നു.
Credit Suisseന്റെ കണ്ടെത്തലുകള്‍, ലോകത്തെ സാമ്പത്തിക അസമത്വം കൂടുതലാകുകയേയുള്ളു എന്ന Oxfam ന്റെ പ്രവചനങ്ങളുമായി ഒത്തുപോകുന്നതാണ്. വീടുകളുടെ സമ്പാദ്യത്തിന്റെ പകുതിയിലധികവും 2016 ല്‍ അതിസമ്പന്നരായ 1 % പേര്‍ കൈയ്യടക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഞങ്ങള്‍ പ്രവചിച്ചു. ആ പ്രവചനം ശരിയായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. എന്നാലും അത് ആഘേഷിക്കേണ്ട ഒരു കാര്യമല്ല.

Share of global wealth of the top 1% and bottom 99% respectively; Credit Suisse data available 2000–2015
ആഗോള സാമ്പത്തിക പിരമിഡിന്റെ ഏറ്റവും മുകളില്‍ നോക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ പേടിപ്പെടുത്തുന്നതാണ്. 2014 ജനുവരിയില്‍ ഞങ്ങള്‍ ആദ്യം ഇത് കണക്കാക്കിയപ്പോള്‍ 85 സമ്പന്നരായ വ്യക്തികള്‍ക്ക് ഏറ്റവും ദരിദ്രരായ ഭൂമിയിലെ ജനസംഖ്യയുടെ പകുതിയിലധികം ആളുകളേക്കാള്‍ സമ്പത്തുണ്ടായിരുന്നു. ആ ഗതി കൂടുതല്‍ വഷളാകുകയാണ് പിന്നീടുണ്ടായത്. കഴിഞ്ഞ [2015] ജനുവരിയില്‍ പകുതിയിലധികം ജനങ്ങളേക്കാള്‍ സമ്പത്തുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞ് 80 ആയി.
വളരുന്ന ഈ തീവൃമായ സാമ്പത്തിക അസമത്വം വളരേറെ വിഷമമുണ്ടാക്കുന്നതാണ്. സാമ്പത്തിക വിഭവങ്ങളുടെ ഉയര്‍ന്ന അസമത്വം കേന്ദ്രീകരണം കുറവ് കുറവ് ആളുകളിലേക്ക് എത്തുന്നത് രാജ്യങ്ങളുടെ സാമൂഹ്യ സ്ഥിരതയേയും സുരക്ഷയേയും മോശമായി ബാധിക്കും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ ദുഷ്കരമാക്കും, രാഷ്ട്രീയ പങ്കാളിത്തത്തിന് ഭീഷണിയാകും, മറ്റ് അസമത്വങ്ങളെ വര്‍ദ്ധിപ്പിക്കും.
പല വഴിയില്‍, സമൂഹത്തില്‍ ആരാണ് ശക്തി കൈയാളുന്നത് എന്നതിന്റെ പ്രതിഫലനമാണ് ഇന്നത്തെ പ്രശ്നമായ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നത്. ഉദാഹരണത്തിന് ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്കും അതി സമ്പന്നര്‍ക്കും അവരുടെ സമ്പത്ത് കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലേക്ക് നീക്കാന്‍ കഴിയുകയും മിക്കപ്പോഴും അവരുടെ സമ്പത്തിനുള്ള നികുതിയില്‍ വളരെ കുറവ് മാത്രം അടക്കുകയും ചെയ്യുമ്പോള്‍ സാധാരണ പൌരന്‍മാര്‍ക്ക് അവര്‍ കഷ്ടപ്പെട്ട് നേടിയ വരുമാനത്തില്‍ നിന്ന് മുഴുവനും നികുതി കൊടുക്കേണ്ടി വരുന്ന അവസ്ഥ.
ഈ അവസ്ഥയില്‍ സാമ്പത്തിക കളിയില്‍ കള്ളത്തരം കൃത്രിമത്വം ചെയ്ത് അത് തങ്ങള്‍ക്കനുകൂലമാക്കാന്‍ വിഭവങ്ങളുള്ള സമ്പന്ന ഉന്നതരില്‍ നിന്ന് ശരാശരി പൌരന്‍മാര്‍ക്ക് എങ്ങനെ രാഷ്ട്രീയ അധികാരം വീണ്ടെടുക്കാന്‍ കഴിയും എന്നത് ശരിക്കും ഒരു വെല്ലുവിളിയാണ്. രാഷ്ട്രീയ സംവിധാനത്തില്‍ അതി ഭീമമായി പണം ഒഴുക്കുന്നതില്‍ നിന്ന് ജനാധിപത്യവും തുല്യ പ്രതിനിധാനവും തകര്‍ക്കാന്‍ ഉന്നതര്‍ ചെയ്യുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വ്യക്തമാണ്. ഇറ്റ് വീഴല്‍ നയങ്ങള്‍ ദരിദ്രരെ സഹായിക്കും, സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടി “ഉത്തരവാദിത്ത”ത്തോടുകൂടിയതാണ് എന്നത് പോലുള്ള കെട്ടുകഥകള്‍ പ്രചരിപ്പിച്ച് ആശയങ്ങളുടെ കമ്പോളത്തെ ‘പിടിച്ചെടുക്കുന്നത്’ ല്‍ നിന്നും ഉന്നതരുടെ സ്വാധീനം കാണാം. ഇറ്റ് വീഴലും, ചിലവ് ചുരുക്കലും ഒക്കെ നിരന്തരം തെറ്റാണെന്ന് തെളിയക്കപ്പെട്ടിട്ടുണ്ട്.
ആധുനിക ലോകത്തെ നിര്‍വ്വചിക്കുന്ന ഭീമമായ സാമ്പത്തിക അസമത്വത്തിലേക്ക് ജനത്തെ ഉണര്‍ത്തുന്നതാണ് Credit Suisse പോലുള്ളവരുടെ കണ്ടെത്തല്‍. സമ്പന്നര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാനായി ജനകീയ പ്രതിഷേധം വളരുന്നു. ഉദാഹരണത്തിന് അടുത്തകാലത്ത് 34 വികസ്വര രാജ്യങ്ങളില്‍ നടന്ന ഒരു Pew സര്‍വ്വേയില്‍ അഴിമതിയാണ് അവരുടെ രാജ്യങ്ങളിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രശ്നം എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അഴിമതിയും, ക്രോണി മുതലാളിത്തവും, അസമത്വം തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇന്‍ഡ്യയിലെ പുതിയ കോടീശ്വരന്‍മാരില്‍ പകുതി പേരും അവരുടെ ഭാഗ്യം കണ്ടെത്തിയത് ‘അമിത വാടക’ കിട്ടുന്ന രംഗങ്ങളില്‍ നിന്നാണ്. അതായത് അവരുടെ സമ്പത്ത് സര്‍ക്കാര്‍ നല്‍കുന്ന ആനുകല്യങ്ങളില്‍ നിന്നാണ്. (ഉദാഹരണത്തിന് പൊതു സ്ഥലം നിര്‍മ്മിക്കാനുള്ള അനുവാദം, ടെലികോം സ്പെക്ട്രത്തിന്‍ മേലുള്ള നിയന്ത്രണം തുടങ്ങിയവ). അത്തരം പ്രത്യേകാവകാശത്തില്‍ അഴിമതിയും കൈക്കൂലിയും തീര്‍ച്ചയായും പിന്നിലുണ്ടാവും.
സമ്പന്ന, ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്നു എന്നതാണ് ഒരു നല്ല കാര്യം. മല്‍സരം, കണ്ടുപിടുത്തം എന്നതില്‍ നിന്നും കുത്തകവല്‍ക്കരണം(monopoly), കോര്‍പ്പറേറ്റിസം എന്നതിലേക്ക് മുതലാളിത്തം മാറിയതാണ് ഈ കാലഘട്ടത്തിന്റെ ഗതിമാറ്റം. നാം ഇന്ന് കാണുന്ന ഭീമമായ അസമത്വത്തിന്റെ കാരണം അതാണ്. ലോകത്തിന്റെ സമ്പത്ത് ഒരു വളരെ ചെറിയ ഒരു കൂട്ടം ആളുകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. നാം ഇന്ന് ദൈനംദിനം കാണുന്ന ദാരിദ്ര്യത്തിന്റേയും അസമത്വത്തിന്റേയും അനീതിയുടെ ശരിക്കുള്ള വിവരങ്ങളുടെ പിന്‍തുണയോടെ ഇന്നത്തെ അസമത്വത്തിന് സര്‍ക്കാരുകളെ ഉത്തരവാദിത്തില്‍ കൊണ്ടുവരാന്‍ Credit Suisse പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ പൌരന്‍മാര്‍ക്ക് ശക്തി നല്‍കും.
— സ്രോതസ്സ് politicsofpoverty.oxfamamerica.org By Nick Galasso