9 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചിലെ വാദത്തിന്റെ അവസാന ദിവസത്തെ ചുരുക്കം
ഇന്‍ഡ്യയില്‍ സ്വകാര്യതക്ക് മൌലികമായ അവകാശമുണ്ടോ എന്ന ചോദ്യത്തെ തീര്‍പ്പാക്കാനുള്ള വാദം 9 ജഡ്ജിമാരുടെ ഭരണഘടനാ ബഞ്ചില്‍ കഴിഞ്ഞിരിക്കുകയാണ്. നാല് ആഴ്ച കഴിഞ്ഞ് കോടതി സ്വകാര്യത മൌലികമായ അവകാശമുണ്ടോ എന്നതിനെക്കുറിച്ചുള്ള വിധി പ്രഖ്യാപിക്കും.
സുപ്രീം കോടതി സ്വകാര്യത മൌലികമായ അവകാശമായി കണക്കാക്കരുത് എന്നാണ് സര്‍ക്കാരിന്റെ അഡ്വൊക്കേറ്റ് വീണ്ടും ശഠിക്കുന്നത്. സ്വകാര്യത എന്നത് വളരെ കുറച്ച് വരുന്ന സമ്പന്നരെ മാത്രം ബാധിക്കുന്ന പ്രമാണിവര്‍ഗ്ഗ ആശയമാണെന്നും അതും കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കേ അത് ആവശ്യമുള്ളു എന്ന വാദം അവര്‍ ആവര്‍ത്തിച്ചു. സ്വകാര്യത എന്നത് അമൂര്‍ത്തമായ ഒരു ആശയമാണെന്ന് ഗുജറാത്തിന്റെ Counsel ആയ Rakesh Dwivedi പറഞ്ഞു. രോഗ ചികില്‍സക്ക് വേണ്ടി അതിനെ ഉപേക്ഷിക്കുന്നല്ലോ എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്വകാര്യതയെ മൌലികാവകാശമാക്കി കണക്കാക്കിയാല്‍ “knowledge economy”, സാമ്പത്തിക പവര്‍ഹൌസ് എന്ന ഇന്‍ഡ്യയുടെ സ്ഥാനം നഷ്ടമാകില്ലേ എന്ന് ഒരു സമയത്ത് ജഡ്ജി D.Y. Chandrachud ചോദിച്ചു. (ആധാറിന്റെ വക്താക്കളും ഇതേ ചോദ്യം ചില സമയങ്ങളില്‍ ചോദിക്കുന്നുണ്ടായിരുന്നു. “ഡാറ്റ എന്നത് പുതിയ എണ്ണയാണ്” എന്നാണ് അവരുടെ വാദം. ജനങ്ങളുടെ ബയോമെട്രിക് ഡാറ്റ സര്‍ക്കാരിന് നല്‍കിയാല്‍ അത് വാണിജ്യമായി ഉപയോഗിക്കപ്പെടില്ലേ എന്ന ചോദ്യമാണിതുയര്‍ത്തുന്നത്.)
Centre for Civil Society എന്ന think-tank ന് വേണ്ടി ഹാജരായ Advocate Gopal Shankaranarayanan വാദിച്ചു
സ്വകാര്യതയെ മൌലികാവകാശമാക്കി കണക്കാക്കിയാല്‍ അത് നിര്‍ത്തിവെയ്‌ക്കാനാവില്ല, അത് പ്രായോഗികമാവില്ല. അവസാനമായി ഇപ്പോഴത്തെ സ്വാതന്ത്ര്യത്തിന്റെ അവകാശം സ്വകാര്യതയേയും ഉള്‍ക്കൊള്ളുന്നതാണ് അതിനാല്‍ പുതിയ jurisprudence ന്റെ ആവശ്യമില്ലെന്നും ഹരിയാനയേയും Telecom Regulatory Authority of India യേയും പ്രതിനിധീകരിച്ച think-tank Vidihi Legal Policy യുടെ Arghya Sengupta വാദിച്ചു.
സ്വകാര്യത മൌലികാവകാശമെന്ന് വിശിഷ്ടമായ റിക്കോഡുള്ള ധാരാളം വക്കീലുമാര്‍ ശക്തമായ പ്രതിവാദം Government of India ക്ക് നല്‍കി. സ്വാതന്ത്ര്യത്തിന്റെ 70ആം വര്‍ഷത്തില്‍ പൌരന്‍മാര്‍ക്ക് സ്വകാര്യതക്ക് മൌലികാവകാശമില്ലെന്ന് ഇന്‍ഡ്യാ സര്‍ക്കാര്‍ അവകാശപ്പെടുന്നത് അത്യന്തം പിന്നോക്കം പോകുന്നതാണെന്ന കാര്യം അവര്‍ ഊന്നിപ്പറഞ്ഞു. സമ്പന്നനാണോ അല്ലയോ എന്ന വ്യത്യാസമില്ലാതെ പൌരന്‍മാര്‍ക്ക് സ്വകാര്യതക്കുള്ള മൌലികാവകാശമുണ്ടെന്ന് മുതിര്‍ന്ന വക്കീലുമാര്‍ വാദിച്ചു. ക്യാനഡ, തെക്കെ ആഫ്രിക്ക തുടങ്ങി ധാരാളം രാജ്യങ്ങള്‍ സ്വകാര്യതയെ ഒരു മൌലികാവകാശമെന്ന് കണക്കാക്കുന്നുണ്ട്.
പ്രതിവാദം തുടങ്ങിയ മുതിര്‍ന്ന വക്കീലായ ഗോപാല്‍ സുബ്രഹ്മണ്യന്‍ അന്യമാക്കാന്‍ പറ്റാത്ത അവകാശങ്ങളെ ഊന്നിപ്പറഞ്ഞു. അടിയന്തിരാവസ്ഥാ കാലത്ത് എങ്ങനെ സ്വാതന്ത്ര്യത്തിനുള്ള അവകാശവും സ്വകാര്യതക്കുള്ള അവകാശവും ഇല്ലാതായി എന്ന് കോടതിയെ ഓര്‍മ്മപ്പെടുത്തി. വൈവിദ്ധ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കേന്ദ്രമെന്ന് പറയുന്നത് സ്വകാര്യതയാണെന്ന് കര്‍ണാടകക്ക് വേണ്ടി ഹാജരായ വക്കീല്‍ കപില്‍ സിബല്‍ പറഞ്ഞു.
സ്വകാര്യതക്ക് വേണ്ടിയുള്ള അവകാശമെന്നത് കേവലം വിവരങ്ങള്‍ പങ്കുവെക്കുന്നതിനെക്കുറിച്ചുള്ളതല്ല, bodily integrity ഉം രഹസ്യാന്വേഷണത്തെയും കുറിച്ചുള്ളതാണെന്ന് പിന്നീട് വന്ന ശ്യാം ദിവാന്‍ പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ കേന്ദ്രമാണ് സ്വകാര്യത. അത് ഭരണഘടനയുപയോഗിച്ച് സംരക്ഷിക്കണം. കാരണം ആ താല്‍പ്പര്യം സംരക്ഷിക്കാന്‍ statute നിയമം പര്യാപ്തമല്ല എന്ന് അദ്ദേഹം വാദിച്ചു. മൌലിക അവകാശങ്ങള്‍ക്ക് സ്ഥിരമായ ഒരു ഉള്ളടക്കമില്ല. അവ ശൂന്യമായ പാത്രമാണ്. ഓരോ തലമുറയും അതില്‍ തങ്ങളുടെ വിവേകം നിറക്കുകയാണ് എന്ന് മുതിര്‍ന്ന വക്കീലായ മീനാക്ഷി അറോറ പറഞ്ഞു. “നീ നിന്റെ സ്വകാര്യത ഉപേക്ഷിച്ചില്ലെങ്കില്‍ ഞാന്‍ നിനക്ക് ക്ഷേമം തരില്ല” എന്ന് രാഷ്ട്രത്തിന് പറയാനാവില്ല. ഏറ്റവും ദുര്‍ബലരായവരെ ആണത് ബാധിക്കുന്നത്.
അവകാശങ്ങളുടെ ഘടനയെ നിറച്ചിരിക്കുന്നത് ജീവനോടാണ് എന്ന് അരവിന്ദ് ദത്താര്‍ വീണ്ടും പറഞ്ഞു. ജീവന്‍ പോലെ പ്രധാനപ്പെട്ടതാണ് സ്വകാര്യത എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വകാര്യത മൌലികാവകാശമല്ലെന്ന തീരുമാനമാണെടുക്കുന്നതില്‍ അതിന്റെ പരിണിത ഫലത്തിന്റെ ഉത്തരവാദി കോടതിയായിരിക്കും. മുമ്പ് സ്ഥാപിതമായ ഭരണഘടനാപരമായ സംരക്ഷണങ്ങള്‍ക്ക് ദോഷം സംഭവിക്കും. കേരളത്തിന്റെ വക്കീലായ P.V.സുന്ദരേശന്‍ സ്വകാര്യത എന്നത് ദ്രാവകം പോലെ പ്രസക്തമല്ല എന്ന കേന്ദ്രത്തിന്റെ വാദത്തെ തള്ളി, ആ രീതിയില്‍ സ്വകാര്യതക്കുള്ള മൌലികാവകാശത്തെ തടയാനാവില്ല എന്ന് വാദിച്ചു.
ഇപ്പോഴത്തെ ചീഫ് ജസ്റ്റീസായ J.S.ഖേറിന്റെ കാലാവധി കഴിയുന്ന ഓഗസ്റ്റ് 28 ഓടെ വിധി പ്രഖ്യാപിക്കുമെന്ന് കരുതുന്നു. 9-ജഡ്ജി ഭരണഘടനാ ബഞ്ച് നടത്തുന്ന വിധി പ്രഖ്യാപനം നിരവധി അടിസ്ഥാന സേവനങ്ങളില്‍ ആധാറിനെ നിര്‍ബന്ധിതമാക്കുന്ന സര്‍ക്കാര്‍ ഉത്തരവുകളെ എതിര്‍ക്കുന്ന കേസുകള്‍ക്ക് ഒരു തീരുമാനമാകും.
— സ്രോതസ്സ് rethinkaadhaar.in
[കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ സ്വകാര്യ വേണ്ടൂ എന്ന പ്രചാരവേല സത്യത്തില്‍ നാസികളാണ് ആദ്യം പറഞ്ഞത്. നമ്മുടെ സര്‍ക്കാരില്‍ നിന്ന് അത്തരം ഒരു വാചകം വന്നത് തന്നെ അത്യന്ത്യം നിന്ദ്യമാണ്. അവരെ നാസികളെ പോലെ പരിഗണിക്കണം.]
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.