75 കമ്പനികളുടെ രജിസ്റ്റര്‍ ചെയ്ത വിലാസമാണെങ്കില്‍ കൂടിയും B-8 നെക്കുറിച്ചുള്ള എല്ലാം തട്ടിപ്പാണ്. ഒരു ജോലിക്കാരും ഇല്ല, ഒരു ആസ്തിയുമില്ല, ശരിക്കും പറഞ്ഞാല്‍ ഒരു ബിസിനസുമില്ല. അത് വെറും ഒരു വിലാസം മാത്രമാണ്. ഡല്‍ഹിയിലെ 41,448 പുറന്തോട് കമ്പനികള്‍(shell companies) ഉപയോഗിക്കുന്ന 6,460 തപാല്‍ വിലാസങ്ങളിലൊന്ന് മാത്രമാണ് അത്.
നിഴല്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയാവുന്ന ഒന്നാണ് പുറന്തോട് കമ്പനികള്‍. അഴിമതിയേയും ‘കറുത്ത പണ’ത്തേയും ഇല്ലാതാക്കാനെന്ന പേരില്‍ നരേന്ദ്ര മോഡി ചംക്രമണത്തിലിരിക്കുന്ന 86% നോട്ടുകള്‍ പിന്‍വലിച്ച അവസരത്തില്‍ ഈ കമ്പനികളെ വീണ്ടും ശ്രദ്ധയിലേക്ക് വന്നിരിക്കുന്നു.
എന്നാല്‍ ധാരാളം നികുതി വെട്ടിപ്പുകാര്‍ മായാവി ബിസിനസുകളുപയോഗിച്ച് മോഡിയുടെ വലവിരിക്കുന്നതിനെ ഒഴുവാക്കിയിരിക്കുകയാണ്. ടണ്‍ കണക്കിന് പണം അവര്‍ അങ്ങനെ നിയമാനുസൃതമാക്കുന്നു എന്ന് ഉദ്യോഗസ്ഥരും വിദഗ്ദ്ധരും പറയുന്നു.
Registrar of Companies (RoC) ലെ 10.26- ലക്ഷം entities പരിശോധിച്ച HT കുറഞ്ഞത് 133,256 തപാല്‍ പെട്ടി കമ്പനികളെ കണ്ടെത്തി. അതില്‍ 16,634 എണ്ണം കല്‍ക്കട്ടയിലും ഡല്‍ഹിയിലുമാണ്. കൂടുതലും കമ്പനികളും കല്‍ക്കട്ടയില്‍ രജിസ്റ്റര്‍ ചെയ്തവയാണ്.
ഈ കമ്പനികളെല്ലാം നിയമാനുസൃതമാണ്. കാരണം അവ നിയമങ്ങളൊന്നും ലംഘിക്കുന്നില്ല. എന്നാലും പുറന്തോട് കമ്പനികള്‍ നിയമവിരുദ്ധ പണത്തെ നിയമാനുസൃതമാക്കുന്ന പ്രവര്‍ത്തിയാണ് ചെയ്യുന്നത്. ഇവരാണ് രാജ്യത്തെ പണം വെളുപ്പിക്കല്‍ ചങ്ങലയുടെ കേന്ദ്ര ബിന്ദു.
പുതിയ കടുത്ത guidelines വന്നതോടെ, Rs 9-10 trillion രൂപ ബാങ്കിങ് സംവിധാനത്തിലേക്ക് എത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ട്രഷറിക്ക് നിയമവിരുദ്ധമായ Rs 5 trillion രൂപ തുടച്ച് നീക്കാനാകുമെന്നും കരുതുന്നു.
എന്നാല്‍ അത് സംഭവിച്ചില്ല. ചംക്രമണത്തില്‍ നിന്ന് നീക്കിയ Rs 15 trillion രൂപയുടെ ഭൂരിഭാഗവും ബാങ്കിങ് ചാനലുകളിലൂടെ വ്യവസ്ഥയിലേക്ക് തിരിച്ചെത്തി.
‘കള്ളപ്പണ’ത്തിന്റെ കണ്ടെത്തലിനെ ഒഴുവാക്കുന്നതില്‍ B8 Ansal Towers ലെ കടലാസ് കമ്പനികള്‍ (shell companies) സഹായിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാരുദ്യോഗസ്ഥരും വിദഗ്ദ്ധരും കരുതുന്നത്.
നോട്ട് നിരോധനത്തിന് ശേഷം സംഘടിതമായി പണം വെളുപ്പിക്കുന്നതിന്റെ ആദ്യത്തെ കേസ് Axis Bank ന്റെ Kashmiri gate branch നെതിരായാണ് എടുത്തു. ഭീമമായ തുകകള്‍ RTGS വഴി ഈ കടലാസ് കമ്പനികളിലേക്ക് മാറ്റപ്പെട്ടു എന്ന് Enforcement Directorate (ED) കണ്ടെത്തി. അങ്ങനത്തെ ഒരു കേസില്‍ ഒരു സ്ഥാപനത്തിന്റെ ഡയറക്റ്റര്‍ ‘petty labourer’ ആയിരുന്നു.
കടലാസ് കമ്പനികളുടെ ബുക്കുകള്‍ നന്നായി പരിപാലിക്കുന്നവയാണ്. അവരുടെ അക്കൌണ്ടുകള്‍ ഓഡിറ്റ് ചെയ്ത്, നികുതി റിട്ടേണ്‍സ് കൃത്യമായി ഫയല്‍ ചെയ്യുകയും പ്രവര്‍ത്തിക്കുന്ന ബാങ്ക് അകൌണ്ടുള്ളവയുമാണ്. മിക്കയിടത്തും ഡയറക്റ്റര്‍മാരും ഓഹരിയുടമകളും പരസ്പര ബന്ധമില്ലാത്ത വ്യക്തികളാണ്. മിക്കപ്പോഴും കണ്ടുപിടിക്കാന്‍ പറ്റാത്തവരും. അവരുടെ വ്യക്തിത്വങ്ങള്‍ക്കുപരിയായി നേരിട്ട് ഒരു stake ഉം അവര്‍ക്കില്ല.
അവരെ പിടിക്കുകയാണെങ്കില്‍ ഇത് deniability ഉം anonymity ഉം നല്‍കുന്നു.
ബാങ്ക് അകൌണ്ടുകളുടെ ഒരു പൊതു data base ഓ, tax returns ഓ, കമ്പനി വിവരങ്ങളോ ഇല്ലാത്തത് കടലാസ് കമ്പനികളെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. [അഥവാ ഒരു പൊതു data base വേണമെന്നുണ്ടെങ്കില്‍ കമ്പനികള്‍ക്ക് വേണ്ടി അത്തരമൊന്ന് ആവാം. എന്നാല്‍ അതിന്റെ പേരില്‍ സാധാരണ പൌരന്റെ സ്വകാര്യതിയേക്കുള്ള കടന്നുകയറ്റമാകരുത്.]
അവര്‍ നികുതി അടക്കുന്നുണ്ടെങ്കില്‍ വരുമാന നികുതി നിയമങ്ങളുടെ ലംഘനം ഒരിക്കലുമുണ്ടാകില്ല. EDക്ക് അവര്‍ക്കെതിരെ നീങ്ങാന്‍ പറ്റുന്ന ക്രിമിനല്‍ കേസില്ലാതെ പണം വെളുപ്പിക്കല്‍ കേസുമുണ്ടാകില്ല.
പണം വെളുപ്പിക്കലിന് ഉപരിയാണ് കടലാസ് കമ്പനികളുടെ ഉപയോഗം. തങ്ങളുടെ പ്രവര്‍ത്തന വഴി മറച്ച് വെക്കാനും വായ്പകള്‍ വലിച്ച് കുടിക്കാനും, നിയന്ത്രണങ്ങള്‍ മറികടക്കാനും ഒക്കെ വലിയ കോര്‍പ്പറേറ്റുകളെ അവ സഹായിക്കുന്നു.
നിയമപാലകരുടെ രംഗത്ത് തദ്ദേശീയമായ കടലാസ് കമ്പനികളെ വിളിക്കുന്ന ഒരു ചെല്ലപ്പേരുണ്ട്, “കല്‍ക്കട്ട കമ്പനികള്‍”. കടലാസ് കമ്പനി വ്യവസായത്തിന്റെ കേന്ദ്രമാണ് കല്‍ക്കട്ട.
പശ്ഛിമ ബംഗാളിന് പുറമേ, Writers Building, ലാല്‍ ബസാര്‍ പ്രദേശത്തെ ചെറിയ ബൈലെയ്നുകള്‍ ഒരു ചെറിയ നികുതി സ്വര്‍ഗ്ഗമാണ്. അവിടെ നിന്ന് 180 വിലാസങ്ങളിലായി 11,120 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.
“എല്ലാ തട്ടിപ്പുകളിലും കടലാസ് കമ്പനികള്‍ ആണ് പണം കൊടുക്കാന്‍ ഉപയോഗിക്കപ്പെടുന്നത്, കൂടുതലും കല്‍ക്കട്ട അടിസ്ഥാനമായ കടലാസ് കമ്പനികള്‍,” ഒരു മുതിര്‍ന്ന ED ഉദ്യോഗസ്ഥന്‍ പറയുന്നു.
— സ്രോതസ്സ് hindustantimes.com
എന്നാലെന്താ, ഇന്‍ഡ്യക്കാര്‍ക്ക് ATM ക്യൂവില്‍ നില്‍ക്കാന്‍ ഇഷ്ടമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.