സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Right To Rood Campaign ന്റെ പ്രസ്ഥാവന
ബാങ്ക് അകൌണ്ട്, സിം കാര്‍ഡ് തുടങ്ങിയവയുടെ ആധാര്‍ ബന്ധിപ്പിക്കലിന്റെ കാലാവധി നീട്ടുകയും എന്നാല്‍ അതേ സമയം സാമൂഹ്യ സേവനങ്ങള്‍ക്കും, റേഷല്‍, തൊഴിലുറപ്പ് പദ്ധതി, പെന്‍ഷനുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ തുടര്‍ന്നും നിര്‍ബന്ധിതമാക്കിയ മാര്‍ച്ച് 13, 2018 ല്‍ സുപ്രീം കോടതി ഇറക്കിയ ഉത്തരവിനെക്കുറിച്ച് Right to Food Campaign ന് അത്യധികമായ നിരാശയാണ്. ആധാര്‍ നിര്‍ബന്ധിതമാക്കുന്നത് വഴിയുള്ള കഷ്ടപ്പാടുകളില്‍ നിന്ന് ഉന്നതവര്‍ഗ്ഗത്തെ ഒഴുവാക്കുകയും അതേ സമയം ദരിദ്രരായ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കാണാതിരിക്കുകയും ചെയ്യുക എന്ന ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഇരട്ടത്താപ്പ് ആണ് ഈ ഉത്തരവ് നിലനിറുത്തുന്നത്.
സെപ്റ്റംബര്‍ 2017 മുതല്‍ ജനുവരി 2018 വരെ മൂന്ന് സംസ്ഥാനങ്ങളിലെ കുറഞ്ഞത് പത്ത് പേരെങ്കിലും ആധാറുമായി നേരിട്ട് ബന്ധമുള്ള കാരണങ്ങളാല്‍ പട്ടിണി കിടന്ന് മരിച്ചു. ഈ വ്യക്തികള്‍ റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തതിനാലോ ആധാര്‍ അടിസ്ഥാനമായ ബയോമെട്രിക് തിരിച്ചറിയല്‍ പരാജയപ്പെട്ടതിനാലോ റേഷന്‍/പെന്‍ഷന്‍ കിട്ടാനുള്ള നിയമപരമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവരാണ്.
നിര്‍ബന്ധിത ആധാര്‍ ബന്ധിപ്പിക്കലിനാല്‍ റേഷന്റേയും പെന്‍ഷന്റേയും തങ്ങളുടെ നിയമപരമായ ആനുകൂല്യങ്ങള്‍ തടയപ്പെട്ടിരിക്കുന്നു എന്ന് ഡല്‍ഹിയില്‍ നടന്ന പൊതു ന്യായ വിചാരണയില്‍ രാജ്യത്തിന്റെ തലസ്ഥാനത്തെ വ്യത്യസ്ഥ ജില്ലകളിലേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളിലേയും 400 ല്‍ അധികം ആളുകള്‍ തെളിവുകൊടുത്തു. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ വെച്ച് നടന്ന ഇതുപോലുള്ള ഒരു പൊതു ന്യായ വിചാരണയില്‍ കര്‍ണാടകയില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്തു. റേഷന്‍, ആരോഗ്യ സേവനങ്ങള്‍ പോലുള്ള സാമൂഹ്യ ക്ഷേമ സുരക്ഷയുടെ യോഗ്യത നേടലില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പങ്കുവെച്ചു.
2017 ല്‍, സംസ്ഥാനത്തെ ഭക്ഷ്യ വകുപ്പിന്റെ ഡാറ്റ പ്രകാരം, ആധാര്‍ PDS മായി ബന്ധിപ്പിക്കാത്തതിനാല്‍ രാജസ്ഥാനിലെ 33 ലക്ഷം കുടുംബങ്ങള്‍ക്ക് Public Distribution System (PDS) റേഷന്‍ കിട്ടുന്നില്ല. അതുപോലെ ഝാര്‍ഘണ്ടിലെ 25 ലക്ഷം കുടുംബങ്ങള്‍ക്കും ഈ കാരണത്താല്‍ റേഷന്‍ കിട്ടുന്നില്ല. ഒരു വര്‍ഷത്തില്‍ അധികമായി ആധാര്‍ ബന്ധിപ്പിക്കല്‍ നടന്ന സ്ഥലങ്ങളില്‍ (ഉദാരണം റാഞ്ചി ജില്ല) പോലും ഇടപാട് നടത്താത്ത വീടുകളുടെ എണ്ണം ഉയര്‍ന്ന നിലയിലാണ്.
PDS ല്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ആധാര്‍ കാരണമായ നാശം. NREGA ജോലിക്കാര്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, സ്കോളര്‍ഷിപ്പുകള്‍ പോലുള്ള സാമൂഹ്യ സുരക്ഷാ payments ഉം ഇതിനാല്‍ സഹിക്കുകയാണ്. ആധാര്‍ തെറ്റായി ബന്ധിപ്പിച്ചതിനാല്‍ ധാരാളം പേര്‍ക്ക് മറ്റാരുടെയെങ്കിലും അകൌണ്ടിലേക്കാണ് ഈ പണം എത്തുന്നത്. ആധാര്‍ നമ്പര്‍ ബനധിപ്പിക്കാത്തതിനാല്‍ ആളുകളുടെ പെന്‍ഷന്‍ നിലച്ചു. പ്രായമായവരുടെ ബയോമെട്രിക് ചേരാത്തതിനാല്‍ അവരുടെ entitlements (റേഷന്‍, പെന്‍ഷന്‍, തുടങ്ങിയവ) നിഷേധിച്ചിരിക്കുന്നു. ഗ്രാമത്തിന് ഇന്റര്‍നെറ്റ് ബന്ധമില്ലാത്തതിനാല്‍ ഛത്തീസ്ഘട്ടിലെ Sarguja ജില്ലയിലെ Badauli ബ്ലോക്കിലെ 124 പ്രായമായവര്‍ക്ക് അവരുടെ വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടുന്നില്ല. ഇത്തരത്തിലെ entitlements നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. അതിന് ശിക്ഷ കൊടുക്കണം.
ആധാറുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ചില പട്ടിണി മരണങ്ങളും മറ്റ് ദുരന്തങ്ങള്‍ക്കും ശേഷം ചില ക്ഷേമ പദ്ധതികളില്‍ കൊണ്ടുവന്ന സുരക്ഷിതമായ ചില അടയാളം ഇല്ലാതെ, പ്രവൃത്തിയില്‍ ആധാര്‍ ബന്ധിപ്പിക്കലും (ചില സന്ദര്‍ഭത്തില്‍) ആധാര്‍ അടിസ്ഥാനമായ നിര്‍ണ്ണയിക്കലും ധാരാളം ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന entitlements നും നിര്‍ബന്ധമാണ്. ഈ നിര്‍ബന്ധിക്കലുണ്ടാക്കുന്ന ഒഴുവാക്കല്‍ പ്രശ്നങ്ങളെക്കുറിച്ച് ധാരാളം മാധ്യമ റിപ്പോര്‍ട്ടുകളും, സ്ഥിരവിവരശാസ്ത്രപരമായ വിശകലനങ്ങളും, പൊതുജന വാദം കേള്‍ക്കലും, പ്രമാണസാക്ഷ്യങ്ങളും, വീഡിയോകളും മറ്റും വന്നിട്ടുണ്ട്.
“അളവിലെ തട്ടിപ്പ്” ഇല്ലാതാക്കാന്‍ ആധാറിന് കഴിയില്ല. ക്ഷേമ പദ്ധതികളിലെ ഏറ്റവും പ്രധാനപ്പെട്ട ചോര്‍ച്ചയാണത്. അതുപോലെ ക്ഷേമ പദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് കൊണ്ടുവന്ന ധാരാളം മറ്റ് പരിഷ്കാരങ്ങള്‍ ഈ പദ്ധതികളിലെ അഴിമതി കുറക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. എന്നിരുന്നാലും സാദ്ധ്യമാകുന്ന എല്ലാ പദ്ധതികളിലും ആധാര്‍ വേണമെന്ന ശല്യപ്പെടുത്തുന്ന അടിച്ചേല്‍പ്പിക്കലില്‍ സര്‍ക്കാര്‍ പിടിച്ച് നില്‍ക്കുന്നു. ക്ഷേമ പദ്ധതികളില്‍ ആധാര്‍ വളരെ പരിമതമായ മെച്ചപെടുത്തലേ കൊണ്ടുവരുന്നുള്ളു എന്ന യാഥാര്‍ത്ഥ്യം സമ്മതിക്കാതെ, അത് കൊണ്ടുവന്നതുവഴിയുണ്ടായ വ്യാപകമായ നാശം കാണാതെ, എതിര്‍പ്പിന്റെ പ്രതിസന്ധി മാറ്റാനായി സര്‍ക്കാര്‍ ആധാര്‍ വഴിയുള്ള ആരോപിതമായ ലാഭത്തിന്റെ തെളിവുകള്‍ സ്വന്തമായി ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
എല്ലാ ശ്രദ്ധയും ആധാറിലേക്ക് കൊണ്ടുവന്നതില്‍ നിന്ന് സര്‍ക്കാര്‍ ഈ പദ്ധതികള്‍ക്ക് വേണ്ട ശരിക്കുള്ള പരിഷ്കരണത്തില്‍ നിന്ന് ശ്രദ്ധമാറ്റുകയാണ് ചെയ്യുന്നത് എന്ന് Right to Food Campaign കരുതുന്നു. ഉദാഹരണത്തിന് റേഷന്‍കടകള്‍ സാര്‍വ്വലൌകികമാക്കുന്നത്, എണ്ണയും പയർവർഗ്ഗങ്ങളും അതില്‍ ഉള്‍പ്പെടുത്തുന്നത്, മുട്ട മറ്റ് പോഷകാഹാരങ്ങള്‍ ഉച്ചഭക്ഷണത്തിന് കൊടുക്കുന്നത്, അംഗനവാഡി പരിപാടികള്‍, NREGA ശമ്പളം വര്‍ദ്ധിപ്പിക്കുന്നത്, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, മാതാവിനുള്ള ആനുകൂല്യങ്ങള്‍, കൃത്യ സമയത്ത് തന്നെ പണം കൊടുക്കുന്നത് തുടങ്ങി ധാരാളം കാര്യങ്ങള്‍. ക്ഷേമ പരിപാടികളെ (PDS, NREGA, social security pensions, midday meals, , anganwadi services, maternity entitlements etc) ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ വിജ്ഞാപനങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് Steering Committee of the Right to Food Campaign ന്റെ Dipa Sinha (9650434777) Kavita Srivastava (9351562965) മായി ബന്ധപ്പെടുക, അല്ലെങ്കില്‍ rtfcindia@gmail.com ലേക്ക് കത്ത് അയക്കുക.
— സ്രോതസ്സ് rethinkaadhaar.in
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.