മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 41ആം സ്ഥാനത്ത്

Reporters Without Borders/Reporters Sans Frontières’ (RSF) ന്റെ 2016 ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 180 രാജ്യങ്ങളില്‍ 41ആം സ്ഥാനത്ത്. അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന “war on whistleblowers,” ബഹുജന രഹസ്യാന്വേഷണം, മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള നിയമില്ലാതിരിക്കല്‍, സ്രോതസ്സിന്റെ വിവരവും മറ്റ് confidential വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരിക്കല്‍ എന്നിവ കാരണമമാണ് അമേരിക്കയുടെ സ്ഥാനം ഇടിഞ്ഞത്.

ഈ വര്‍ഷം സത്യത്തില്‍ അമേരിക്ക തങ്ങളുടെ സ്ഥാനം ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. 2015 ല്‍ അവരുടെ സ്ഥാനം 49 ആമതായിരുന്നു. “താരതമ്യ മെച്ചപെടല്‍ അവുരടെ മൊത്തം നെഗറ്റീവ് ഗതിയെ മറച്ച് വെക്കുന്നതാണ്” എന്ന് സംഘടന റിപ്പോര്‍ട്ടിനോടൊപ്പം വന്ന പത്രപ്രസ്ഥാവനയില്‍ പറയുന്നു.

പ്രസിഡന്റ് ബറാക് ഒബാമയുടെ സര്‍ക്കാരിനോടുള്ള വിമര്‍ശനവും, Black Lives Matter പ്രതിഷേധങ്ങളുടെ സമയത്തെ സാമൂഹ്യ അവകാശ കവറേജിനെ അടിച്ചമര്‍ത്തിയതും കൂടുതലും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ രണ്ട് വര്‍ഷമാണ്.

RSF ന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ ലോകം മൊത്തമുള്ള മാധ്യമ സ്വാതന്ത്ര്യ നില താഴെപ്പറയുന്ന സൂചകങ്ങള്‍ ഉപയോഗിച്ചാണ് അളന്നത്: ബഹുസ്വരത, മാധ്യമ സ്വാതന്ത്ര്യം, മാധ്യമ ചുറ്റുപാട്, സ്വയം സെന്‍സര്‍ഷിപ്പ്, നിയമപരമായ ഘടന, സുതാര്യത, infrastructure, പീഡനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം എന്നിവയാണ് അത്.

— സ്രോതസ്സ് commondreams.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ