ജനിതകമാറ്റം വരുത്തിയ കൊതുകുകളെ ഉപയോഗിച്ച് ഡങ്കി, ചിക്കന്‍ ഗുനിയ നിയന്ത്രണത്തിന് ശ്രമിക്കുന്നു

ജനിതകമാറ്റം വരുത്തിയ കൊതുകുകളുടെ പ്രയോജനക്ഷമത പരിശോധിക്കാനായി പുറത്ത് വലകെട്ടി പരീക്ഷണം തുടങ്ങി. മഹാരാഷ്ട്രയിലെ Jalna ജില്ലയിലെ Dawalwadi, Badnapur എന്നീ സ്ഥലത്താണ് ഡങ്കി പനിയുണ്ടാക്കുന്ന Aedes aegypti പെണ്‍ കൊതുകുകളെ അമര്‍ച്ചചെയ്യാനായി ഈ പരിപാടി തുടങ്ങിയിരിക്കുന്നത്.

Release of Insects carrying Dominant Lethal genes (RIDL) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പരീക്ഷണത്തിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലും ഇന്‍ഡ്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുവാദത്തിന് ശേഷവും Gangabishan Bhikulal Investment and Trading Limited (GBIT) ഉം Oxitec ഉം ഇന്‍ഡ്യയില്‍ ഇതിന്റെ തുറന്ന പരീക്ഷണം തുടങ്ങും.

പരീക്ഷണ ശാലയിലെ ഇതിന്റെ ഇന്‍ഡ്യയിലെ പരീക്ഷണം 2012 മുതല്‍ GBIT യും Oxitec ഉം നടത്തുന്നുണ്ട്. Aedes aegypti കൊതുകുകളെ നിയന്ത്രിക്കുന്നത് അത് ഫലപ്രദമാണെന്ന് അവര്‍ പറയുന്നു.

മാറ്റം വരുത്തിയ ആണുങ്ങള്‍

Oxitec ന്റെ സാങ്കേതിക വിദ്യ പ്രകാരം ജനിതകമാറ്റം വരുത്തിയ ആണ്‍ Aedes aegypti കൊതുകുകള്‍ ഒരു മാരകമായ ജീന്‍ കൈവശമുള്ളവയാണ്. ആ ആണ്‍ GM കൊതുകുകള്‍ വന്യ പെണ്‍ കൊതുകുകളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ലാര്‍വ്വകളിലും ആ മാരക ജീന്‍ ഉണ്ടാകും. അത് അവയെ വളരുന്നതിന് മുമ്പ് കൊല്ലും.

ആണ്‍ കൊതുകുകള്‍ മനുഷ്യരെ കടിക്കാത്തതിനാല്‍ ആണ്‍ GM കൊതുകുകള്‍ ഡങ്കി, ചിക്കന്‍ ഗുനിയ, സിക്കയുടെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുമില്ല.

— സ്രോതസ്സ് thehindu.com By R. Prasad

ഈ പരീക്ഷണം ഉടന്‍ നിര്‍ത്തലാക്കുക. പ്രകൃതിയുടെ ജനിതക സമ്പത്ത് കമ്പനികള്‍ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കുക.

ഒരു അഭിപ്രായം ഇടൂ