2011 ല്‍ സിറിയയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം $2.6 കോടി ഡോളര്‍ വില വരുന്ന പുരാവസ്തുക്കള്‍ അമേരിക്കയിലേക്ക് കടത്തി എന്ന് Live Science പറയുന്നു. US Census Bureau യില്‍ നിന്നുള്ള രേഖകള്‍ ശേഖരിച്ചാണ് ഈ വിവരം കണ്ടെത്തിയത്. പേരില്ലാത്ത വസ്തുക്കളും, കാലം നിശ്ഛയിച്ചിട്ടില്ലാത്ത “100 വര്‍ഷത്തിലധികം പഴയത്” എന്ന് രേഖപ്പെടുത്തിയതുമായ ധാരാളം പുരാവസ്തുക്കള്‍ ഈ കൂട്ടത്തിലുണ്ട്.
നിയമ വിരുദ്ധമായാണോ ഇവ കടത്തിയത് എന്നോ വീണ്ടും വിറ്റ് ലാഭം നേടിയോ എന്ന കാര്യവും ഈ രേഖകളില്‍ വ്യക്തമല്ല. Census Bureau രേഖകള്‍ പ്രകാരം പുരാവസ്തുക്കളില്‍ കൂടുതലും വന്നത് ന്യൂയോര്‍ക്കിലേക്കാണ്. അവിടെയാണ് പുരാവസ്തു കച്ചവടക്കാരും ശേഖരിക്കുന്നവുരും കൂടുതലുള്ളത്.
2011 ലെ അറബ് വസന്തത്തിന് ശേഷം പുരാതന ചരിത്രപരമായ സ്ഥലങ്ങളായ ഈജിപ്റ്റ്, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളെ കള്ളന്‍മാര്‍ ലക്ഷ്യം വെച്ചിരിക്കുകയാണ്. ഇതേ കാലത്ത് $1.2 കോടി ഡോളറിന്റെ പുരാവസ്തുക്കള്‍ ഇറാഖില്‍ നിന്നും കടത്തിക്കൊണ്ടുവന്നു എന്ന് Census Bureau രേഖകള്‍ കാണിക്കുന്നു.
“നിയമവിരുദ്ധമായി പുരാവസ്തുക്കളും നിധികളും വില്‍ക്കുന്നത് വഴി ഇസ്ലാമികവാദികള്‍ പ്രതിവര്‍ഷം $15-20 കോടി ഡോളര്‍ ലാഭമുണ്ടാക്കുന്നു,” എന്ന് UN Security Council നുള്ള കത്തില്‍ Vitaly Churkin പറയുന്നു.
— സ്രോതസ്സ് alaraby.co.uk
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.