നാസികള്‍ നഗരത്തില്‍ റാലി നടത്തിയാല്‍ തങ്ങള്‍ എന്ത് ചെയ്യണമെന്ന് Charlottesville ലെ Heather Heyer ന്റെ കൊലപാതകത്തിന് ശേഷം ധാരാളം ആളുകള്‍ സ്വയം ചോദിക്കുന്നുണ്ട്. പ്രതിരോധ പ്രകടനം നടത്തി സ്വന്തം ശരീരത്തെ പ്രതിഷേധമാക്കണോ? ചിലര്‍ പറയുന്നു വേണമെന്ന്.
ചരിത്രം പറയുന്നത് വേണ്ട എന്നാണ്. എന്നില്‍ നിന്ന് കേള്‍ക്കൂ: യഥാര്‍ത്ഥ നാസികളെക്കുറിച്ച് പഠിച്ച ആളാണ് ഞാന്‍.
ഫാസിസത്തിനും വംശീയതക്കും എതിരെ നില്‍ക്കാന്‍ നമുക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ നമുക്ക് വേറൊരു ധാര്‍മ്മികമായ ഉത്തരവാദിത്തവുമുണ്ട്. അത് നാം ചെയ്യുന്ന പ്രവര്‍ത്തി ഫാസിസ്റ്റുകളേയും വംശീയവാദികളേയും സഹായിക്കുന്നില്ലെന്നും, പകരം അവര്‍ക്ക് ദോഷമാണുണ്ടാക്കേണ്ടത് എന്ന് ഉറപ്പാക്കണം.
ചരിത്രം സ്വയം ആവര്‍ത്തിക്കുന്നു
നാസികളുടെ തിരക്കഥയില്‍ നിന്ന് നേരിട്ടുള്ള ഒന്നാണ് Charlottesville സംഭവം. ജനാധിപത്യ വ്യവസ്ഥയില്‍ ജര്‍മ്മനിയുടെ പാര്‍ളമെന്റിലേക്ക് മല്‍സരിക്കുന്ന അനേകം രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നായിരുന്നു 1920കളില്‍ നാസി പാര്‍ട്ടി. വളരേറെ കാലം അത് ചെറിയ, പാര്‍ശ്വവല്‍ക്കരിച്ച ഒരു സംഘമായിരുന്നു. 1933 ല്‍ ബഹുജന പിന്‍തുണയുടെ ഒരു തരംഗത്തില്‍ അത് അധികാരത്തിലെത്തുകയും [തെരഞ്ഞെടുപ്പിലൂടെയല്ല] ഒരു ഏകാധിപത്യം സ്ഥാപിക്കുകയും ചെയ്തു. പിന്നീടുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
1927 ല്‍ രാഷ്ട്രീയ അതിരുകളില്‍ ഒതുങ്ങിനിന്ന നാസി പാര്‍ട്ടി ബോധപൂര്‍വ്വം ഒരു റാലി പ്രശ്നമുണ്ടാകും എന്ന് അറിയാവുന്ന സ്ഥലത്ത് നടത്താന്‍ പദ്ധതിയിട്ടു. അത് ബര്‍ലിനിലെ വെഡ്ഡിങ്(Wedding) എന്ന ജില്ലയിലായിരുന്നു. ഇടതുപക്ഷക്കാരുടേയും മദ്ധ്യപക്ഷക്കാരുടേയും കേന്ദ്രമായിരുന്നു വെഡ്ഡിങ്ങ്. “ചുവന്ന വെഡ്ഡിങ്ങ്” (Red Wedding) എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. ചുവപ്പ് എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിറം. നാസികള്‍ അവരുടെ ശത്രുക്കള്‍ താമസിക്കുന്ന സ്ഥങ്ങളില്‍ അവരെ പ്രകോപിപ്പിക്കാന്‍ നിരന്തരം റാലികള്‍ ആസൂത്രണം ചെയ്യാറുണ്ടായിരുന്നു.
തങ്ങളുടെ താമസ സ്ഥലത്ത് ഫാസിസത്തിനെതിരെ പ്രതികരിക്കാന്‍ വെഡ്ഡിങ്ങിലെ ജനങ്ങള്‍ തീരുമാനിച്ചു. റാലിയുടെ ദിവസം നൂറുകണക്കിന് നാസികള്‍ വെഡ്ഡിങ്ങിലെത്തി. പ്രദേശിക കമ്യൂണിസ്റ്റ് പാര്‍ട്ടി ആസൂത്രണം ചെയ്തത നൂറുകണക്കിന് പ്രതിഷേധക്കാരും എത്തി. പ്രാസംഗികരെ ചോദ്യം ചോദിച്ചു വിഷമിപ്പിച്ചു കൊണ്ട് റാലി തടസപ്പെടുത്താന്‍ ഫാസിസ്റ്റ് വിരുദ്ധര്‍ ശ്രമിച്ചു. നാസി ഗുണ്ടകള്‍ തിരിച്ചടിച്ചു. വലിയ കലഹം ഉണ്ടായി. 100 പേര്‍ക്ക് മുറിവേറ്റു.
അന്നത്തെ ദിവസം തങ്ങള്‍ ജയിച്ചതായി വെഡ്ഡിങ്ങിലെ നിവാസികള്‍ കരുതിക്കാണും. ധൈര്യത്തോടെ അവര്‍ ഒരു സന്ദേശമാണ് അയച്ചത്: ഫാസിസത്തെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല.
വെഡ്ഡിങ്ങിലെ റാലി പോലുള്ള സംഭവങ്ങള്‍ നാസികളെ ഏകാധിപത്യം സ്ഥാപിക്കാന്‍ സഹായിച്ചു എന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം. ശരിയാണ്, അടിപിടി അവര്‍ക്ക് മാധ്യമ ശ്രദ്ധയുണ്ടാക്കിക്കൊടുത്തു. അതിലും പ്രധാനമായി അത് തെരുവുയുദ്ധത്തിന്റെ വലുതാകുന്ന ചുഴി വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. അക്രമം ഫാസിസ്റ്റുകളെ വന്‍തോതില്‍ സഹായിക്കുന്നു.
ഫാസിസ്റ്റ് വിരുദ്ധരുമായി അക്രമാസക്തമായ ഏറ്റുമുട്ടല്‍ നടത്തിയത് വഴി നാസികള്‍ക്ക്, വഴക്കിടുന്ന, നിയമമില്ലാത്ത ഇടതുപക്ഷത്തിന്റെ ഇരകളാണെന്ന് തങ്ങളെന്ന് വരുത്തിത്തീര്‍ക്കാനുള്ള സാദ്ധ്യത കിട്ടി. അവര്‍ അത് ഉപയോഗിച്ചു.
അത് വിജയിച്ചു. ഇടതുപക്ഷത്തിന്റെ തെരുവിലെ അക്രമത്തെ ഭയപ്പെട്ടതിനാല്‍ ധാരാളം ജര്‍മ്മന്‍കാര്‍ ഫാസിസ്റ്റുകളെ പിന്‍തുണച്ചു. ജര്‍മ്മന്‍കാര്‍ അവരുടെ വര്‍ത്തമാനപത്രങ്ങള്‍ രാവിലെ തുറക്കുകയും വെഡ്ഡിങ്ങിലെ പോലെയുള്ള അക്രമങ്ങളുടെ വാര്‍ത്തകള്‍ കാണുകയും ചെയ്തു. തങ്ങളുടെ നഗരങ്ങളില്‍ ഒരു രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിന്റെ വേലിയേറ്റം പോലെ അത് കാണപ്പെട്ടു. ഇടതുകാരുടെ അക്രമം തടയാന്‍ പ്രത്യേക പോലീസ് അധികാരം വേണമെന്ന് വോട്ടര്‍മാരും പ്രതിപക്ഷ രാഷ്ട്രീയക്കാരും ഒരു പോലെ വിശ്വസിക്കാന്‍ തുടങ്ങി. ഏകാധിപത്യം ആകര്‍ഷകമായി വളര്‍ന്നു. സത്യത്തില്‍ നാസികള്‍ തന്നത്താനെ നടത്തുന്ന അക്രമങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
അടിയന്തിരാവസ്ഥാ പോലീസ് അധികാരം കിട്ടിയതാണ് ഹിറ്റ്‌ലറെ ഏകാധിപത്യ അധികാരത്തിലേക്ക് നയിച്ചതിലെ ഒരു പടി. ഇടതുപക്ഷത്തിന്റെ അക്രമം തടയാന്‍ അത് വേണമെന്ന് അയാള്‍ അവകാശപ്പെട്ടു.

ഇടതുപക്ഷം ആ ചൂട് ഏറ്റെടുത്തു
പൊതുജനാഭിപ്രായത്തിന്റെ കോടതിയില്‍, തെരുവില്‍ നടക്കുന്ന റൗഡിത്തരത്തിന്റേയും കലാപത്തിന്റേയും കുറ്റാരോപണങ്ങള്‍ ഒരു നിയമം പോലെ ഇടതുപക്ഷത്തിന്റെ തലയിലാണ് വരുന്നത്, വലതിന്റേതല്ല.
1920കളിലെ ജര്‍മ്മനിയില്‍ അത് സത്യമായിരുന്നു. ഫാസിസത്തെ എതിര്‍ക്കുന്നതവര്‍ സ്വയ രക്ഷക്ക് വേണ്ടി പ്രവര്‍ത്തിച്ചപ്പോഴും താരതമ്യേനെ ലഘുവായ ചോദ്യം ചെയ്യല്‍ പോലുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചപ്പോഴും ഇതായിരുന്നു സത്യം. അമേരിക്കയിലും ഇന്ന് അതാണ് സത്യം. വംശീയ അക്രമത്തിനെതിരായ സമാധാനപരമായ ജാഥകള്‍ പോലും കലാപമായി വരുത്തിത്തീര്‍ക്കുന്നു.
ഇന്ന് വലത് തീവൃവാദികള്‍ രാജ്യം മുഴുവന്‍ പോയി 1927 ല്‍ വെഡ്ഡിങ്ങില്‍ നടത്തിയത് പോലുള്ള ജാഥകള്‍ നടത്തുകയാണ്. ഫാസിസ്റ്റ് വിരുദ്ധരുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളില്‍, ഉദാഹരണത്തിന് സര്‍വ്വകലാശാല കാമ്പസുകള്‍, ആണ് അവര്‍ ജാഥനടത്താനായി തെരഞ്ഞെടുക്കുന്നത് എന്ന് പൌരാവകാശ സംഘടനയായ Southern Poverty Law Center പറയുന്നു. ഭൌതികമായ ഏറ്റുമുട്ടലിന്റെ കുഴപ്പത്തിന് വേണ്ടിയാണ് അവര്‍ വരുന്നത്. പിന്നീട് അവരും അവരുടെ കൂട്ടാളികളും അത് തിരിച്ചിട്ട് അവരുടെ ലാഭത്തിനായി ഉപയോഗിക്കുന്നു.
University of Washington ന്റെ കാമ്പസിലെ എന്റെ ഓഫീസിന് മുമ്പില്‍ ഞാന്‍ അത് നേരിട്ട് കണ്ടതാണ്. കഴിഞ്ഞ വര്‍ഷം വലത് തീവൃവാദി പ്രാസംഗികന്‍ വന്നു. അയാള്‍ക്കെതിരെ പ്രതിഷേധ പ്രകടനമുണ്ടായി. അയാളുടെ ഒരു അനുയായി പ്രതിഷേധക്കാരിലൊരാളെ വെടിവെച്ചു. “ആളുകളെ കൊന്നുകൊണ്ട്” തന്റെ പ്രതിയോഗികള്‍ തന്നെ തടയാന്‍ ശ്രമിക്കുകയാണെന്ന്, വെടിവെപ്പ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വേദിയില്‍ വലത് തീവൃവാദി പ്രാസംഗികന്‍ അവകാശപ്പെട്ടു. സത്യം എന്തെന്നാല്‍, അയാളുടെ തന്നെ അനുയായികള്‍, ഒരു വലത് തീവൃവാദിയും, ട്രമ്പ് അനുയായിയും ആണത് ചെയ്തത്. പ്രകോപനമൊന്നിമില്ലാതെയും മുന്‍കൂട്ടി ആസൂത്രണം ചെയ്ത അക്രമം ആണ് നടത്തിയത് എന്ന പ്രോസിക്യൂട്ടര്‍ ഇപ്പോള്‍ പറയുന്ന കാര്യം ദേശീയ വാര്‍ത്തയില്‍ വന്നില്ല.
ഇത് കളിക്കുന്നത് നാം ഷാര്‍ലറ്റ്‌വില്ലിയിലും കണ്ടു. അക്രമം “രണ്ട് പക്ഷത്തുമുണ്ടായി” എന്നാണ് ഡൊണാള്‍ഡ് ട്രമ്പ് പറഞ്ഞത്. അത് അവിശ്വസനീയമായ ഒരു അഭിപ്രായമാണ്. ഒരു സമാധാന പ്രതിഷേധക്കാരിയായ ഹേയറേയും (Heyer) 19 മറ്റുള്ളവരേയും മേല്‍ ഒരു നവനാസി ബോധപൂര്‍വ്വം കാര്‍ ഓടിച്ച് കയറ്റി. മറ്റ് സ്ഥലങ്ങളില്‍ നടക്കുന്ന അക്രമത്തിനെതിരായ അക്രമരാഹിത്യത്തിന്റെ സമരമായ Black Lives Matter ഉള്‍പ്പെടെ സമരങ്ങളെ “നമ്മുടെ നഗരങ്ങളിലെ അക്രമവും സമൂഹത്തിലെ കോലാഹലവും” എന്ന് വിളിക്കുകയും ഷാര്‍ലറ്റ്‌വില്ലിയെ അത്തരത്തിലുള്ള ഒന്നിന്റെ ഉദാഹരണമായി വരുത്തിത്തീര്‍ക്കാനുമാണ് ട്രമ്പ് ശ്രമിക്കുകയാണ്. അയാള്‍ ഭീതിയെ ഉത്തേജിപ്പിക്കുന്നു. ഇപ്പോഴുള്ള നിയമങ്ങള്‍ പോലീസിനെ കൂടുതല്‍ നിയന്ത്രിക്കുന്നു എന്ന് പരാതിയും അയാള്‍ പറയുകയുണ്ടായി.
ബോസ്റ്റണില്‍ നടന്ന കൂടുതലും സമാധാനപരമായ പ്രതിഷേധത്തേയും ട്രമ്പ് ആക്ഷേപിച്ചു. വംശീയതക്കും നാസിസത്തിനുമെതിരെ പ്രതിഷേധിച്ച പതിനായിരക്കണക്കിനാളുകളെ അയാള്‍ “പോലീസ് വിരുദ്ധ agitators” എന്നാണ് അയാള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ നാസികളെ പ്രശംസിക്കുകയും ചെയ്തു.
പ്രസിഡന്റ് ട്രമ്പിന്റെ അവകാശവാദങ്ങള്‍ അതിന്റെ ലക്ഷ്യങ്ങള്‍ നേടുന്നുണ്ട്. CBS News നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഷാര്‍ലറ്റ്‌വില്ലിയിലെ അക്രമത്തിന് ആര് ഉത്തരവാദികളാണെന്ന ചോദ്യത്തിന് കൂടുതല്‍ റിപ്പബ്ലിക്കന്‍കാരും ട്രമ്പ് പറഞ്ഞത് “കൃത്യമാണ്” എന്ന ഉത്തരമാണ് തെരഞ്ഞെടുത്തത്.
ഈ അക്രമവും അതിനെക്കുറിച്ചുള്ള വാചാടോപവും അധികാരികളില്‍ നിന്നാണ് വരുന്നത്. കൃത്യമായി രേഖപ്പെടുത്താവുന്ന വിധം അത് വിവധ കോണുകളില്‍ നിന്ന് ആവര്‍ത്തിക്കപ്പെടുന്നു. ജനാധിപത്യങ്ങള്‍ ഏകാധിപത്യത്തിലേക്ക് സംക്രമിക്കുന്നതിന്റെ ഒരു വഴിയാണ് അത്.
ആന്റിഫ (Antifa)
മറ്റൊരു പുത്തനാശയം ഉണ്ട്: ആന്റിഫ. നാസികളും സവര്‍ണ്ണാധിപത്യക്കാരും റാലി നടത്തിയപ്പോള്‍ ആന്റിഫയും പ്രത്യക്ഷപ്പെട്ടു.
ഫാസിറ്റ് വിരുദ്ധര്‍ എന്നതിന്റെ ചുരുക്കമാണ് “ആന്റിഫ”. എന്നാല്‍ ഫാസിസത്തെ എതിര്‍ക്കുന്ന എല്ലവരേയും ഉള്‍ക്കൊള്ളുന്നതല്ല ആ വാക്കിന്റെ അര്‍ത്ഥം. തീവൃ ഇടതുപക്ഷത്തെ ഒരു ചെറിയ പ്രസ്ഥാനമാണ് ആന്റിഫ. അരാജകത്വത്തിനോടാണ് അതിന് ബന്ധം. നവ നാസിസത്തിനെതിരെ യുദ്ധം ചെയ്യാനായി 1980കളില്‍ യൂറോപ്പിലെ പങ്ക് സീനുകളില്‍ രൂപപ്പെട്ടതാണ് അത്.
നാസിസവും സവര്‍ണ്ണാധിപത്യവും അക്രമാസക്തമായതു കൊണ്ട് അവരെ ചെറുക്കാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കണം എന്നാണ് ആന്റിഫ പറയുന്നു. ശാരീരികമായ വഴികളും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഈ കോളേജിലെ കാമ്പസില്‍ തീവൃ വലതുപക്ഷക്കാരന്റെ പ്രസംഗം ആളുകള്‍ കേള്‍ക്കാതിരിക്കാന്‍ വാതലുകളില്‍ കൂട്ടമായി നിന്ന് ആളുകളെ കായികമായി തടയുന്നു.
1920കളില്‍ നാസിസത്തിനെതിരായ ജര്‍മ്മനിയിലെ കമ്യൂണിസ്റ്റ് പ്രതിരോധത്തിന് തിരിച്ചടി കിട്ടിയത് പോലെ ആന്റിഫയുടെ തന്ത്രങ്ങള്‍ പലതും തിരിച്ചടിക്കും. ഏറ്റുമുട്ടലുകള്‍ തീവ്രത കൂട്ടുന്നു. എന്ത് സാഹചര്യമായാലും പൊതുജനാഭിപ്രായം മിക്കപ്പോഴും ഇടതിനെ കുറ്റപ്പെടുന്ന തരത്തിലായിരിക്കും.
നമുക്കെന്ത് ചെയ്യാനാവും?
ഒരു പരിഹാരം: വലത് തീവൃവാദികളുടെ ഭൌതികമായ സാന്നിദ്ധ്യം അടുത്തില്ലാത്തയിടത്ത് ഒരു പ്രതിഷേധ സമ്മേളനം(counterevent) നടത്തുക. Southern Poverty Law Center ഉപയോഗപ്രദമായ ഒരു സഹായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിലെ ശുപാര്‍ശകളില്‍ നിന്ന്: വലത് തീവൃവാദികള്‍ റാലി നടത്തുകയാണെങ്കില്‍, അവരില്‍ നിന്ന് അകലെ “സന്തോഷത്തിന്റെ ഒരു പ്രതിഷേധം” നടത്തുക. അവര്‍ ലക്ഷ്യം വെക്കുന്ന ആളുകളെ കൊണ്ട് പ്രസംഗം നടത്തിക്കുക. എന്നാല്‍ “വലത് തീവൃവാദി പ്രാസംഗികര്‍ക്കെതിരെ ബഹളം വെക്കുന്നത് നിയന്ത്രീക്കാന്‍ വിഷമകരമാണെങ്കിലും ഒരിക്കലും അവരുമായി ഒരു ഏറ്റുമുട്ടലിന് പോകരുത്.”
നാസികളെ അവഗണിക്കണം എന്നല്ല ഇതിന്റെ അര്‍ത്ഥം. അവര്‍ക്ക് രക്തച്ചൊരിച്ചുണ്ടാക്കാന്‍ അവസരം നല്‍കാത്ത രീതിയിലാവണം അവര്‍ക്കെതിരെ നില്‍ക്കുന്നത് എന്നതാണ് അതിന്റെ അര്‍ത്ഥം.
എന്തിന് വേണ്ടി Heather Heyer മരിച്ചു എന്നതിന്റെ കാരണം ഏറ്റവും നല്ല രീതിയില്‍ പ്രതിരോധിക്കാവുന്നതിന് ഒരു വഴിയേയുള്ളു. അത് അവരുടെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു ശാരീരികമായ ഏറ്റുമുട്ടലിനെ ഒഴുവാക്കുക എന്നതാണ്.
— സ്രോതസ്സ് theconversation.com by Laurie Marhoefer 2017-09-08
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.