ഫേസ്‌ബുക്ക് എങ്ങനെയാണ് അവരുടെ പണമുണ്ടാക്കുന്നത്

ഫേസ്‌ബുക്കിന്റെ ഡാറ്റാ നയം ചൂഷണപരമാവും “രഹസ്യാന്വേഷണ കമ്പനി”യുടേതെന്ന് പോലെയുമാണെന്ന് Cambridge Analytica വിവാദത്തിന്റെ പ്രതികരണമായി National Security Agency (NSA) ചോര്‍ച്ച നടത്തിയ എഡ്‌വേര്‍ഡ് സ്നോഡന്‍ പറഞ്ഞു.

2014 ല്‍ 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ Cambridge Analytica കൊയ്തെടുത്തു എന്ന വിവരം പുറത്ത് വന്നതിന് ശേഷം സ്നോഡന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വലര്‍ക്കിനെ ശക്തമായി വിമര്‍ശിക്കുകയുണ്ടായി. 2016 ലെ ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പടെ ധാരാളം ഉന്നത പ്രൊജക്റ്റുകളുടെ കരാര്‍ Cambridge Analytica ക്ക് കിട്ടിയിരുന്നു.

അദ്ദേഹം പറയുന്നു, “ദശലക്ഷക്കണക്കിന് ജനത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചൂഷണം ചെയത് അത് വിറ്റാണ് ഫേസ്‌ബുക്ക് അവരുടെ പണം സമ്പാദിക്കുന്നത്. അത് നിങ്ങള്‍ സന്നദ്ധതയോടെ പോസ്റ്റ് ചെയ്യുന്ന വിവരങ്ങളടും scant നേക്കാള്‍ അതീതമാണ്.

അവര്‍ ഇരകളല്ല. അവര്‍ കൂട്ടാളികളാണ്. സ്വകാര്യ ജീവിതത്തിന്റെ രേഖകള്‍ ശേഖരിക്കുകയും അത് വില്‍ക്കുകയും ചെയ്ത് പണമുണ്ടാക്കുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ “രഹസ്യാന്വേഷണ കമ്പനി”യുടേതാണ്. Department of War നെ Department of Defense എന്ന് മാറിയതിന് ശേഷമുള്ള ഏറ്റവും വിജയപ്രദമായ കൃത്രിമം ആണ് അവരെ സോഷ്യല്‍ മീഡിയ എന്ന് പുനര്‍ബ്രാന്റ് ചെയ്യുന്നത്.”

— സ്രോതസ്സ് newsweek.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ