ദശലക്ഷക്കണക്കിന് ആളുകളുടെ വിരലടയാളവും വ്യക്തിപരമായ വിവരങ്ങളും അടങ്ങിയ ഡാറ്റാബേസ് കഴിഞ്ഞ ദിവസം പരസ്യമായി നശിപ്പിച്ചു.
15,000 ആളുകളുടെ 500 ഹാര്‍ഡ് ഡിസ്കുകള്‍, 100 ബാക്കപ്പ് ടേപ്പുകള്‍ കാന്തികമായി തുടക്കുകയും പൊട്ടിക്കുകയും ചെയ്തു.
ID കാര്‍ഡിന് അപേക്ഷിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന National Identity Register ന്റെ അവസാനത്തെ സൂചിപ്പിക്കുന്നതാണ് ഇത്.
സല്‍ക്കാര്‍ ഈ പദ്ധതി അവസാനിപ്പിച്ചു. ഈ കാര്‍ഡുകളുടെ നിയമ സാധുത ജനുവരി 22 വരെയേ ഉണ്ടാകൂ.

Essexലെ ഒരു വ്യാവസായിക കേന്ദ്രത്തില്‍ വെച്ച് ഹാര്‍ഡ് ഡിസ്കുകള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തിയില്‍ ആഭ്യന്തര വകുപ്പ് മന്ത്രി Damian Green സഹായിച്ചു.
‘ID കാര്‍ഡുകള്‍ നശിപ്പിക്കുന്നത് വഴി രാഷ്ട്രത്തിന്റെ അധികാരം കുറക്കുകയും സാമൂഹ്യ സ്വാതന്ത്ര്യം തിരിച്ചുകൊണ്ടുവരുന്നതിനുമുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ കാണിക്കുകയാണ്,’ എന്ന് അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാരിലെ ജനത്തിന്റെ വിശ്വാസത്തിന്റേയും, വ്യക്തിപരമായ വിവരങ്ങള്‍ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് എപ്പോഴാണ് അത്യാവശ്യവും അനുയോജ്യവും എന്നതും, സാമാന്യയുക്തിയിലും ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിലും സര്‍ക്കാര്‍ വിശ്വാസമര്‍പ്പിക്കുന്നതിനെക്കുറിച്ചുമാണ് ഈ പ്രശ്നം.
‘സ്വാതന്ത്ര്യം തിരിച്ചുകൊണ്ടുവരുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിലെ ആദ്യത്തെ ചവിട്ടുപടിയാണ് ഈ പ്രവര്‍ത്തി.’
നിയമത്തിലെ മാറ്റം
തങ്ങളുടെ വ്യക്തിത്വം തെളിയിക്കാനോ യൂറോപ്പിലെ യാത്രാ രേഖയായോ ജനങ്ങള്‍ക്ക് ഈ കാര്‍ഡ് ഇനി ഉപയോഗിക്കാനാവില്ല.
Identity and Passport Service (IPS) ഇക്കാര്യം എല്ലാ അന്തര്‍ദേശീയ അതിര്‍ത്തി ഏജന്‍സികളേയും അറിയിച്ചിട്ടുണ്ട്.
National Identity Scheme പിൻവലിക്കുന്നിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ IPS website സന്ദര്‍ശിക്കുക.
— സ്രോതസ്സ് gov.uk 10 February 2011
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.