ലോക്ക്ഹീഡും ടാറ്റയും ചേര്‍ന്ന് ഇന്‍ഡ്യയില്‍ F-16 നിര്‍മ്മിക്കും

Defence Procurement Procedure ന്റെ Strategic Partnership model പ്രകാരം റഷ്യന്‍ മിഗ് വിമാനങ്ങള്‍ക്ക് പകരം ഒറ്റ എഞ്ജിന്‍ യുദ്ധവിമാനത്തെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനം IAF തുടങ്ങി. Paris Air Show യില്‍ ആയിരുന്നു അതിനുള്ള പ്രഖ്യാപനമുണ്ടായത്. അവിടെ മോഡിയുടെ ട്രമ്പുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പേ രത്തന്‍ ടാറ്റ അവിടെയുണ്ടായിരുന്നു.

Strategic Partnership model ന് നാല് ഘടകങ്ങളുണ്ട് – അന്തര്‍വാഹിനി, ഒറ്റ എഞ്ജിന്‍ യുദ്ധവിമാനം, ഹെലികോപ്റ്റര്‍, കവചിതവാഹനങ്ങള്‍/ടാങ്കുകള്‍. സ്വകാര്യമേഖലിലേക്ക് പ്രതിരോധ നിര്‍മ്മാണത്തെ തുറന്ന് കൊടുക്കുകയാണ് ഇത് വഴി. Rs. 60,000 കോടിരൂപയുടെ കരാര്‍ പ്രകാരം 100 യുദ്ധവിമാനങ്ങള്‍ ആണ് നിര്‍മ്മിക്കുന്നത്.

Lockheed Martin ന്റെ F-16 ഉം SAAB ന്റെ Gripen ഉം ആണ് ഈ കരാറില്‍ മത്സരിക്കുന്നവര്‍. ഇന്‍ഡ്യന്‍ സ്വകാര്യമേഖലയിലെ കളിക്കാര്‍ TASL ഉം Mahindra group ഉം ആണ്. രണ്ടുകൂട്ടര്‍ക്കും aerospace രംഗത്ത് കാല്‍പ്പാടുണ്ട്.

ഇന്‍ഡ്യയില്‍ F-16 ന്റെ നിര്‍മ്മാണം തുടങ്ങുന്നത് വഴി വിമാനത്തിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ അമേരിക്കയില്‍ ആയിരക്കണക്കിന് തെഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇന്‍ഡ്യയിലും ധാരാളം തൊഴിലവസരങ്ങളുണ്ടാവുകയും ഇന്‍ഡ്യയേ ലോക യുദ്ധവിമാന കമ്പളോത്തിലെ പ്രധാന സ്ഥാനത്തെത്തിക്കും എന്ന് പ്രസ്ഥാവനയില്‍ പറയുന്നു.

ഇന്‍ഡ്യയിലെ നിര്‍മ്മാണ വിഭാഗത്തെ വികസിപ്പിക്കാനായി ‘Make in India’ പദ്ധതി മോഡി കൊണ്ടുവന്നപ്പോള്‍ ട്രമ്പ് അമേരിക്കയിലെ തെഴില്‍ അവിടെ തന്നെ നിര്‍ത്താനായി ‘America First’ കൊണ്ടുവന്നു. TASAL ഉം Lockheed ഉം ചേര്‍ന്ന് C-130J airlifter ഉം S-92 helicopter ഉം വേണ്ട ഘടകങ്ങളും നിര്‍മ്മിക്കുന്നുണ്ട്.

— സ്രോതസ്സ് thehindu.com

ആയുധ നിര്‍മ്മാണം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ആ കമ്പനികളുടെ ലാഭത്തിനായുള്ള യുദ്ധങ്ങളുടെ സാദ്ധ്യതകളും വര്‍ദ്ധിക്കുകയാണ്. ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ പോലും വഷളാക്കി സ്വകാര്യവല്‍ക്കരിച്ച ആയുധങ്ങളുപയോഗിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്ന രീതി രാജ്യതാല്‍പ്പര്യമല്ല, പകരം കമ്പനിയുടെ ലാഭത്തിന് വേണ്ടിയാണ്. ഒപ്പം നിരപരാധികളായ ജനങ്ങളുടേയും ആഹാരത്തിനായി സൈന്യത്തില്‍ ചേരുന്ന പട്ടാളക്കാരന്റേയും ചോര ഒഴുക്കി നേടുന്ന ലാഭം.
സൈന്യത്തിന്റെ സ്വകാര്യവല്‍ക്കരണം തടയുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ